ടിയാഗോയേക്കാള്‍ 4.50 ലക്ഷം രൂപ കൂടുതല്‍! ടിഗോര്‍ ഇവി വിറ്റുപോകണമെന്ന് ടാറ്റക്ക് ഒരു താല്‍പര്യവുമില്ലേ?

ഇന്ത്യയില്‍ നിരത്തുകള്‍ നോക്കിയാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാറുന്ന ഇലക്ട്രിക് കാറുകള്‍ ടാറ്റയുടേതാണ്. മാരുതി സുസുക്കി പോലുള്ള വമ്പന്‍മാര്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്തതിനാല്‍ സെഗ്‌മെന്റ് ഒറ്റക്ക് ഭരിക്കുകയാണ് ടാറ്റ. ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിങ്ങനെ 5 കാറുകളാണ് ടാറ്റയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നത്. ടിയാഗോ ഇലക്ട്രിക് ഹാച്ചാണ് ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍. ടാറ്റ ടിയാഗോയുടെ കൂടെപ്പിറപ്പാണ് ടിഗോര്‍. ഈ കാറുകളുടെ ഐസിഇ മോഡലുകള്‍ തമ്മില്‍ 1 ലക്ഷം രൂപ മാത്രമാണ് വ്യത്യാസം വരുന്നത്.

എന്നാല്‍ ഇവികളുടെ കാര്യത്തില്‍ ടിയാഗോയേക്കാള്‍ 4.5 ലക്ഷത്തിലധികം രൂപ കൂടുതലാണ് ടിഗോറിന്. ടിയാഗോ ഇവിയുടെ പ്രാരംഭ വില തുടങ്ങുന്നത് 7.99 ലക്ഷം രൂപ മുതലാണ്. അതേസമയം ടിഗോര്‍ ഇവിയുടെ വില ആരംഭിക്കുന്നത് 12.49 ലക്ഷം രൂപയിലാണ്. രസകരമായ വസ്തുത എന്തെന്നാല്‍ ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോണ്‍ ഇവിക്കും ടിഗോര്‍ ഇവിക്കും ഒരേ വിലയാണ് എന്നുള്ളതാണ്. പഞ്ച് ഇവിയുടെ വിലയാണെങ്കില്‍ പോലും ടിഗോറിനേക്കാള്‍ കുറവാണ്. 9.99 ലക്ഷം രൂപയ്ക്ക് പഞ്ച് ഇവി വാങ്ങാം.

tata tiago ev tata tigor ev

ടാറ്റയ്ക്ക് ടിഗോര്‍ ഇവി വില്‍ക്കാന്‍ ഒരു താല്‍പര്യവും ഇല്ലാത്തത് കൊണ്ടാണോ ഇത്രയും ഉയര്‍ന്ന വിലയിട്ടത് എന്ന് സംശയം തോന്നിയാല്‍ ആരെയും കുറ്റം പറയാന്‍ സാധിക്കില്ല. ടിയാഗോ ഇവിയെ പോലെ തന്നെ ഇവി സ്‌പെസിഫിക്കായ മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ടിഗോര്‍ ഇവിക്കും ഡിസൈനിംഗില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല.

ടിയാഗോ ഇവിയേക്കാള്‍ വലിയ ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറുമാണ് ടിഗോറിന് ലഭിക്കുന്നത് എന്ന കാര്യം സത്യമാണ്. ടിയാഗോയുടെ XE വേരിയന്റില്‍ 19.2 kWh ബാറ്ററി പായ്ക്കാണ് ഘടിപ്പിച്ചിട്ടുള്ളത്. അതേസമയം ടിഗോര്‍ ഇവി XE വേരിയന്റില്‍ 26 kWh ബാറ്ററി പായ്ക്കാണ് വരുന്നത്.

ata tigor ev

ടിയാഗോ ഇവിക്ക് 45 kW മോട്ടോര്‍ ലഭിക്കുമ്പോള്‍ ടിഗോറിന് 55 kW മോട്ടോര്‍ ലഭിക്കുന്നു. ഇവ കൂടാതെ അധിക ഡിക്കി സ്‌പെയ്‌സ് കൂടി ലഭിക്കുന്നത് കൊണ്ടാണോ കാറിന് ഇത്രയും കൂടുതല്‍ വിലയെന്നാണ് പലരുടെയും സംശയം. ഏതായാലും ഇത്തരമൊരു വില നിര്‍ണയത്തിന് പിന്നില്‍ എന്തായിരിക്കാം കാരണങ്ങള്‍ എന്ന് നമുക്ക് ടീം ബിഎച്ച്പിയില്‍ വന്ന ചില ഉപയോക്താക്കളുടെ പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാം.

