'തീക്കട്ടയില്‍ ഉറുമ്പരിച്ചെന്നോ'! ഇലക്ട്രിക് കാറിന് തീപിടിച്ച സംഭവത്തില്‍ വോള്‍വോക്ക് പറയാനുള്ളത് ഇതാണ്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് വോള്‍വോ. സ്വീഡിഷ് ബ്രാന്‍ഡില്‍ നിന്നുള്ള കാറുകളുടെ ഏറ്റവും വലിയ ക്വാളിറ്റി എന്ന് പറയുന്നത് തന്നെ സുരക്ഷയാണ്. സമീപകാലത്തായി ഐസി എഞ്ചിന്‍ വാഹനങ്ങളില്‍ നിന്ന് മാറി ഇലക്ട്രിക് വാഹന നിര്‍മാണത്തിനാണ് വോള്‍വോ പ്രാധാന്യം നല്‍കുന്നത്.

ചാര്‍ജിംഗ് സൗകര്യങ്ങളുടെ കുറവിനൊപ്പം തന്നെ ആളുകള്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ആളുകള്‍ മടിച്ച് നില്‍ക്കാനുള്ള കാരണങ്ങളില്‍ ഒന്ന് അവക്ക് തീപിടിച്ച സംഭവങ്ങള്‍ പുറത്തുവരുന്നതാണ്. എന്നാല്‍ സേഫ്റ്റിയുടെ കാര്യത്തില്‍ കേളികേട്ട ബ്രാന്‍ഡായ വോള്‍വോയുടെ C40 റീചാര്‍ജിന് തീപിടിച്ചതായി കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഛത്തീസ്ഗഡിലെ ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചതായി കാണിച്ച് ഉടമ തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

volvo c40 recharge catches fire

ഉടമ വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെയുണ്ടായ സംഭവം ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. വോള്‍വോ C40 റീചാര്‍ജ് ഇന്ത്യയില്‍ ലഭ്യമായ പ്രീമിയം ഇലക്ട്രിക് ഓഫറിംഗുകളില്‍ ഒന്നാണ്. 62.95 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാക്കുന്ന ഈ ഇവി പരിസ്ഥിതി സൗഹൃദ ഫീച്ചറുകള്‍ക്കും നൂതന സുരക്ഷാ നടപടികള്‍ക്കും ശ്രദ്ധ നേടിയിട്ടുണ്ട്.XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ കൂപ്പെ സ്‌റ്റൈല്‍ പതിപ്പായ C40 റീചാര്‍ജ് 2023 സെപ്റ്റംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

മോഡലിന് രണ്ട് മോട്ടോറുകളും വലിയ 78 kWh ബാറ്ററി പായ്ക്കുമുണ്ട്. WLTP സൈക്കിള്‍ അനുസരിച്ച് ഒരു ചാര്‍ജില്‍ 530 കിലോമീറ്റര്‍ വരെ അല്ലെങ്കില്‍ ICAT അനുസരിച്ച് 683 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്ന് പറയപ്പെടുന്നു. റേഞ്ച് കൂടുതല്‍ ലഭിക്കുന്നതിനായില്‍ XC40 റീചാര്‍ജില്‍ നിന്ന് വ്യത്യസ്തമായ ബാറ്ററി കെമിസ്ട്രിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നത് ശ്രദ്ധിക്കണം. ഏഴ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് ആന്‍ഡ് ഡിസന്റ് കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍.

volvo c40 recharge interior

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളീഷന്‍ അവോയ്ഡന്‍സ് ആന്‍ മിറ്റിഗേഷന്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, മുന്നിലും പിന്നിലും ക്രോസ് ട്രാഫിക് അലേര്‍ട്ടോട് കൂടിയ ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവ പോലുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) ഇവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്രയും വില കൂടിയ നൂതന സേഫ്റ്റി ഫീച്ചറുകളുള്ള കാര്‍ അഗ്‌നിക്കിരയായ വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വോള്‍വോ ഇന്ത്യ.

