ഫോക്‌സ്‌വാഗണിലെ തൊഴിലാളി സമരം കൊടുമ്പിരി കൊള്ളുന്നു, കാരണം എന്താണെന്നറിയാമോ
ഏതൊരു കമ്പനിയിലും നേരിടേണ്ടി വരുന്ന ഒരു പ്രതിസന്ധിയാണ് തൊഴിലാളി സമരം. ജർമൻ വഹന ഭീമനാണ് ഇപ്പോൾ തൊഴിലാളി സമരത്തിൽപ്പെട്ട് ആടിയുലയുന്നത്. എന്താണ് കാരണമെന്ന് പലർക്കും അറിയാമായിരിക്കും. ആയിരക്കണക്കിന് ഫോക്‌സ്‌വാഗൺ തൊഴിലാളികളാണ് ഈ ആഴ്ച്ച പണിമുടക്കിയത്. ഇതിൻ്റെ പിന്നിലെ കാരണമെന്ന് പറയുന്നത് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും ഫാക്ടറികൾ അടച്ചുപൂട്ടാനുമുളള വാഹന നിർമാതാക്കളുടെ തീരുമാനമാണ് തൊഴിലാളികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആണ് സംഭവമെന്ന് വിചാരിച്ചെങ്കിൽ പേടിക്കേണ്ട, സംഭവം ജർമനിയിലെ കമ്പനിയിലാണ് നടക്കുന്നത്. കമ്പനിയുടെ ഇവികൾ നിർമിക്കുന്ന ഫാക്ടറിയിലാണ് തൊഴിലാളികൾ സമരത്തിലേക്ക് കടന്നിരിക്കുന്നത്.
400 കോടി യൂറോ കണ്ടെത്തുന്നതിനു വേണ്ടി 10 ശതമാനം വേതനം വെട്ടിക്കുറയ്ക്കലും രണ്ട് വര്‍ഷത്തെ വേതനം മരവിപ്പിക്കലും ഉള്‍പ്പെടെയുള്ള ചിലവുചുരുക്കല്‍ നടപടികളിലേക്കു കടക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നുളള റിപ്പോർട്ടുകൾ കഴിഞ്ഞ മാസം തന്നെ പുറത്ത് വന്നിരുന്നു. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സ്ഥിതിയിലാണ് കമ്പനിയെന്നും അത് കൊണ്ടാണ് ചിലവുകുറയ്ക്കാന്‍ നിര്‍മാതാക്കള്‍ സമ്മര്‍ദത്തിലാകുന്നതും. അതേസമയം കമ്പനിയുടെ നീക്കത്തില്‍ ജീവനക്കാര്‍ അന്ന് തന്നെ പ്രതിഷേധത്തിലായിരുന്നു.

മുന്നോട്ടുളള ദിവസങ്ങളിൽ ജീവനക്കാരുടെ പ്രതികരണം എങ്ങനെയാകുമെന്ന് കണ്ടറിയണം. ഇന്ത്യയിലെ ഫോക്‌സ്‌വാഗണിൻ്റെ വിശദാംശങ്ങളിലേക്കും പുതിയ വാർത്തകളിലേക്കും നോക്കിയാൽ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ കീഴില്‍ വരുന്ന സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ കമ്പനികളുടെ കാറുകൾ തിരികെ വിളിച്ചിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) വെബ്സൈറ്റ് പ്രകാരം സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തിരഞ്ഞെടുത്ത ഇന്ത്യ 2.0 കാറുകളാണ് തിരിച്ചുവിളിച്ചത്.
ഉല്‍പ്പാദന പ്രക്രിയയിലെ ക്രമക്കേടുകള്‍ കാരണം കുഷാഖ്, സ്ലാവിയ, ടൈഗൂണ്‍, വെര്‍ട്ടിസ് എന്നിവ തിരിച്ചുവിളിക്കുകയായിരുന്നു. വെബ്‌സൈറ്റിലെ ലിസ്റ്റിംഗ് അനുസരിച്ച് വെല്‍ഡിംഗ് പ്രക്രിയയില്‍ 'ട്രാക്ക് കണ്‍ട്രോള്‍ ആമിലെ' വെല്‍ഡ് സീം നഷ്ടപ്പെട്ടിരിക്കാമെന്ന് കമ്പനി സംശയിക്കുന്നു. പ്രസ്തുത പാര്‍ട്‌സിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ മുന്‍കൂര്‍ മുന്നറിയിപ്പില്ലാതെ വാഹനത്തിന്റെ നിയന്ത്രണവും സ്ഥിരതയും പെട്ടെന്ന് നഷ്ടപ്പെടും.

ആകെ 52 വാഹനങ്ങളെ ഈ തകരാര്‍ ബാധിച്ചതായി പറയപ്പെടുന്നു. ഇതില്‍ 38 ടൈഗൂണും വെര്‍ട്ടിസും കൂടാതെ കുഷാഖിന്റെയും സ്ലാവിയയുടെയും 14 യൂണിറ്റുകളും ഉള്‍പ്പെടുന്നു. 2023 നവംബര്‍ 29 നും 2024 ജനുവരി 20 നും ഇടയിലാണ് നിര്‍മ്മിച്ച മോഡലുകളെയാണ് തകരാര്‍ ബാധിച്ചത്. 2024 ഒക്ടോബര്‍ 28-നാണ് തിരിച്ചുവിളിക്കല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
രണ്ട് കാര്‍ കമ്പനികളും വാഹനം പരിശോധനയ്ക്ക് ഹാജരാക്കാനായി തകരാര്‍ ബാധിച്ചുവെന്ന് കരുതപ്പെടുന്ന വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടും. മറ്റ് തിരിച്ചുവിളികള്‍ പോലെ തന്നെ തകരാര്‍ ഉണ്ടെങ്കില്‍ അത് സൗജന്യമായി കമ്പനി പരിഹരിച്ച് നല്‍കും. ഈ തകരാര്‍ ഉള്ള പാര്‍ട്സുകള്‍ അതിന്റെ ഉടമകളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കാതെ മാറ്റിസ്ഥാപിക്കും. തിരിച്ചുവിളിക്കല്‍ എല്ലാ കമ്പനികളും ചെയ്യാറുള്ള കാര്യമായതിനാല്‍ ഉടമകള്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല.
സ്‌കോഡ-ഫോക്‌സ്‌വാഗണുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ അടുത്തിടെയാണ് ചെക്ക് ബ്രാന്‍ഡ് തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവി ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയത്. കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ് പേരിട്ട കൈലാക്ക് സബ് 4 മീറ്റര്‍ എസ്‌യുവി 7.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ കാറിന്റെ ബേസ് വേരിയന്റിന്റെ വില മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








