ഡിസയറിന്റെ വിലയ്ക്ക് വിർട്ടസും സ്ലാവിയയും! ഇപ്പോൾ വാങ്ങിയാൽ കീശ നിറച്ച് ലാഭം; ഡീൽ ഇങ്ങനെ

ഇന്ത്യൻ വിപണിയിൽ C -സെഗ്മെന്റ് സെഡാനുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന മോഡലുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ വിർട്ടസ്. ജർമ്മൻ വാഹന നിർമ്മാതാക്കളുടെ ഈ കാർ എല്ലാ മാസവും ശരാശരി 2,000 യൂണിറ്റിനു മുകളിൽ വിൽപ്പന നേടാറുണ്ട്, കഴിഞ്ഞ മാസം അതായത് 2024 ഒക്ടോബറിൽ അതിൻ്റെ എക്കാലത്തെയും മികച്ച പ്രതിമാസ വിൽപ്പന സംഖ്യയായ 2,351 യൂണിറ്റുകൾ വാഹനം വിറ്റഴിച്ചു. അതോടൊപ്പം, വിർട്ടസിന്റെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ സ്കോഡ സ്ലാവിയയുടെ വിൽപ്പന കണക്കുകൾ കൂടി കൂട്ടിച്ചേർക്കാം എങ്കിൽ, യൂറോപ്യൻ സെഡാൻ ഇരട്ടകൾ പ്രതിമാസം ഏകദേശം 4,000 യൂണിറ്റുകളുടെ വിൽപ്പന നടത്തുന്നു.

എസ്‌യുവികളോട് വലിയ ചായ്‌വ് കാണിക്കുന്ന വിപണിയായ ഇന്ത്യയിൽ ഇതൊരു മികവുറ്റ നേട്ടം തന്നെയാണ്. ഇത്രയും ഡിമാൻഡുള്ള വിർട്ടസും സ്ലാവിയയും ലാഭത്തിൽ ഇപ്പോൾ കൈക്കലാക്കാൻ ഒരു സുവർണ്ണാവസരമാണ് എന്ന് നിസംശയം പറയാം. രണ്ട് സെഡാൻ മോഡലുകളിലും 2.5 ലക്ഷം രൂപയുടെ ഡിസ്കൗണ്ടുകളാണ് ഇരു നിർമ്മാതാക്കളും വാഗ്ദാനം ചെയ്യുന്നത്.

അത് എന്നതാ ഇപ്പോൾ ഒരു കിഴിവും ഡിസ്കൗണ്ടും? ചൂടപ്പം പോലെ വിറ്റു പോവുന്ന വണ്ടികൾക്ക് എന്തിനാ ആനുകൂല്യങ്ങൾ? ഇതിൽ എന്തോ കാര്യമായ കള്ളത്തരം മണക്കുന്നില്ലേ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഇപ്പോൾ മനസിൽ ഉയർന്നേക്കാം, സ്വാഭാവികം. അതിനുള്ള ഉത്തരം ഞങ്ങൾ തന്നെ പറഞ്ഞു തരാം.

വളരെ ചെറിയൊരു ട്വിറ്റ് മാത്രമാണിത്. ഈ വർഷത്തിൻ്റെ മധ്യത്തിൽ, ഫോക്‌സ്‌വാഗണും സ്‌കോഡയും വിർട്ടസിലും സ്ലാവിയയിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യാൻ തുടങ്ങിയിരുന്നു. അതിനു മുമ്പ്, ആറ് എയർബാഗുകൾ എന്നത് ടോപ്പ് എൻഡ് ട്രിമ്മുകളിൽ മാത്രമേ സ്റ്റാൻഡേർഡ് ആയി നിർമ്മാതാക്കൾ നൽകിയിരുന്നുള്ളൂ.

