ജീവനക്കാരുടെ 'വയറ്റത്തടിച്ച്'ഫോക്‌സ്‌വാഗൺ, ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ബ്രാൻഡ്
ഫോക്‌സ്‌വാഗൺ ബ്രാൻഡ് തങ്ങളുടെ ജോലിക്കാർക്ക് ഒരു ചെറിയ പണി കൊടുക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. പല മുതലാളിമാരും തങ്ങളുടെ ജീവനക്കാർക്ക് കാറും ബൈക്കും സമ്മാനമായി കൊടുക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിങ്ങൾ എപ്പോഴും കാണുന്നതാണ്. 400 കോടി യൂറോ കണ്ടെത്തുന്നതിനു വേണ്ടിയാണ് കമ്പനിയുടെ നീക്കം. 10 ശതമാനം വേതനം വെട്ടിക്കുറയ്ക്കലും രണ്ട് വര്‍ഷത്തെ വേതനം മരവിപ്പിക്കലും ഉള്‍പ്പെടെയുള്ള ചിലവുചുരുക്കല്‍ നടപടികളിലേക്കു കടക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബെർലിൻ പത്രമാധ്യമങ്ങളാണ് ഈ വിവരം പുറത്ത് വിട്ടത്.
കമ്പനിയുടെ പെട്ടെന്നുളള ഈ നീക്കത്തിൽ ജീവനക്കാർ രോഷാകുലരാണ്. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സ്ഥിതിയിലാണ് കമ്പനിയെന്നും അത് കൊണ്ടാണ് ചിലവുകുറയ്ക്കാന്‍ നിര്‍മാതാക്കള്‍ സമ്മര്‍ദത്തിലാകുന്നതും. അതേസമയം കമ്പനിയുടെ നീക്കത്തില്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. മുകള്‍ത്തട്ടിലുള്ള ജീവനക്കാരുടെ ബോണസ് പരിധി കുറയ്ക്കല്‍, ജീവനക്കാര്‍ക്ക് അനുവദിക്കുന്ന അധിക വേതനം കുറയ്ക്കല്‍ തുടങ്ങി ചില പ്രൊഡക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ കമ്പനി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം.

2022 മാര്‍ച്ചിലാണ് ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ പിന്‍ഗാമിയാണ് വെര്‍ട്ടിസ്. ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ സ്ലാവിയ, സ്‌കോഡ കുഷാഖ്, വരാനിരിക്കുന്ന സ്‌കോഡ കൈലാക്ക് എന്നിവയ്ക്ക് അടിവരയിടുന്ന MQB-AO-IN പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കപ്പെട്ടത്. കോവിഡ് മഹാമാരി കാരണം വാഹന വിപണി നടുവൊടിഞ്ഞ് കിടക്കുന്ന അവസ്ഥയിലായിരുന്നു മോഡലിന്റെ അരങ്ങേറ്റം.
എസ്‌യുവികള്‍ കളം നിറയുന്ന കാലത്ത് വളരെ ചെറിയ സ്‌പെയ്‌സില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവക്കൊപ്പം സ്‌കോഡയില്‍ നിന്നുള്ള കസിന്‍ മോഡലായ സ്ലാവിയയുടെ വെല്ലുവിളിയും വെര്‍ട്ടിസിന് മറികടക്കേണ്ടതായുണ്ടായിരുന്നു. എന്നാല്‍ വിപണിയില്‍ എത്തി 28 മാസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സി സെഗ്‌മെന്റ് സെഡാനാണ് വെര്‍ട്ടിസ്.
കഴിഞ്ഞ 6 മാസക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ സി-സെഗ്‌മെന്റ് സെഡാന്‍ വെര്‍ട്ടിസാണ്. വെര്‍ട്ടിസ് 9788 യൂണിറ്റ് വില്‍പ്പന നേടിയപ്പോള്‍ മുന്‍ സെഗ്‌മെന്റ് ലീഡറായ ഹോണ്ട സിറ്റിയുടെ വില്‍പ്പന നമ്പറുകള്‍ 5607 യൂണിറ്റിലൊതുങ്ങി നാലാമതായി. വെര്‍ണയും (8188 യൂണിറ്റ്) സ്ലാവിയയുമാണ് (7327 യൂണിറ്റ്) രണ്ടും മൂന്നും സ്ഥാനത്ത്. ഒന്നാം സ്ഥാനം കൈയ്യടക്കിയെന്ന് മാത്രമല്ല എസ്‌യുവികളുടെ പ്രതാപകാലത്ത് 50,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടാനും കാര്‍ മോഡലിനായി.
സെഡാന്‍ സെഗ്മെന്റിനോട് ഭൂരിഭാഗം ഉപഭോക്തകക്കളും നിസ്സംഗമായ സമീപനം സ്വീകരിച്ചിട്ടും വെര്‍ട്ടിസിന് അനുകൂലമായി പ്രവര്‍ത്തിച്ച ഒന്ന് രണ്ട് ഘടകങ്ങള്‍ ഉണ്ട്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും രണ്ട് ട്രാന്‍സ്മിഷന്‍ ചോയ്സുകളും വാഗ്ദാനം ചെയ്യുന്ന ഈ ഫോക്‌സ്‌വാഗണ്‍ സെഡാന്‍ കൂടുതല്‍ ശക്തവും ഓടിക്കാന്‍ രസവും ആകര്‍ഷകമായ രൂപവുമുള്ള കാറുകളില്‍ ഒന്നാണ്. പ്രീമിയം സെഡാന്‍ പരിഗണിക്കുന്നവരെ ആകര്‍ഷിക്കാന്‍ പോന്ന എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗാണ് ഒരു ഘടകം.
മാത്രമല്ല കൂടുതല്‍ സ്‌പോര്‍ട്ടിയറായ സെഡാന്‍ വേണ്ടവരെ കുപ്പിയിലാക്കാനായി വെര്‍ട്ടിസ് ജിടി ലൈന്‍, വിര്‍ട്ടസ് ജിടി പ്ലസ് സ്പോര്‍ട്ട് എന്നിവയും കമ്പനി പുറത്തിറക്കിയിരുന്നു. അടുത്ത കാലത്തായി ഇന്ത്യക്കാര്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറുകള്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നു. വെര്‍ട്ടിസ് സെഡാന്‍ ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ നേടിയത് കൊണ്ട് ഇതും വില്‍പ്പനയില്‍ ഗുണം ചെയ്തു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