വോള്‍വോ C40 റീചാര്‍ജിന് തീപിടിച്ച ദൃശ്യങ്ങളാണ് ഉടമ പകര്‍ത്തിയ വീഡിയോയില്‍ ഉള്ളത്. ഭാഗ്യവശാല്‍ കാര്‍ പൂര്‍ണമായി തീപിടുത്തത്തില്‍ അമരുന്നതിന് മുമ്പേ വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ഉടമയുള്‍പ്പെടെ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകളില്ല. തീപിടിത്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണ്. സേഫ്റ്റിക്ക് പേരുകേട്ട വോള്‍വോയുടെ തന്നെ കാറിന് തീപിടിച്ച സംഭവത്തില്‍ ബ്രാന്‍ഡിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണത്തിനായി കാതോര്‍ത്തിരിക്കുകയായിരുന്നു C40 റീചാര്‍ജ് ഉടമകളും ഇലക്ട്രിക് വാഹന പ്രേമികളും.

volvo c40 recharge catches fire

ലോകം ഇവി വിപ്ലവത്തിലേക്ക് നടന്നടുക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമാകുന്ന ഇത്തരം സംഭവങ്ങള്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ഇവികള്‍ ഐസിഇ കാറുകളേക്കാള്‍ സുരക്ഷിതമായി പൊതുവെ കാണപ്പെടാറുണ്ടെങ്കിലും, ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതിനാല്‍ വണ്ടിക്കമ്പനികള്‍ അവരുടെ സുരക്ഷാ പ്രോട്ടോക്കോളുകളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ഇതുപോലുള്ള സംഭവങ്ങള്‍ പ്രേരിപ്പിക്കുകയും ചെയ്യും. വോള്‍വോയുടെ പ്രസ്താവന ചുവടെ കൊടുത്ത പ്രകാരമാണ്.

'ശനിയാഴ്ച C40 ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ തീപിടിത്തമുണ്ടായ സംഭവം ഞങ്ങള്‍ക്കറിയാം. സുരക്ഷാ ഫീച്ചറുകള്‍ കാര്‍ മാറ്റി നിര്‍ത്തി ഇറങ്ങാന്‍ അറിയിച്ചു. എല്ലാ യാത്രക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണ്. വോള്‍വോ കാറുകളുടെ സുരക്ഷയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ഈ സംഭവം വളരെ ഗൗരവമായി എടുത്തിട്ടുണ്ട്. കാരണം കണ്ടെത്തുന്നതിനായി പ്രസ്തുത വാഹനം ഞങ്ങളുടെ സാങ്കേതിക വിദഗ്ധര്‍ സൂക്ഷ്മമായി പരിശോധിക്കും. ഞങ്ങള്‍ ഉപഭോക്താവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു'.

volvo c40 recharge

ഇത്തരം സംഭവങ്ങളില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. കാറിനകത്തെ സേഫ്റ്റി ഫീച്ചറുകളെ കുറിച്ചും എമര്‍ജന്‍സി എക്‌സിറ്റിനെ കുറിച്ചും ഉപഭോക്താക്കള്‍ ബോധവാന്‍മാരാകേണ്ടതാണ് അതില്‍ ഒന്ന്. ഇവിടെ അതുകൊണ്ടാണ് യാത്രക്കാരെ പെട്ടെന്ന് ഒഴിപ്പിക്കാന്‍ സാധിച്ചതും അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചതും. ഇലക്ട്രിക് കാറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും ഇന്‍ഡസ്ട്രിയില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് ഊന്നിപ്പറയുകയാണ് ഈ സംഭവം.

ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷാ വശങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനും അവയെ കുറിച്ച് ബോധവാന്‍മാരാകാനും നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് ഈ സംഭവം. ഇവികള്‍ ജനകീയമാക്കുന്നതിന് ഇവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ തീപിടിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കര്‍ശനമായ നിയമങ്ങളും നല്ല പദ്ധതികളും ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

More from DriveSpark

Article Published On: Wednesday, January 31, 2024, 10:46 [IST]
English summary
Volvo c40 recharge ev catches fire while driving automaker responds
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X