വെറും 28 മാസം കൊണ്ട് 50000 വീടുകളില്‍! സിറ്റിയെന്ന വന്‍മരം വെട്ടിവീഴ്ത്തി വെര്‍ട്ടിസ് ഒന്നാമത്

ഇന്ത്യയില്‍ എസ്‌യുവികളുടെ വരവിനു ശേഷം സെഡാന്‍ വില്‍പ്പന കുറഞ്ഞിരിക്കുകയാണ്. മികച്ച സൗന്ദര്യവും കൂടുതല്‍ സവിശേഷതകളും ഉള്ളതിനാല്‍ ആളുകള്‍ എസ്‌യുവികളാണ് കൂടുതലായി ഇഷ്ടപ്പെടുന്നത്. എന്നിരുന്നാലും, സെഡാനുകള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു വിഭാഗം ഉപഭോക്താക്കളും ഇന്ത്യയിലുണ്ട്. സി സെഗ്‌മെന്റ് സെഡാന്‍ വിഭാഗത്തില്‍ വില്‍പ്പന പരിമിതമാണെങ്കിലും ഇപ്പോള്‍ സെഗ്‌മെന്റിന്റെ നേതൃസ്ഥാനം മാറിയത് പലരും അറിഞ്ഞ് കാണില്ല. ഇതുവരെ മിഡ്‌സൈസ് സെഡാന്‍ വിഭാഗം ഭരിച്ചിരുന്ന ഹോണ്ട സിറ്റിയെന്ന വന്‍മരം വീണിരിക്കുകയാണ്. ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസാണ് ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഒന്നാമത്. ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ ജര്‍മന്‍ മോഡല്‍ ഒരു സുപ്രധാന വില്‍പ്പന നേട്ടവും പിന്നിട്ടു. അത് എന്താണെന്ന് നോക്കാം.

2022 മാര്‍ച്ചിലാണ് ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ പിന്‍ഗാമിയാണ് വെര്‍ട്ടിസ്. ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ സ്ലാവിയ, സ്‌കോഡ കുഷാഖ്, വരാനിരിക്കുന്ന സ്‌കോഡ കൈലാക്ക് എന്നിവയ്ക്ക് അടിവരയിടുന്ന MQB-AO-IN പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കപ്പെട്ടത്. കോവിഡ് മഹാമാരി കാരണം വാഹന വിപണി നടുവൊടിഞ്ഞ് കിടക്കുന്ന അവസ്ഥയിലായിരുന്നു മോഡലിന്റെ അരങ്ങേറ്റം.

volkswagen virtus

എസ്‌യുവികള്‍ കളം നിറയുന്ന കാലത്ത് വളരെ ചെറിയ സ്‌പെയ്‌സില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവക്കൊപ്പം സ്‌കോഡയില്‍ നിന്നുള്ള കസിന്‍ മോഡലായ സ്ലാവിയയുടെ വെല്ലുവിളിയും വെര്‍ട്ടിസിന് മറികടക്കേണ്ടതായുണ്ടായിരുന്നു. എന്നാല്‍ വിപണിയില്‍ എത്തി 28 മാസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സി സെഗ്‌മെന്റ് സെഡാനാണ് വെര്‍ട്ടിസ്. കഴിഞ്ഞ 6 മാസക്കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ സി-സെഗ്‌മെന്റ് സെഡാന്‍ വെര്‍ട്ടിസാണ്.

വെര്‍ട്ടിസ് 9788 യൂണിറ്റ് വില്‍പ്പന നേടിയപ്പോള്‍ മുന്‍ സെഗ്‌മെന്റ് ലീഡറായ ഹോണ്ട സിറ്റിയുടെ വില്‍പ്പന നമ്പറുകള്‍ 5607 യൂണിറ്റിലൊതുങ്ങി നാലാമതായി. വെര്‍ണയും (8188 യൂണിറ്റ്) സ്ലാവിയയുമാണ് (7327 യൂണിറ്റ്) രണ്ടും മൂന്നും സ്ഥാനത്ത്. ഒന്നാം സ്ഥാനം കൈയ്യടക്കിയെന്ന് മാത്രമല്ല എസ്‌യുവികളുടെ പ്രതാപകാലത്ത് 50,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടാനും കാര്‍ മോഡലിനായി.

volkswagen virtus 50000 unit sales

സെഡാന്‍ സെഗ്മെന്റിനോട് ഭൂരിഭാഗം ഉപഭോക്തകക്കളും നിസ്സംഗമായ സമീപനം സ്വീകരിച്ചിട്ടും വെര്‍ട്ടിസിന് അനുകൂലമായി പ്രവര്‍ത്തിച്ച ഒന്ന് രണ്ട് ഘടകങ്ങള്‍ ഉണ്ട്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും രണ്ട് ട്രാന്‍സ്മിഷന്‍ ചോയ്സുകളും വാഗ്ദാനം ചെയ്യുന്ന ഈ ഫോക്‌സ്‌വാഗണ്‍ സെഡാന്‍ കൂടുതല്‍ ശക്തവും ഓടിക്കാന്‍ രസവും ആകര്‍ഷകമായ രൂപവുമുള്ള കാറുകളില്‍ ഒന്നാണ്. പ്രീമിയം സെഡാന്‍ പരിഗണിക്കുന്നവരെ ആകര്‍ഷിക്കാന്‍ പോന്ന എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗാണ് ഒരു ഘടകം.

മാത്രമല്ല കൂടുതല്‍ സ്‌പോര്‍ട്ടിയറായ സെഡാന്‍ വേണ്ടവരെ കുപ്പിയിലാക്കാനായി വെര്‍ട്ടിസ് ജിടി ലൈന്‍, വിര്‍ട്ടസ് ജിടി പ്ലസ് സ്പോര്‍ട്ട് എന്നിവയും കമ്പനി പുറത്തിറക്കിയിരുന്നു. അടുത്ത കാലത്തായി ഇന്ത്യക്കാര്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറുകള്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നു. വെര്‍ട്ടിസ് സെഡാന്‍ ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ നേടിയത് കൊണ്ട് ഇതും വില്‍പ്പനയില്‍ ഗുണം ചെയ്തു.

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് രണ്ട് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ TSI പെട്രോള്‍ മോട്ടോര്‍ 113 bhp പവറും 178 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കുന്നു. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. രണ്ടാമത്തെ 1.5-ലിറ്റര്‍ TSI Evo മോട്ടോര്‍ GT ബാഡ്ജ് ചെയ്ത പെര്‍ഫോമന്‍സ് ലൈന്‍ ട്രിമ്മിനെ ശക്തിപ്പെടുത്തുു. 7 സ്പീഡ് DSC ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, 8 സ്പീക്കര്‍ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ സെഡാനില്‍ സജ്ജീകരിച്ചിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡിയുള്ള എബിഎസ് എന്നിവയാണ് പ്രധാന സുരക്ഷ സവിശേഷതകള്‍. 13.56 ലക്ഷം മുതല്‍ 19.41 ലക്ഷം രൂപ വരെയാണ് കാറിന്റെ വില പോകുന്നത്.

More from DriveSpark

Article Published On: Monday, October 21, 2024, 18:45 [IST]
English summary
Volkswagen virtus crossed 50000 unit sales milestone within 28 months in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X