ഇവികളില്‍ ഇനി 'റീചാര്‍ജ്' വേണ്ടെന്ന് വോള്‍വോ! ഞെട്ടിക്കുന്ന തീരുമാനത്തിന് പിന്നിലെ കാരണം അറിയാം
വാഹന ലോകത്ത് ഒരു ഉല്‍പ്പന്നം ജനങ്ങളിലേക്ക് എത്തിക്കാനായി പറ്റാവുന്ന ഏറ്റവും മികച്ച 'പേര്' തന്നെ ഇടാന്‍ ബ്രാന്‍ഡുകള്‍ ശ്രമിക്കാറുണ്ട്. പേരാണ് ആ വണ്ടിയുടെ ഐഡന്റിറ്റികളില്‍ ഒന്ന്. ഇന്ത്യയില്‍ ഇപ്പോള്‍ സ്ഥലങ്ങളുടെ പേരുമാറ്റുന്നത് ഒരു ട്രെന്‍ഡാണ്. സമാനമായി തങ്ങളുടെ ഇലക്ട്രിക് ഓഫറിംഗുകളായ XC40 റീചാര്‍ജ്, C40 റീചാര്‍ജ് എന്നിവയുടെ പേരുമാറ്റിയിരിക്കുകയാണ് വോള്‍വോ കാര്‍സ്.
2030-ഓടെ ഓള്‍-ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാന്‍ ലക്ഷ്യമിടുന്നതിനാല്‍ അതിന്റെ ഫുള്‍ ഇലക്ട്രിക് കാറുകളുടെ നാമകരണം സ്റ്റാന്‍ഡേര്‍ഡ് ചെയ്യാനായിട്ടാണ് വോള്‍വോയുടെ പുതിയ നീക്കം. വോള്‍വോ XC40 റീചാര്‍ജ്, C40 റീചാര്‍ജ് എന്നിവ ഇപ്പോള്‍ യഥാക്രമം EX40, EC40 എന്നിങ്ങനെയാണ് പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. തല്‍ഫലമായി വോള്‍വോ അതിന്റെ ആഗോള ഇവി നിരയില്‍ നിന്ന് 'റീചാര്‍ജ്' സഫിക്സ് പൂര്‍ണമായും ഒഴിവാക്കി.

രണ്ട് ഇവികളുടെയും പേരുമാറ്റലും റീബാഡ്ജിംഗും ഇന്ത്യ-സ്‌പെക്ക് മോഡലുകളില്‍ ഉടന്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. പുതുക്കിയ നാമകരണം EX40, EC40 മോഡലുകളെ വോള്‍വോയുടെ EX30, EX90, EM90 എന്നീ ഫുള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിശാലമായ ശ്രേണിയുമായി കൂടുതല്‍ അടുപ്പിക്കുന്നു. മാത്രമല്ല പേരുമാറ്റം EX40-നെ ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിനില്‍ (ICE) പ്രവര്‍ത്തിക്കുന്ന XC40 മോഡലില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു. പേരുകളില്‍ വ്യത്യസ്തതയുള്ളപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയല്‍ എളുപ്പമാകുന്നു.
പുതിയ പേരുകള്‍ രണ്ട് മോഡലുകളിലും കാഴ്ചയില്‍ മാറ്റങ്ങളൊന്നും വരുത്തുന്നില്ല. എന്നാല്‍ EX40, EC40 ട്വിന്‍ മോട്ടോര്‍ വേരിയന്റുകള്‍ക്ക് തിരഞ്ഞെടുത്ത വിപണികളില്‍ പുതിയ മോഡല്‍ വര്‍ഷത്തേക്ക് അപ്‌ഗ്രേഡ് ലഭിക്കും. മൊത്തത്തിലുള്ള പവര്‍ ഔട്ട്പുട്ട് 25 kW (33.5 bhp) വര്‍ദ്ധിപ്പിക്കുകയും വേഗത്തിലുള്ള ആക്‌സിലറേഷനായി അതുല്യമായ പെഡല്‍ മാപ്പിംഗ് ഉള്‍പ്പെടുത്തുകയും ചെയ്യുന്ന ഒരു പുതിയ പെര്‍ഫോമന്‍സ് സോഫ്റ്റ്വെയര്‍ പായ്ക്ക് പ്രഖ്യാപിച്ചതാണ് അതില്‍ ഒന്ന്.