ഇരു മോഡലുകളുടേയും ലോ സ്പെക്ക് ട്രിമ്മുകൾക്ക് രണ്ട് എയർബാഗുകൾ മാത്രമേ ആദ്യം ലഭിച്ചിരുന്നുള്ളൂ. ഇപ്പോൾ മിക്ക ഉപഭോക്താക്കളും സുരക്ഷയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ്, അതിനാൽ തന്നെ തങ്ങളുടെ കാറുകളിൽ ആറ് എയർബാഗുകൾ അവർ എല്ലാം ആവശ്യപ്പെടാൻ തുടങ്ങി, തൽഫലമായി സ്കോഡയുടെയും ഫോക്‌സ്‌വാഗൻ്റെയും ഡീലർമാരുടെ പക്കൽ രണ്ട് എയർബാഗുകൾ മാത്രം വരുന്ന കാറുകളുടെ ലോ സ്പെക്ക് ട്രിമ്മുകളുടെ സ്റ്റോക്ക് വിറ്റുപോവാതെ കെട്ടിക്കിടക്കാൻ ഇടയായി.

ഇപ്പോൾ നവംബറായിരിക്കുകയാണ്, 2024 -ൽ നിന്ന് 2025 -ലേക്ക് എത്താൻ ഇനി വലിയ സമയം ഒന്നുമില്ല എന്നതാണ് വാസ്തവം. ആയതിനാൽ ഫോക്‌സ്‌വാഗൺ വിർട്ടസ്, സ്‌കോഡ സ്ലാവിയ എന്നിവയുടെ ട്വിൻ എയർബാഗിൻ്റെ ബാക്കി വിൽക്കാതെ കിടക്കുന്ന സ്റ്റോക്കുകൾ ഡീലർമാർക്ക് ക്ലിയർ ചെയ്യാനുള്ള സമ്മർദ്ദത്തിലാണ്.

ഇത് ഇരു മോഡലുകൾക്കും 2.5 ലക്ഷം രൂപ വരെ വൻ കിഴിവുകൾ വാഗ്ദാനം ചെയ്യാൻ ബ്രാൻഡുകളെ പ്രേരിപ്പിച്ചു. വിർട്ടസിൻ്റെയും സ്ലാവിയയുടെയും വിറ്റഴിക്കപ്പെടാത്ത ഓൾഡ് സ്റ്റോക്കിന് ഇപ്പോൾ മികച്ച ഡീലീന് ലഭ്യമാണ്. 2025 -ലേക്ക് പ്രവേശിച്ചുക്കഴിഞ്ഞാൽ, 2024 മോഡൽ ഇയർ കാറുകളുടെ മൂല്യം നഷ്ടപ്പെടും എന്നതും ശ്രദ്ധിക്കേണ്ടതാണ്.

മിക്ക ഉപഭോക്താക്കളും ഏറ്റവും പുതിയ മോഡൽ വർഷത്തിൽ നിർമ്മിച്ച കാറുകൾ വാങ്ങാനാണ് ഇഷ്ടപ്പെടുന്നത് എന്നതാണ് ഇതിന്റെ ഒരു കാരണം. വാഹനം വാങ്ങി അധിക നാളുകൾക്കുള്ളിൽ വിൽക്കാൻ മനസുള്ളവർ ഈ ഓപ്ഷൻ തിരഞ്ഞെടുക്കില്ല. പിന്നെ മാസങ്ങളോളം സ്റ്റോക്ക് യാർഡിൽ കിടക്കുന്ന ഒരു കാറിന് ലുക്കിലും മെക്കാനിക്സിലും ചില കോട്ടങ്ങൾ വന്നേക്കാം. അതിനാൽ നിങ്ങൾ ഇപ്പോൾ ഒരു സെഡാൻ നോക്കി നടക്കുകയാണ് എങ്കിൽ ഇത് ബെസ്റ്റ് ടൈം തന്നെ.

More from DriveSpark

Article Published On: Monday, November 18, 2024, 22:13 [IST]
English summary
Volkswagen virtus and skoda slavia gets 2 5 lakh discounts this month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X