കുഞ്ഞനാണെങ്കിലും കുടുംബങ്ങൾക്ക് ഇവൻ പ്രിയപ്പെട്ടവൻ, ഹ്യുണ്ടായി എക്സ്റ്ററിനെ സേഫ് ആക്കുന്നത് ഇതൊക്കെ
ലുക്ക് നോക്കിയാൽ കുഞ്ഞനാണ് എങ്കിലും ജനപ്രിയ മോഡലായി മാറിയിരിക്കുകയാണ് ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവി സെഗ്മെൻ്റിലുളള എക്സ്റ്റർ. 2023 ജൂലൈയിലാണ് എക്സ്റ്റർ വിപണിയിലെത്തിയത്.സെഗ്മെൻ്റിൽ ഏറ്റവും കൂടുതൽ സ്റ്റാൻഡേർഡ് എയർബാഗുകളുള്ള വാഹനമാണിത് എന്നതാണ് പ്രത്യേകത. സേഫ്റ്റിയുടെ കാര്യത്തിൽ വലിയ നിർബന്ധ ബുദ്ധിയുളളവരാണ്. ആറ് എയർബാഗുകൾ വാഹനത്തിന് നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയപ്പോൾ തന്നെ ഹ്യുണ്ടായി അത് അക്ഷരം പ്രതി പാലിച്ചവരാണ്.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ തുടങ്ങിയ നിരവധി സുരക്ഷാ സാങ്കേതികവിദ്യകളാണ് ഹ്യുണ്ടായി എക്‌സ്‌റ്ററിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒന്ന് പുറത്തേക്കും ഒന്ന് ക്യാബിനുളളിലേക്കുമാണ് നൽകിയിരിക്കുന്നത്. അപകടം ഉണ്ടാകുന്ന സമയത്ത് വളരെ ഉപകാരപ്രദമാണ്.

മറ്റൊരു ഫീച്ചർ എന്ന് പറയുന്നത് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്ന ഫീച്ചറാണ്. നേരത്തെ ഏതൊരു മോഡലുകളിലാണെങ്കിലും ടോപ്പ് എൻ്റ് മോഡലുകളിൽ മാത്രമേ ലഭിക്കുന്നുണ്ടായിരുന്നുളളു. ഒരു ടിപിഎംഎസ് വാഹനത്തിലുണ്ട് എങ്കിൽ തത്സമയം ഓരോ ടയറിൻ്റെയും മർദ്ദം ഡ്രൈവർക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. അത് മാത്രമല്ല ഏതെങ്കിലും ടയറിൽ മർദ്ദം കുറവാണെങ്കിൽ അത് വാർണിങ്ങ് ലൈറ്റോട് കൂടി ഡ്രൈവറെ അറിയിക്കുകയും ചെയ്യും എന്നതാണ് ഗുണം.
ഇതിനെല്ലാം പുറമേ 40 -ൽ കൂടുതൽ സേഫ്റ്റി ഫീച്ചറുകളാണ് ഹ്യുണ്ടായി എക്സ്റ്ററിൽ ബ്രാൻഡ് നൽകിയിരിക്കുന്നത്. കേന്ദ്രീകൃതമായി ഘടിപ്പിച്ച 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് ഡാഷ്‌ബോർഡിലെ മറ്റൊരു ആകർഷണീയത. ഈ സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ സെറ്റപ്പിലേക്കും ബിൽറ്റ്-ഇൻ നാവിഗേഷനും ഇവ പ്രാപ്‌തമാക്കുന്നുണ്ട്.

4.2 ഇഞ്ച് മൾട്ടി ഇൻഫോർമേഷൻ ഡിസ്പ്ലേയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വോയ്‌സ് ആക്ടിവേറ്റഡ് കമാൻഡുകൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ടു-വേ ഡാഷ്‌ക്യാം, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ എന്നിവയാണ് ഹ്യുണ്ടായി എക്സ്റ്ററിലെ മറ്റ് സവിശേഷതകൾ. മൈക്രോ എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിലെ സീറ്റുകൾ ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയിൽ പൂർത്തിയാക്കിയിരിക്കുന്നത് സൗകര്യപ്രദമായ കാര്യമാണ്. നമ്മുടെ ഇടയിലെ ഉയരം കൂടിയവർക്ക് പോലും പിൻഭാഗത്ത് മതിയായ സ്ഥലമുണ്ടെന്ന് ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്.
എക്‌സ്‌റ്ററിന് 3,815 മില്ലീമീറ്റർ നീളവും 1,710 മില്ലീമീറ്റർ വീതിയും 1,631 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്. അതേസമയം 391 ലിറ്ററാണ് പെട്രോൾ വേരിയന്റുകൾക്ക് വരുന്ന ബൂട്ട്സ്പേസ്. എഞ്ചിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഓറയിലും ഗ്രാൻഡ് i10 നിയോസിലും കണ്ടുപരിചിതമായ അതേ 1.2 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിന് പെട്രോൾ, സിഎൻജി ഓപ്ഷനുകളാണ് എസ്‌യുവിക്കുള്ളത്.

പെട്രോൾ മോഡിൽ കാപ്പ സീരീസ് എഞ്ചിൻ 81.8 bhp കരുത്തിൽ പരമാവധി 113.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ സിഎൻജിയിലേക്ക് മാറുമ്പോൾ പവർഔട്ട്പുട്ട് 67.7 bhp, 95.2 Nm torque എന്നിങ്ങനെയായി മാറുന്നുണ്ട്. എക്‌സ്‌റ്റർ പെട്രോൾ മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്നത്. അതേസമയം സിഎൻജി മാനുവൽ ഓപ്ഷനിൽ സ്വന്തമാക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








