50 ലക്ഷം കൊടുത്താലും ഫോര്‍ച്യൂണറില്‍ സണ്‍റൂഫ് കിട്ടില്ല! കാരണമില്ലാതെ ടൊയോട്ട ഒന്നും ചെയ്യില്ലെല്ലോ

ആധുനിക ഫീച്ചറുകള്‍ക്കും ഓഫ് റോഡ് കഴിവുകള്‍ക്കും പേരുകേട്ട ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫുള്‍സൈസ് എസ്‌യുവിയാണ്. ഇന്ന് ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ ചോദിച്ച് വാങ്ങുന്ന ഫീച്ചറാണ് സണ്‍റൂഫ്. ഇന്ന് ബജറ്റ് വിലയില്‍ വരുന്ന കാറുകളില്‍ പോലും സണ്‍റൂഫ് കാണാം. എങ്കിലും ടൊയോട്ടയുടെ വില കൂടിയ കാറുകളില്‍ ഒന്നായ ഫോര്‍ച്യൂണറില്‍ നിങ്ങള്‍ക്ക് സണ്‍റൂഫ് കാണാന്‍ കഴിയില്ല. 33.43 ലക്ഷം മുതല്‍ 51.44 ലക്ഷം രൂപ വരെയാണ് ഫോര്‍ച്യൂണറിന്റെ വില പോകുന്നത്. ഇത്രയും വില കൂടിയ കാര്‍ ആയിട്ടും ഫോര്‍ച്യൂണര്‍ എസ്‌യുവിയില്‍ എന്തുകൊണ്ടാണ് സണ്‍റൂഫ് നല്‍കാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വിശദീകരിക്കാന്‍ പോകുന്നത്.

നല്ല വില്‍പ്പനയുള്ള കാറുകളുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കാലോചിതമായി അവയെ അപ്‌ഡേറ്റ് ചെയ്യുന്ന പതിവ് കമ്പനികള്‍ക്കുണ്ട്. അപ്‌ഡേറ്റുകളുടെ സമയത്ത് ട്രെന്‍ഡിംഗ് ഫീച്ചറുകളും അവര്‍ കാറില്‍ ചേര്‍ക്കും.
എന്നാല്‍ ഇക്കാലം വരേക്കും ഇന്ത്യയില്‍ ഫോര്‍ച്യൂണര്‍ എസ്‌യുവിയില്‍ കമ്പനി സണ്‍റൂഫ് ചേര്‍ത്തിട്ടില്ല. ഫോര്‍ച്യൂണറില്‍ സണ്‍റൂഫ് നല്‍കാത്തതിന്റെ പ്രധാന കാരണം അതിന്റെ രൂപകല്‍പ്പനയിലും ഉപഭോക്തൃ ആവശ്യങ്ങളിലുമാണ്. ഘടനാപരമായ സമഗ്രത നിര്‍ണായകമായ ഓഫ്-റോഡ് ഡ്രൈവിംഗിന് വേണ്ടിയാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

toyota fortuner

ഒരു സണ്‍റൂഫ് ചേര്‍ക്കുന്നതിനായി റൂഫ് മുറിക്കേണ്ടതുണ്ട്. അത് കാറിന്റെ ഘടനാപരമായ സമഗ്രതയെ ബാധിക്കുകയും വാഹനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ദുര്‍ഘടമായ സാഹചര്യങ്ങളിലോ വണ്ടി മറിയുകയോ ചെയ്താല്‍ ഇത് സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തേക്കാം.മാത്രമല്ല, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ യാത്രക്കാരുടെ സംരക്ഷണത്തിനായി റൂഫ് കരുത്തോടെ ഇരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സണ്‍റൂഫ് ചേര്‍ക്കുന്നതോടെ വാഹനത്തിന്റെ അടിസ്ഥാന രൂപകല്‍പ്പനയിലും സുരക്ഷാ ഫീച്ചറുകളിലും മാറ്റം വരുത്തും.

