ഗ്രാൻഡ് വിറ്റാരയ്ക്ക് കിട്ടിയത് ഫൈവ് സ്റ്റാറോ! ചുരുളഴിയാത്ത രഹസ്യമായി ക്രാഷ് ടെസ്റ്റ് റിസൾട്ട്

മാരുതി സുസുക്കിയുടെ വിൽപ്പനയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മോഡലാണ് ഗ്രാൻഡ് വിറ്റാര. ബലെനോ, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ ഏതാനും മോഡലുകൾ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിനായി അയച്ചിരുന്നു. ഈ കാറുകൾ പരീക്ഷണത്തിന് വിധേയമായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും നിർമ്മാതാവ് ഇതുമായി ബന്ധപ്പെട്ട ഒരു ഡാറ്റയും പുറത്തുവിട്ടിട്ടില്ല എന്നുളളതാണ് സത്യം. നിലവിൽ, ഈ എസ്‌യുവിക്ക് ടെസ്റ്റിൽ എന്ത് റേറ്റിംഗ് ലഭിച്ചുവെന്ന് വ്യക്തമല്ല. ചിത്രങ്ങളിൽ നിന്ന്, ഗ്രാൻഡ് വിറ്റാരയ്ക്ക് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ഇല്ലെങ്കിൽ 4 എങ്കിലും ലഭിക്കുമെന്ന് വേണമെങ്കിൽ പ്രതീക്ഷിക്കാം.

ഈ എസ്‌യുവികളുടെ ഔദ്യോഗിക സ്‌കോറുകളോ ടെസ്റ്റ് ഫലങ്ങളോ മാരുതി പുറത്തുവിടാത്തതിൻ്റെ കാരണങ്ങൾ ഇതു വരെ പുറത്ത് വിട്ടിട്ടില്ല എന്നുളളതാണ് സത്യം. ഈ എസ്‌യുവി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.5-ലിറ്റര്‍ 4-സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും 1.5-ലിറ്റര്‍ 3-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുമാണവ.

മൈല്‍ഡ് ഹൈബ്രിഡ് 103 hp പവറും 136 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ സ്‌ട്രോംഗ് ഹൈബ്രിഡ് 116 hp പവറും 141 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റ് ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. സ്‌ട്രോംഗ് ഹൈബ്രിഡില്‍ എസി സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറും ലിഥിയം അയണ്‍ ബാറ്ററി പായ്ക്കും ഉള്‍പ്പെടുന്നു. മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാം.

അതേസമയം ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് വാങ്ങാന്‍ സാധിക്കൂ. ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയും വിപണിയിലുണ്ട്. ലിറ്ററിന് 28 കിലോമീറ്ററാണ് ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ARAI അവകാശപ്പെടുന്ന മൈലേജ്. 10.99 ലക്ഷം മുതല്‍ 20.09 ലക്ഷം രൂപ വരെയാണ് മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ എക്‌സ് ഷോറൂം വില.

ഗ്രാൻഡ് വിറ്റാരയും അതിൻ്റെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ടൊയോട്ട ഹൈറൈഡറും സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന കാറുകളാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ലിറ്ററിന് 28 കിലോമീറ്ററാണ് ഗ്രാൻഡ് വിറ്റാരയ്ക്ക് ARAI അവകാശപ്പെടുന്ന മൈലേജ്. മറുവശത്ത്, പ്രധാന എതിരാളിയായ ഹ്യുണ്ടായി ക്രെറ്റ പെട്രോളിന് അവകാശപ്പെടുന്ന ഇന്ധനക്ഷമത എന്നത് ലിറ്ററിന് 17.4 കിലോമീറ്റർ മാത്രമാണ്.

രണ്ട് മോഡലുകളും ടൊയോട്ടയുടെ കർണാടകയിലെ ബിഡാഡി പ്ലാൻ്റിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്, കൂടാതെ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോളും 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു. CNG -ഫ്യുവലുമായി വരുന്ന വേരിയൻ്റുകളുടെ ലഭ്യത എതിരാളികൾക്ക് മേൽ വലിയ നേട്ടം നൽകുന്നു.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഡെൽറ്റ CNG ഒഴികെയുള്ള എല്ലാ വകഭേദങ്ങളും കാത്തിരിപ്പ് കാലയളവ് കൂടാതെ ലഭ്യമാണ്. ഡെൽറ്റ CNG -യ്ക്ക് ലൊക്കേഷൻ അനുസരിച്ച് നാല് മുതൽ ആറ് ആഴ്ച വരെ കാത്തിരിപ്പ് കാലയളവുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണ് ഇൻവിക്ടോ പ്രീമിയം എംപിവി, മുകളിൽ പറഞ്ഞ മോഡലുകളായി നെക്സ ഡീലർഷിപ്പുകൾ വഴി ഇവ വിൽക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 14, 2024, 22:20 [IST]
English summary
Why crash test result of maruti grandi vitara is not out reason behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X