ഇന്ത്യക്കാര്‍ക്ക് ഇനി പുതിയ പോളോ വാങ്ങാം? ഫോക്‌സ്‌വാഗണിന്റെ കൈലാക്ക് വരുന്നു

ഒരു മലയാളി പേരിട്ട വാഹനം നവംബര്‍ ആറിന് അവതരിപ്പിക്കാന്‍ പോകുകയാണ് ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ. കൈലാക്ക് എന്ന പുത്തന്‍ കാര്‍ ഒരു സബ് 4 മീറ്റര്‍ എസ്‌യുവിക്ക് പേരിട്ടത് കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദാണ്. സ്‌കോഡ ഒരു വാഹനം ഇറക്കിയാല്‍ അതിന്റെ ഫോക്‌സ്‌വാഗണ്‍ പതിപ്പ് നമ്മള്‍ പ്രതീക്ഷിക്കാറുണ്ട്. എന്നാല്‍ തങ്ങള്‍ പ്രീമിയം മോഡലുകളില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ജര്‍മന്‍ ഓട്ടോഭീമന്‍ വ്യക്തമാക്കിയിരുന്നതിനാല്‍ പലരും കൈലാക്കിന്റെ VW പതിപ്പ് വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ തന്ത്രം മാറ്റിയതായാണ് തോന്നുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സബ് കോംപാക്ട് എസ്‌യുവി സെഗ്‌മെന്റില്‍ ഒരുകൈ നോക്കാനാണ് ഫോക്‌സ്‌വാഗണിന്റെയും തീരുമാനം. കിടമത്സരം നടക്കുന്ന സെഗ്മെന്റില്‍ പ്രവേശിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ആദ്യം മടിച്ചതിന് ഒന്നിലധികം കാരണങ്ങളുണ്ട്. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഒരു എസ്യുവി വികസിപ്പിക്കുന്നതിന് വലിയ തുക നിക്ഷേപിക്കേണ്ടതായി വരുമെന്നതാണ് അതില്‍ ഒന്ന്. അമിയോയില്‍ തൊട്ട് കൈപൊള്ളിയതിനാല്‍ അതില്‍ കമ്പനിക്ക് താല്‍പര്യമില്ലായിരുന്നു.

skoda kylaq camouflage

മാത്രമല്ല അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐസി എഞ്ചിന്‍ വാഹനങ്ങളോട് പതുക്കെ വിടപറഞ്ഞ് ഇവികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും പ്ലാനുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇവികളിലേക്കുള്ള മാറ്റത്തിന് പ്രതീക്ഷിച്ച വേഗതയില്ലാത്ത സാഹചര്യത്തിലാണ് ജര്‍മന്‍ വമ്പന്‍മാര്‍ കോംപാക്ട് എസ്‌യുവികളില്‍ ബലപരീക്ഷണം നടത്താന്‍ തുരുമാനിച്ചതെന്നാണ് തോന്നുന്നത്. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍ വന്ന വെര്‍ട്ടിസ്, ടൈഗൂണ്‍ എന്നിവയുടെ അതേ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും വരാന്‍ പോകുന്ന എസ്‌യുവി.

സ്‌കോഡയുടെ സ്ലാവിയക്കും കുഷാഖിനും അടിവരയിടുന്നത് ഇതേ ആര്‍ക്കിടെക്ചറാണ്. സ്‌കോഡ ഇതിനകം തന്നെ ഭൂരിഭാഗം ജോലികളും ചെയ്തതിനാല്‍ എസ്‌യുവിയുടെ മൊത്തം വികസന ചെലവിന്റെ ഒരു ഭാഗം മാത്രമേ ഫോക്‌സ്‌വാഗണിന് ചെലവഴിക്കേണ്ടി വരികയുള്ളൂ. എന്നിരുന്നാലും കൈലാക്കിന്റെ ഫോക്‌സ്‌വാഗണ്‍ പതിപ്പ് വികസിപ്പിക്കാന്‍ ബ്രാന്‍ഡ് 25 ദശലക്ഷം യൂറോ (ഏകദേശം 227.5 കോടി രൂപ) ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