അതിനാല്‍ ജനപ്രിയ ഫീച്ചര്‍ ഉള്‍ക്കൊള്ളിക്കുന്നതിനേക്കാള്‍ സേഫ്റ്റിക്കാണ് ടൊയോട്ട പ്രാധാന്യം കല്‍പ്പിക്കുന്നത്. മറ്റൊരു പ്രാധാന കാരണം ഇന്ത്യന്‍ കാലാവസ്ഥയും പ്രായോഗികതയുമാണ്. ഇന്ത്യ പോലുള്ള ചൂടുള്ള രാജ്യങ്ങളില്‍ സണ്‍റൂഫ് ഒരു അത്യാവശ്യ ഫീച്ചറല്ല. ഇത് ഉപയോഗിക്കുന്നത് കാറിന്റെ എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തിലെ ലോഡ് വര്‍ധഥഘഠഢിപ്പിക്കുകയും ഉയര്‍ന്ന ഇന്ധന ഉപഭോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ പ്രായോഗിക കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഫോര്‍ച്യൂണറില്‍ നിന്ന് സണ്‍റൂഫ് ഒഴിവാക്കാന്‍ ടൊയോട്ട തീരുമാനിച്ചത്.

ഇന്ത്യയില്‍ പൊതുവേ പൊടി നിറഞ്ഞ അന്തരീക്ഷമാണ്. സണ്‍റൂഫ് തുറന്നിടുന്നത് ക്യാബിനില്‍ കൂടുതല്‍ പൊടി കടക്കാനും അതുവഴി അറ്റകുറ്റപ്പണികള്‍ വര്‍ധിക്കുകയും ചെയ്യും. മാത്രമല്ല ഫോര്‍ച്യൂണര്‍ വാങ്ങാന്‍ എത്തുന്നവര്‍ സാധാരണയായി സണ്‍റൂഫ് പോലുള്ള ആഡംബര ഫീച്ചറുകളേക്കാള്‍ വിശ്വാസ്യതയ്ക്കും സേഫ്റ്റിക്കുമാണ് മുന്‍ഗണന നല്‍കുന്നത്. വാഹനത്തിന്റെ സുരക്ഷയ്ക്കും സമഗ്രതയ്ക്കും വെല്ലുവിളിയാകുന്ന അധിക സൗകര്യങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. സുരക്ഷയെ ബാധിക്കുന്ന സവിശേഷതകള്‍ ചേര്‍ക്കുന്നതിനുപകരം വിശ്വസനീയവും സുരക്ഷിതവുമായ ഒരു വാഹനം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പണ്ട് ആഡംബര കാറുകളില്‍ വാഗ്ദാനം ചെയ്തിരുന്ന സണ്‍റൂഫുകള്‍ ഇപ്പോള്‍ ബജറ്റ് കാറുകളില്‍ കാണാം. വില്‍പ്പന വര്‍ധിപ്പിക്കാനായാണ് ട്രെന്‍ഡി ഫീച്ചറുകള്‍ നിര്‍മാതാക്കള്‍ കാറുകളില്‍ ഉള്‍പ്പെടുത്തുന്നനത്. എന്നാല്‍ ഫോര്‍ച്യൂണറിന്റെ കാര്യത്തില്‍ ട്രെന്‍ഡിന് പിറകെ പോവേണ്ട കാര്യമില്ലെന്നാണ് ടൊയോട്ടയുടെ നിലപാട്. മാര്‍ക്കറ്റ് ട്രെന്‍ഡുകളേക്കാള്‍ ഘടനാപരമായ സമഗ്രത നിലനിര്‍ത്തുന്നതും സുരക്ഷ ഉറപ്പാക്കുന്നതും വഴി തങ്ങള്‍ക്ക് വേണ്ട വില്‍പ്പന ലഭിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.

സുരക്ഷയും വിശ്വാസ്യതയും പോലുള്ള അവശ്യ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ നിര്‍ദ്ദിഷ്ട ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന വാഹനങ്ങള്‍ ഡെലിവര്‍ ചെയ്യുന്നതിനുള്ള ടൊയോട്ടയുടെ പ്രതിബദ്ധതയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്. ആഡംബര ഫീച്ചറുകളേക്കാള്‍ കരുത്തിന് മുന്‍ഗണന നല്‍കുന്നതാണ് ഫോര്‍ച്യൂണറിന്റെ ഡിസൈന്‍ ഫിലോസഫി. ഓണ്‍-റോഡ്, ഓഫ്-റോഡ് സാഹസികതകള്‍ക്കായി ഇത് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ എസ്‌യുവികളില്‍ ഒന്നായി ഇത് തുടരുന്നതും ഈ കാരണങ്ങള്‍ ഒക്കെ കൊണ്ടാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 28, 2024, 10:00 [IST]
English summary
Why sunroof is not offered in toyota fortuner reasons explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X