പെര്‍ഫോമന്‍സ് ഡ്രൈവ് മോഡല്‍ ഇലക്ട്രിക് എസ്‌യുവികളില്‍ മൊത്തം 436 bhp ഔട്ട്പുട്ട് അണ്‍ലോക്ക് ചെയ്യും. ഒരു പുതിയ കാര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വോള്‍വോ കാര്‍സ് ആപ്പ് വഴി പെര്‍ഫോമന്‍സ് സോഫ്റ്റ്വെയര്‍ അപ്ഗ്രേഡ് ഒരു ഓപ്ഷണല്‍ ആഡ്-ഓണ്‍ ആയി ലഭ്യമാകും. നിലവിലുള്ള XC40 റീചാര്‍ജ്, C40 റീചാര്‍ജ് ഉടമകള്‍ക്ക് സ്മാര്‍ട്ട്ഫോണില്‍ നിന്ന് സോഫ്റ്റ്വെയര്‍ വാങ്ങാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
ഗൂഗിള്‍ ബില്‍റ്റ്-ഇന്‍, സ്മാര്‍ട്ട് ഇന്റീരിയര്‍ സ്റ്റോറേജുമായാണ് 2024 വോള്‍വോ EX40, EC40, XC40 എന്നിവ ഇപ്പോള്‍ വരുന്നത്. EX40 ഇവിക്ക് ഒറ്റ ചാര്‍ജില്‍ 576 കി.മീ റേഞ്ചാണ് പറയുന്നത്. അതേസമയം EC40 ഇവിക്ക് WLTP സൈക്കിളില്‍ 583 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.
വോള്‍വോ കാറുകളുടെ പേരുകളിലേക്ക് തിരിച്ച് വന്നാല്‍ 1995 മുതലാണ് വോള്‍വോ നിലവിലെ നാമകരണ പാറ്റേണ്‍ സ്വീകരിച്ച് വരുന്നത്. സെഡാനുകളെ സൂചിപ്പിക്കാന്‍ 'S', എസ്റ്റേറ്റുകള്‍ക്ക് 'V', ഹാച്ച്ബാക്കുകള്‍ക്കും കൂപ്പെകള്‍ക്കും 'C', എസ്യുവികള്‍ക്ക് 'XC' എന്നിവയാണ് തുടക്കത്തില്‍. അതിനെ തുടര്‍ന്ന് വലിപ്പം അടിസ്ഥാനമാക്കിയുള്ള ഒരു നമ്പറും വന്നു.
വോള്‍വോയുടെ നിലവിലെ ന്യൂമെറിക് അല്ലെങ്കില്‍ ആല്‍ഫാന്യൂമെറിക് നാമകരണത്തില്‍ നിന്ന് പുതിയ ഇവികള്‍ക്കായി കൂടുതല്‍ പരമ്പരാഗത പേരുകളിലേക്ക് മാറാന്‍ പദ്ധതിയുണ്ടെന്ന് 2021-ല്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ വോള്‍വോ ഇവികള്‍ക്ക് നവജാത ശിശുക്കള്‍ക്ക് നല്‍കുന്നതിന് സമാനമായ പേരുണ്ടാകുമെന്ന് അന്നത്തെ സിഇഒ വെളിപ്പെടുത്തി എന്നായിരുന്നു വാര്‍ത്തകള്‍. ഇംഗ്ലീഷ് അക്ഷരമാലയിലെ സ്വരാക്ഷരത്തില്‍ പേരുകള്‍ ആരംഭിക്കുമെന്നും സൂചനയുണ്ടായിരുന്നു.

അക്കാലത്ത് ലോഞ്ച് കാത്തിരുന്ന EX90 ഇവിക്ക് 'എംബ്ല' എന്ന പേര് ലഭിക്കുമെന്ന് വരെ അഭ്യൂഹമുയര്‍ന്നിരുന്നു. സ്വീഡിഷ് കാര്‍ നിര്‍മ്മാതാവ് ആ പേര് ട്രേഡ്മാര്‍ക്ക് ചെയ്യുക വരെ ചെയ്തു. എന്നാല്‍ മാറ്റങ്ങള്‍ സാധ്യമായില്ല. എല്ലാ വോള്‍വോ ഇവികളിലും ഇന്നും EX30, EX90 തുടങ്ങിയ ആല്‍ഫാന്യൂമെറിക് പേരുകള്‍ ഉണ്ട്. പുതുതായി പുറത്തിറക്കിയ ഓള്‍-ഇലക്ട്രിക് എംപിവിയായ EM90-യില്‍ പോലും മാറ്റം കാണാനാകില്ല. എംപിവി ബോഡി സ്‌റ്റൈല്‍ സൂചിപ്പിക്കാന്‍ ഒരു 'M' ഉപയോഗിക്കാനാണ് സാധ്യത.
'ബ്രാന്‍ഡ് പരിചയം' കണക്കിലെടുത്ത് സമൂലമായ പേരുമാറ്റം വേണ്ടെന്ന് വെക്കാന്‍ പുതിയ വോള്‍വോ കാര്‍സ് സിഇഒ ജിം റോവന്‍ തീരുമാനിച്ചതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. വോള്‍വോ കാര്‍സ് ഇന്ത്യ അടുത്തിടെ ഇന്ത്യയില്‍ 10000 ഇലക്ട്രിക് കാറുകള്‍ നിര്‍മിച്ച് പുത്തന്‍ നാഴികക്കല്ല് താണ്ടിയിരുന്നു. EX40, EC40 എന്നിവയാണ് വോള്‍വോയുടെ ഇന്ത്യന്‍ പോര്‍ട്‌ഫോളിയോയിലുള്ള ഇവികള്‍. മുന്‍നിര മോഡലായ EX90, EX30 ഇലക്ട്രിക് എസ്‌യുവി എന്നിവ കമ്പനി ഉടന്‍ തന്നെ ഇന്ത്യയിലേക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








