ഇലക്ട്രിക് എസ്‌യുവികൾ കൂടുതലും വാങ്ങിക്കൂട്ടിയത് മലയാളികള്‍! 2023-ല്‍ പണംവാരി വോള്‍വോ മുതലാളി

ലോകത്ത് ഏറ്റവും സുരക്ഷിതമായ കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് വോള്‍വോ. ഇന്ത്യയില്‍ വിരലിലെണ്ണാവുന്ന മോഡലുകളാണ് വോള്‍വോ പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ നിരത്തുകളില്‍ വോള്‍വോ കാറുകള്‍ വല്ലാതെ കാണപ്പെടാറില്ല. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി പൂര്‍ണമായും ഇലക്ട്രിക്കാകാനുള്ള ഒരുക്കത്തിലാണ് സ്വീഡിഷ് കമ്പനി.

അതിന്റെ ചുവടുപിടിച്ച് 2023-ല്‍ ഇന്ത്യന്‍ പോര്‍ട്‌ഫോളിയോയില്‍ നിന്ന് ചില മോഡലുകള്‍ അവര്‍ പിന്‍വലിക്കുകയും പുതിയ ഇവികള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇവികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് കാരണം വില്‍പ്പന കുറഞ്ഞതല്ല കൂടുകയാണ് ചെയ്തതെന്നാണ് വോള്‍വോ കാര്‍സ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. സ്വീഡിഷ് വാഹന ഭീമന്‍ വില്‍പ്പനയുടെ കാര്യത്തില്‍ 2023 കലണ്ടര്‍ വര്‍ഷം ഗണ്യമായ കുതിച്ചുചാട്ടം നടത്തി.

volvo xc40 recharge

വെള്ളിയാഴ്ച (2024 ജനുവരി 5) പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ 2,400 യൂണിറ്റിലധികം കാറുകള്‍ വിറ്റഴിച്ചതായി വോള്‍വോ വ്യക്തമാക്കി. 2022 കലണ്ടര്‍ വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം 1,851 കാറുകളാണ് വോള്‍വോക്ക് ഇന്ത്യയില്‍ വില്‍ക്കാനായത്. ഇതോടെ രാജ്യത്തെ മുന്‍നിര ആഡംബര കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നായുള്ള തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ വോള്‍വോക്ക് സ്ഥാപിച്ചു.

2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വോള്‍വോ 2,423 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വോള്‍വോ മോഡല്‍ XC60 എസ്‌യുവിയാണ്. ബ്രാന്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ XC60 റീചാര്‍ജാണ് വില്‍പ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്. ബ്രാന്‍ഡിന്റെ ഇന്ത്യന്‍ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയിലെ മറ്റൊരു മോഡലായ XC40 റീചാര്‍ജും മാന്യമായ വില്‍പ്പന നേടിത്തരുന്നുണ്ട്.

volvo xc60

വോള്‍വോയുടെ വില്‍പ്പനയുടെ അഞ്ചിലൊന്ന് സംഭാവന ചെയ്യുന്നത് XC40 റീചാര്‍ജാണ്. ഈ വര്‍ഷം ഇന്ത്യയിലെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് വോള്‍വോ കാര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. ഇന്ത്യയില്‍ വോള്‍വോയുടെ ബെസ്റ്റ് സെല്ലറായ XC60 എസ്‌യുവി കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ വന്‍ കുതിപ്പാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം വോള്‍വോ XC60 എസ്യുവിയുടെ 921 യൂണിറ്റുകളാണ് ബ്രാന്‍ഡ് ചില്ലറ വില്‍പ്പന നടത്തിയത്.

2021 ഒക്ടോബറില്‍ മൈല്‍ഡ് ഹൈബ്രിഡ് അവതാരത്തിലാണ് സീഡിഷ് ബ്രാന്‍ഡ് XC60 എസ്‌യുവി ഇന്ത്യയിലെത്തിച്ചത്. 48V ബാറ്ററി പായ്ക്കുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വോള്‍വോ XC60 എസ്‌യുവിക്ക് കരുത്തേകുന്നത്. 250 bhp വരെ പവറും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ എസ്‌യുവിക്ക് ശേഷിയുണ്ട്. 2023 സെപ്റ്റംബറില്‍ അവതരിപ്പിച്ച C40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയാണ് ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഓഫറിംഗ്.

volvo c40 recharge de

XC40 റീചാര്‍ജിന് ശേഷം സ്വീഡിഷ് ലക്ഷ്വറി കാര്‍ ബ്രാന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെ ഫുള്‍ ഇലക്ട്രിക് കാറാണ് C40 റീചാര്‍ജ്. പുറത്തിറങ്ങി നാളിതുവരെ 180 യൂണിറ്റിലധികം വിറ്റുപോയ C40 റീചാര്‍ജും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വോള്‍വോയുടെ പകുതിയിലധികം എസ്‌യുവികളും വാങ്ങിക്കൂട്ടുന്നത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും കസ്റ്റമേഴ്‌സാണ്.

കേരളത്തിലെ ജനങ്ങള്‍ സേഫ്റ്റിക്കും ലക്ഷ്വറിക്ക് എത്രകണ്ട് പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവാണ് വോള്‍വോക്ക് സംസ്ഥാനത്ത് ലഭിക്കുന്ന സ്വീകാര്യത. ഏറ്റവും പുതിയ ലോഞ്ചായ C40 റീചാര്‍ജിനെ കുറിച്ച് പറയുമ്പോള്‍ 78 kWh ലിഥിയം അയണ്‍ ബാറ്ററി പാക്കും AWD ഡ്രൈവ്ട്രെയിനും ജോടിയാക്കിയ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളും ഈ ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് 402 bhp പവറും 660 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 4.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്കാകും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. വോള്‍വോയുടെ മോഡല്‍ നിരയില്‍ XC40 റീചാര്‍ജിന് മുകളിലാണ് C40 റീചാര്‍ജിന്റെ സ്ഥാനം.

61.25 ലക്ഷം രൂപയാണ് C40 റീചാര്‍ജ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് മോഡല്‍ മികച്ച വില്‍പ്പന നേടുന്ന സാഹചര്യത്തില്‍ വോള്‍വോ XC40 മൈല്‍ഡ് ഹൈബ്രിഡ് കഴിഞ്ഞ വര്‍ഷം നവംബറില്‍ നിര്‍ത്തലാക്കിയിരുന്നു. 46.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ സിംഗിള്‍ ഫുള്ളി ലോഡഡ് വേരിയന്റിലായിരുന്നു XC40 വിപണിയില്‍ എത്തിയിരുന്നത്. ഇതോടെ വോള്‍വോയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാറായി XC40 റീചാര്‍ജ് മാറി.

More from DriveSpark

Article Published On: Friday, January 5, 2024, 19:34 [IST]
English summary
Volvo sales report cy2023 more than half of electric suv are sold in kerala and tamil nadu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X