skoda kylaq camouflage rear profile

കൈലാക്കിന്റെ ഫോക്‌സ്‌വാഗണ്‍ പതിപ്പിന്റെ എക്‌സ്റ്റീരിയറില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തും. ബ്രാന്‍ഡിന്റെ ഡിസൈന്‍ ഭാഷയുമായി യോജിക്കുന്ന പുതിയ ഗ്രില്‍, പുതിയ ഫ്രണ്ട്, റിയര്‍ ലൈറ്റുകള്‍, ബമ്പറുകള്‍, മറ്റ് കോസ്മറ്റിക് മാറ്റങ്ങള്‍ എന്നിവ മാറ്റങ്ങളില്‍ ഉള്‍പ്പെടും. കുഷാക്കിന്റെ ചെറിയ പതിപ്പ് പോലെയാണ് സ്‌കോഡ കൈലാക്ക് കാണപ്പെടുന്നത്. അതുപോലെ ഫോക്‌സ്‌വാഗണിന്റെ വരാനിരിക്കുന്ന സബ്-4-മീറ്റര്‍ എസ്‌യുവി ടൈഗൂണിന്റെ ഒരു ചെറിയ പതിപ്പ് പോലെ വരുമെന്ന് പ്രതീക്ഷിക്കാം.

ഇന്റീരിയറില്‍ പുതിയ മോഡലിന്റെ അപ്ഹോള്‍സ്റ്ററിക്ക് കൂടുതല്‍ സ്പോര്‍ട്ടി ആയ ഒരു പുതിയ കളര്‍ തീം നല്‍കിയേക്കും. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് പോലുള്ള എല്ലാ നൂതന സവിശേഷതകളും നിറഞ്ഞ പാക്കേജുമായിട്ടായിരിക്കും കാര്‍ വരിക. 360-ഡിഗ്രി ക്യാമറയടക്കം ആധുനിക കാറുകള്‍ ആവശപ്പെടുന്ന എല്ലാ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയില്‍ കാണും.

skoda kylaq camouflage running

മെക്കാനിക്കലായി ഫോക്‌സ്‌വാഗണ്‍ എസ്‌യുവി കൈലാക്കിന് സമാനമായിരിക്കും. സ്‌കോഡ സ്ലാവിയ, കുഷാഖ് എന്നിവയില്‍ നിന്നുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് സ്‌കോഡ കൈലാക്ക് എത്തുന്നത്. 114 bhp പവറും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ഇണചേര്‍ക്കുന്നു.

അതേസമയം ഫോക്‌സ്‌വാഗണ്‍ എസ്‌യുവിയുടെ GT പതിപ്പുകളില്‍ 1.5 ലിറ്റര്‍ TSI ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിക്കും. 150 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 7 സ്പീഡ് ട്വിന്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകകളുമായി ജോടിയാക്കുന്നു. കൈലാക്ക് അധിഷ്ഠിത എസ്യുവി എന്ന് പുറത്തിറക്കുമെന്നത് സംബന്ധിച്ച് ജര്‍മന്‍ ബ്രാന്‍ഡ് ഇതുവരെ ഔദ്യോഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും, 2026-ഓടെ പുതിയ കാര്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ രാജ്യത്തെ യുവാക്കുളുടെ ഇടയില്‍ തരംഗമായിരുന്ന പോളോ പെര്‍ഫോമന്‍സ് ഹാച്ച് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു. നെയിംപ്ലേറ്റിന് ഇന്ത്യയിലുള്ള ഫാന്‍ബേസ് വെച്ച് വരാന്‍ പോകുന്ന എസ്‌യുവിക്ക് പോളോ എന്ന് പേരിടാനും ചിലര്‍ സാധ്യത കാണുന്നു. വലിയ രീതിയില്‍ പ്രാദേശികവല്‍ക്കരണം നടത്തിയതിനാല്‍ കൈലാക്കിന് സ്‌കോഡ് അക്രമണാത്മകമായ വില നിര്‍ണയമായിരിക്കും നടത്തുക. സമാനമായ രീതിയില്‍ തന്നെ ആയിരിക്കും ഫോക്‌സ്‌വാഗണിന്റെയും നീക്കം.

More from DriveSpark

Article Published On: Friday, October 18, 2024, 18:27 [IST]
English summary
Volkswagen working on sub 4 meter suv based on skoda kylaq did will it get polo nameplate
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X