ടാക്‌സിക്കാര്‍ക്കായി ടിഗോര്‍ ഇവി എക്‌സ്പ്രസ്-ടി എന്ന പേരില്‍ പുറത്തിറക്കുന്നുണ്ട്. വ്യക്തികള്‍ ടിഗോര്‍ ഇവി കാര്‍ ഉപയോഗിക്കുന്നത് കുറയ്ക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായിരിക്കാം ഒരുപക്ഷേ ഈ വില നിര്‍ണയമെന്നാണ് ഒരാള്‍ പറയുന്നത്. ടിഗോര്‍ ഇവി അനൗദ്യോഗികമായി നിര്‍ത്തലാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ കാര്‍ പല സ്ഥലങ്ങളിലും ലഭ്യമല്ല. ചിലപ്പോള്‍ ഏതെങ്കിലും ഡീലര്‍മാര്‍ക്ക് സ്‌റ്റോക്കുകള്‍ കാലിയാക്കാന്‍ സമയമെടുക്കുന്നത് കൊണ്ടായിരിക്കും ഇത് ഇപ്പോഴും വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

ടാറ്റ പുതുതായി പുറത്തിറക്കുന്ന കാറുകള്‍ പരിശോധിച്ചാല്‍ അവര്‍ക്ക് സെഡാന്‍ കാറുകളോട് വലിയ താല്‍പര്യമില്ലെന്ന് മനസ്സിലാകും. എസ്‌യുവി ജ്വരത്തിനിടയില്‍ സെഡാനുകള്‍ക്ക് വില്‍പ്പന വളരെ കുറവാണ്. സെഡാന്‍ കാറുകള്‍ക്കിടയില്‍ മാരുതി ഡിസയര്‍ പോലുള്ള മോഡലുകള്‍ മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ടിഗോര്‍ ഇവി അധികം വൈകാതെ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല. ഫ്‌ലീറ്റ് ഓപറേറ്റര്‍മാര്‍ക്ക് മാത്രമായി അവര്‍ എക്‌സ്പ്രസ്-ടി നിലനിര്‍ത്തിയേക്കും.

ടാറ്റ ടിയാഗോ ഇവിയെ കുറിച്ച് പറയുമ്പോള്‍ ഇതിന് 19.2, 24 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാം. ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 250 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്ക് 315 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്. 19.2 kWh ബാറ്ററി 3.3 kW ചാര്‍ജര്‍ ഉപയോഗിച്ച് 6.9 മണിക്കൂര്‍ കൊണ്ടും ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റ് കൊണ്ടും ചാര്‍ജ് ചെയ്യാം.

tata tiago ev

അതേസമയം 24 kWh ബാറ്ററി 3.3 kW ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ 8.7 മണിക്കൂര്‍ എടുക്കും അതേസമയം ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജിംഗ് സമയം 58 മിനിറ്റായി കുറയുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8 സ്പീക്കര്‍ ഹര്‍മന്‍ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ടിയാഗോ ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍-പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പാര്‍ക്കിംഗ് സെന്‍സറുകളുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍. ടിഗോര്‍ ഇവിയിലേക്ക് വരുമ്പോള്‍ 26 kWh ബാറ്ററി പായ്ക്ക് 315 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 3.3 kW ചാര്‍ജര്‍ ഉപയോഗിച്ച് 9.4 മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ വെറും 59 മിനിറ്റ് മതി.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8 സ്പീക്കര്‍ ഹര്‍മന്‍ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ടിഗോര്‍ ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍-പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പാര്‍ക്കിംഗ് സെന്‍സറുകളുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് ഇലക്ട്രിക് സെഡാനിലെ സേഫ്റ്റി ഫീച്ചറുകള്‍.

More from DriveSpark

Article Published On: Monday, October 14, 2024, 16:35 [IST]
English summary
Why tigor ev is rs 4 5 lakh more expensive than tiago ev details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X