ഡീസൽ എഞ്ചിൻ പോട്ടെ, ഇലക്ട്രിക് വരട്ടെ... വോൾവോയിൽ ഇനി തുടിക്കാൻ പോകുന്നത് ഇലക്ട്രിക് ഹൃദയം

സേഫ്റ്റിക്ക് പേരുകേട്ട ബ്രാൻഡാണ് വോൾവോ. ബ്രാൻഡിൻ്റെ മുഖമുദ്ര തന്നെ സുരക്ഷയാണ്. ബ്രാൻഡ് 2030 -ഓടെ ഇലക്ട്രിക്കിലേക്ക് മാറുകയാണ് എന്ന് സൂചിപ്പിച്ചിരുന്നു. ഒരു യുഗത്തിന് വിരാമമിട്ട് ഡീസൽ എഞ്ചിനോടുകൂടിയ അവസാനത്തെ യൂണിറ്റും കമ്പനി നിർമിച്ചിരിക്കുകയാണ്. സ്വീഡനിലെ ടോർസ്ലാൻഡ പ്ലാൻ്റിൽ നിന്നാണ് ഡീസൽ എഞ്ചിനോട് കൂടിയ അവസാന യൂണിറ്റ് XC90 സ്പോർട്സ് യൂട്ടിലിറ്റി വാഹനം നിരത്തിലിറങ്ങിയത്.

അവസാനത്തെ ഡീസല്‍ വാഹനം എന്ന നിലയില്‍ വോള്‍വോയുടെ മ്യൂസിയമായ വേള്‍ഡ് ഓഫ് വോള്‍വോയില്‍ പ്രദര്‍ശനത്തിനായി സൂക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 14 മുതല്‍ ഈ വാഹനം മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്നുമാണ് സൂചനകള്‍. ഇ.എം.90, ഇ.എക്‌സ്.30, ഇ.എക്‌സ്.90, ഇ.എക്‌സ്.40 എന്നീ വാഹനങ്ങളാണ് വോള്‍വോയുടെ ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് എത്താനുള്ള മോഡലുകള്‍. വോള്‍വോ ഇലക്ട്രിക് വാഹനങ്ങളുടെ പേരുകളിലും മാറ്റം വരുത്തുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ വെച്ച് അസംബിള്‍ ചെയ്ത ആദ്യത്തെ വോള്‍വോ കാര്‍ XC90 എസ്‌യുവിയാണ്. എങ്കിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വോള്‍വോ മോഡല്‍ പക്ഷേ വോള്‍വോ XC60 ആണെന്ന് വേണം പറയാന്‍. ഇതുവരെ വോള്‍വോ XC60 കാറിന്റെ 4,000-ത്തിലധികം യൂണിറ്റുകളാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്തിരിക്കുന്നത്. വോള്‍വോയുടെ ബെംഗളൂരു പ്ലാന്റില്‍ നിന്ന് നിര്‍മിച്ച മൊത്തം കാറുകളില്‍ 40 ശതമാനവും XC60 ആണെന്ന് സാരം.

2007-ല്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച വോള്‍വോക്ക് അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, റായ്പൂര്‍, ജയ്പൂര്‍, കൊച്ചി, കോഴിക്കോട്, കൊല്‍ക്കത്ത, ലഖ്‌നൗ, ലുധിയാന, മുംബൈ, പൂനെ, റായ്പൂര്‍, സൂറത്ത്, വിശാഖപട്ടണം, വിജയവാഡ തുടങ്ങിയ പ്രധാന നഗരങ്ങളിലായി 25 ഡീലര്‍ഷിപ്പുകളുണ്ട്.

2022-ൽ 55.90 ലക്ഷം രൂപയ്ക്ക് വിണിയിലെത്തിച്ച XC40 റീചാർജിന് കാലാകാലങ്ങളായി നടപ്പിലാക്കി പല വില പരിഷ്ക്കാരങ്ങളോടെ നിലവിൽ 56.90 ലക്ഷം രൂപയ്ക്കാണ് വിപണനം ചെയ്യുന്നത്. അൽപം വിലയൊന്ന് കുറച്ചിരുന്നെങ്കിൽ ഇനിയും കൂടുതൽ ആളുകൾ വാങ്ങാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനത്തിന്റെ മറ്റൊരു പുത്തൻ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ. കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ച് എന്ന വിശേഷണവുമായാണ് ഇവി വരുന്നത്.

വോൾവോ കാർ ഇന്ത്യ അതിൻ്റെ ഇലക്ട്രിക് എസ്‌യുവി XC40 റീചാർജിൻ്റെ പുതിയ എൻട്രി ലെവൽ വേരിയൻ്റ് അവതരിപ്പിച്ചിരുന്നു. സിംഗിൾ എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡലിന് രാജ്യത്ത് 54.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 57.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് വേരിയൻ്റിനൊപ്പം ഇത് വിൽക്കും. XC40 റീചാർജിൻ്റെ പുതിയ വേരിയൻ്റ് സിംഗിൾ മോട്ടോറുമായാണ് വരുന്നത് എന്നതാണ് പ്രത്യേകത.

WLTP സൈക്കിൾ അനുസരിച്ച് XC40 റീചാർജ് സിംഗിൾപൂർണ ചാർജിൽ 475 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ്. ഇത് ICAT ടെസ്റ്റിംഗ് അനുസരിച്ച് 592 കിലോമീറ്ററായി ഉയരുകയും ചെയ്യുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇലക്ട്രിക് എസ്‌യുവിക്ക് 238 bhp പവറിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇവിക്ക് വെറും 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും.

അതേസമയം XC40 റീചാർജ് സിംഗിൾ വേരിയന്റിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി വോൾവോ പരിമിതപ്പെടുത്തിയിട്ടുണ്ട്. 69 kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ഏകദേശം 500 കിലോ ഭാരമുള്ള ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് നിലവിൽ വോൾവോ വാഗ്ദാനം ചെയ്യുന്നത്. XC40 റീചാർജ് സിംഗിൾ പതിപ്പിനൊപ്പം 11 കിലോവാട്ട് വാൾ ബോക്‌സ് ചാർജറും വോൾവോ ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യും.

More from DriveSpark

Article Published On: Monday, April 1, 2024, 12:29 [IST]
English summary
Volvo produced its last diesel car company to focus solely on evs by 2030
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X