മോഡിഫിക്കേഷന്‍ ആവശ്യമില്ല! ഏറ്റവും സേഫായ സെഡാന്‍ സ്‌പോര്‍ട്ടിയര്‍ ലുക്കില്‍ പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍
ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണിന്റെ ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴില്‍ പുറത്തിറങ്ങിയ സെഡാന്‍ മോഡലാണ് വെര്‍ട്ടിസ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് വെര്‍ട്ടിസ്. ഇപ്പോള്‍ സ്‌പോര്‍ട്ടിയര്‍ ലുക്ക് നല്‍കി GT പ്ലസ് സ്പോര്‍ട്, GT ലൈന്‍ എന്നീ രണ്ട് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചുകൊണ്ട് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ വെര്‍ട്ടിസ് ലൈനപ്പ് പുനഃക്രമീകരിച്ചു. വെര്‍ട്ടിസ് GT ലൈനിന് 14.07 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം കൂടുതല്‍ പ്രീമിയമായ വെര്‍ട്ടിസ് GT പ്ലസ് സ്‌പോര്‍ട്ടിന് 17.84 ലക്ഷം രൂപമുതല്‍ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.
സ്‌മോക്ക്ഡ് എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും ഇതിന് ലഭിക്കുന്നു, കറുത്ത ഫ്രണ്ട് ഗ്രില്‍, ഡോറുകളിലും ബൂട്ട് ലിഡിലും GT ലൈന്‍ ബാഡ്ജിംഗ്, കറുപ്പില്‍ പൂര്‍ത്തിയാക്കിയ ഒആര്‍വിഎമ്മുകള്‍, ഡാര്‍ക്ക് ക്രോം ഡോര്‍ ഹാന്‍ഡിലുകളും ഗാര്‍ണിഷും, കറുപ്പില്‍ പൂര്‍ത്തിയാക്കിയ വെര്‍ട്ടിസ് ലെറ്ററിംഗ്,
16 ഇഞ്ച് R16 'റേസര്‍' ബ്ലാക്ക് അലോയ് വീലുകള്‍, ഗ്ലോസി ബ്ലാക്ക് സ്‌പോയ്‌ലര്‍ എന്നിവയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ഹൈലൈറ്റുകള്‍.

ക്യാബിനും ബ്ലാക്കൗട്ട് ട്രീറ്റ്‌മെന്റ് ലഭിക്കുന്നു. ക്യാബിന് ഇപ്പോള്‍ ബ്ലാക്ക് ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ഗ്ലോസ് ബ്ലാക്ക് ആക്സന്റുകളുള്ള ഡാഷ്ബോര്‍ഡ്, അലുമിനിയം പെഡലുകള്‍, ബ്ലാക്ക് ഹെഡ്ലൈനര്‍, മുന്‍സീറ്റ് ഹെഡ്റെസ്റ്റുകളില്‍ GT ബാഡ്ജിംഗ് എന്നിവ ലഭിക്കുന്നു. റെഡ് സ്റ്റിച്ചിംഗും ബ്ലാക്ക്ഡ് ഔട്ട് ഡോര്‍ ഹാന്‍ഡിലുകളും, റൂഫ് ലാമ്പ് ഹൗസിംഗും സണ്‍ വൈസറുകളും ഉള്ള സ്പോര്‍ട്സ് സ്റ്റിയറിംഗ് വീലും ഉണ്ട്.
ഇലക്ട്രിക് സണ്‍റൂഫ്, 20.32 സെന്റീമീറ്റര്‍ ഡിജിറ്റല്‍ കോക്ക്പിറ്റ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 25.65 സെന്റീമീറ്റര്‍ VW പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുള്‍പ്പെടെ മെച്ചപ്പെടുത്തിയ ഫീച്ചര്‍ പാക്കേജുമായാണ് ഫോക്സ്വാഗണ്‍ വെര്‍ട്ടിസ് GT ലൈന്‍ വരുന്നത്. പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടോടു കൂടിയ കീലെസ് എന്‍ട്രി, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍ എന്നിവ ഡ്രൈവര്‍മാരുടെ സൗകര്യവും സൗകര്യവും വര്‍ധിപ്പിക്കുന്നു.

6 എയര്‍ബാഗുകള്‍, ഇഎസ്‌സി, ഇബിഡിയോട് കൂടിയ എബിഎസ്, ടിസിഎസ്, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, ടയര്‍ പ്രഷന്‍ ഡീഫേ്‌ലഷന്‍ വാണിംഗ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍. വെര്‍ട്ടിസ് GT ലൈനില്‍ 1.0 ലിറ്റര്‍ TSI എഞ്ചിനാണ് കരുത്തേകുന്നത്. 113 bhp പവറും 178 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ത്തിരിക്കുന്നു.
GT പ്ലസ് സ്പോര്‍ട്ട് പതിപ്പ് GT ലൈനില്‍ കാണുന്ന ചില ബ്ലാക്ക് എലമെന്റുകളെ റെഡ് ആക്സന്റുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. ഫെന്‍ഡറിലും ബൂട്ട് ലിഡിലും ചുവന്ന GT ബാഡ്ജും ചുവന്ന ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളുമുണ്ട്. ഫ്രണ്ട് ഗ്രില്‍, ഒആര്‍വിഎമ്മുകള്‍, വെര്‍ട്ടിസ് ലെറ്ററിംഗ്, സ്പോയിലര്‍ എന്നിവ കറുപ്പ് നിറത്തിലാണ് വരുന്നത്. ഫ്രണ്ട് ലിപ് ബമ്പര്‍, റിയര്‍ ബമ്പര്‍, സൈഡ് റണ്ണിംഗ് ബോര്‍ഡ്, റിയര്‍ ഡിഫ്യൂസര്‍ തുടങ്ങിയ എയ്റോ കിറ്റുകള്‍ സ്പോര്‍ട്ടിയര്‍ ലുക്ക് നല്‍കുന്നു.

ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലിലും സീറ്റുകളിലുമുള്ള റെഡ് സ്റ്റിച്ചിംഗുകള്‍ മാറ്റിനിര്‍ത്തിയാല്‍ അകത്തളവും കറുപ്പില്‍ ചാലിച്ചിരിക്കുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ശക്തമായ 1.5-ലിറ്റര്‍ TSI EVO പെട്രോള്‍ എഞ്ചിനാണ് വെര്‍ട്ടിസ് GT പ്ലസ് സ്‌പോര്‍ട്ടിന് തുടിപ്പേകുന്നത്. 148 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍.
ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേയ്ക്കായി 20.32 സെന്റിമീറ്റര്‍ ഡിജിറ്റല്‍ കോക്ക്പിറ്റിനൊപ്പം ആംപ്ലിഫയറും സബ്വൂഫറും സഹിതമുള്ള 25.65 സെന്റിമീറ്റര്‍ VW പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ വിപുലമായ ഫീച്ചറുകളാല്‍ നിറഞ്ഞതാണ് GT പ്ലസ് സ്പോര്‍ട്. ഡ്രൈവര്‍ക്കും കോ-ഡ്രൈവര്‍ക്കുമുള്ള ഇലക്ട്രിക് ഫ്രണ്ട് സീറ്റുകള്‍ ഇതില്‍ വരുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന ഈ കാര്‍ സുഖകരവും ആസ്വാദ്യകരവുമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.


Click it and Unblock the Notifications








