ഇടംകൈയ്യനിൽ ഒതുങ്ങില്ല! ലോകത്തെ ആദ്യ റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി ഇതാ

അമേരിക്കൻ വിപണിയിൽ ഹിറ്റായിമാറിയ ഹമ്മർ ഇവി ഒരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലാണ്, മറ്റ് വിപണികളിൽ ഇവി നിലവിൽ വിൽപ്പനയ്ക്ക് എത്താത്തതിനാൽ ഇതിന് ഔദ്യോഗികമായി റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾ ഇറങ്ങുന്നില്ല, എന്നാൽ ഹമ്മർ ഇവിയുടെ ലോകത്തിലെ ആദ്യത്തെ റൈറ്റ് ഹാൻഡ് ഡ്രൈവ് കൺവേർഷൻ ഇതാ പുറത്തിറങ്ങിയിരിക്കുകയാണ്.

ലെഫ്റ്റ് ടു റൈറ്റ് ഹാൻഡ് ഡ്രൈവ് വെഹിക്കിൾ കൺവേർഷനിൽ പ്രാവീണ്യം നേടിയ ഗ്ലോബൽ കൺവേർഷൻസാണ് ഈ റൈറ്റ് ഹാൻഡ് ഡ്രൈവ് (RHD) ഹമ്മറിനു പിന്നില്. ജനറൽ മോട്ടോഴ്‌സ് 2021 മുതൽ ബാറ്ററി ഇലക്ട്രിക് ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ GMC ഹമ്മർ ഇവി മോഡലുകൾ നിർമ്മിക്കുന്നുണ്ട്. ഈ ലൈനപ്പിൽ ഒരു പിക്കപ്പ് ട്രക്ക്, സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നിങ്ങനെ രണ്ട് വകഭേദങ്ങൾ ഉൾപ്പെടുന്നു.

GMC ഹമ്മർ ഇവി എസ്‌യുവി ആഗോളതലത്തിൽ 2, 2X, 3X, എഡിഷൻ 1 എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു. 482 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുള്ള ഇതിന് മൂന്ന് അൾട്ടിയം ഡ്രൈവ് സംവിധാനമാണുള്ളത്, അതോടൊപ്പം 20 -മൊഡ്യൂൾ ഡബിൾ-സ്റ്റാക്ക്ഡ് ബാറ്ററിയും വരുന്നു.

818 bhp മാക്സ് പവറും 1591 Nm പരമാവധി torque ഉം ഈ സിസ്റ്റം ഉത്പാദിപ്പിക്കുന്നു. ബ്രാൻഡിന്റെ അവകാസവാദം അനുസരിച്ച്, ഹമ്മർ ഇവി എസ്‌യുവി ഓൺ റോഡിലും, ഓഫ് റോഡിലും ഒരു ബാലൻസ്ഡ് ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. ഹമ്മർ ഇവി പിക്കപ്പ് ട്രക്കിനെ അപേക്ഷിച്ച് 228 mm കുറഞ്ഞ വീൽബേസാണ് ഉള്ളത്, മികച്ച ഓഫ് റോഡ് ശേഷിക്കായി ഇത് ഒപ്റ്റിമൈസ് ചെയ്തതായി പറയപ്പെടുന്നു.

ഇത് GMC -യുടെ അൾട്ടിയം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വാഹനത്തിന് ഫോർ വീൽ സ്റ്റിയറിനൊപ്പം 10.8 മീറ്റർ ടയിറ്റ് ടേണിംഗ് സർക്കിളിനൊപ്പം മെച്ചപ്പെട്ട ഡിപ്പാർച്ചർ & ബ്രേക്ക്-ഓവർ ആംഗിളുകളും വാഗ്ദാനം ചെയ്യുന്നു. ഈ വലിപ്പമുള്ള വാഹനത്തിന് ലേയൗട്ടുകൾ കൺവേർട്ട് ചെയ്യുന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ് എന്നത് ശ്രദ്ധിക്കണം.

ആയാസ രഹിതമായ സംയോജനവും വിശദാംശങ്ങളിലേക്ക് മികച്ച രീതിയിൽ ശ്രദ്ധയും കേന്ദ്രീകരിച്ച് വെറും 27 ദിവസത്തിനുള്ളിൽ ഹമ്മർ ഇവിയെ RHD ആക്കി മാറ്റുകയെന്ന വെല്ലുവിളി ഗ്ലോബൽ കൺവേർഷൻസ് ഏറ്റെടുത്തു. റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി എസ്‌യുവിയുടെ ആദ്യ ഉപഭോക്താവിന് കമ്പനി ഇപ്പോൾ താക്കോൽ കൈമാറിയിരിക്കുകയാണ്.

ഇത് ഒരു സുപ്രധാന നാഴികക്കല്ലിനെ അടയാളപ്പെടുത്തുന്നു. കൺവേർഷൻ ബിസിനസിൽ 78 വർഷത്തെ മൊത്തം എക്സ്പീരീയൻസ് ബ്രാൻഡിന് ഉണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഗ്ലോബൽ കൺവേർഷൻസിന് ISO 9001:2015 സർട്ടിഫിക്കേഷൻ ഉണ്ട്, ബ്രാൻഡിൻ്റെ കൺവേർഷനുകൾക്ക് മികച്ച ഗുണനിലവാരം ഉറപ്പാക്കാൻ ക്വാളിറ്റി മാനേജുമെൻ്റ് സിസ്റ്റങ്ങൾക്കായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, മൗറീഷ്യസ്, ശ്രീലങ്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ്, കെനിയ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, സീഷെൽസ്, സിംഗപ്പൂർ, തായ്‌ലൻഡ്, സിംബാബ്‌വെ, സാംബിയ എന്നിവയുൾപ്പെടെ 77-ലധികം രാജ്യങ്ങളിൽ ബ്രാൻഡിൻ്റെ റൈറ്റ് ഹാൻഡ് ഡ്രൈവ് (RHD) വാഹനങ്ങൾ ലഭ്യമാണ്. 2024 പിക്ക് അപ്പ് ഉൾപ്പെടെ പരിവർത്തനങ്ങൾക്ക് വിധേയമാവാൻ കൂടുതൽ ഹമ്മറുകൾ തയ്യാറെടുക്കുകയാണ്. ഇത്തരത്തിലുള്ള കൺവേർഷനുകൾക്ക് പ്രചാരം ഏറുന്നതോടെ നമ്മുടെ നിരത്തുകളിലും ഒരു റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി കണ്ടെത്താനുള്ള സാധ്യതകളുണ്ട് എന്നത് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, April 16, 2024, 18:36 [IST]
English summary
Worlds first right hand drive hummer ev handed over to customer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X