ഷവോമി SU7 -ൻ്റെ വില പ്രഖ്യാപനം ടെസ്‌ലയ്ക്ക് തിരിച്ചടിയാകുമോ? ഇലോൺ മസ്ക് കുറച്ച് വിയർക്കേണ്ടി വരും

സ്‌റ്റൈൽ, കൈകാര്യം ചെയ്യാനുള്ള എളുപ്പം, ഇൻ്റലിജൻ്റ് ഫീച്ചറുകൾ എന്നിവ ലക്ഷ്യമിട്ടു കൊണ്ടാണ് ഷവോമിയുടെ പുത്തൻ ഇലക്ട്രിക് മോഡലായ SU7 വിപണിയിലേക്ക് എത്തുന്നതെന്നാണ് സിഇഒ വെളിപ്പെടുത്തിയത്. ഈ ആഴ്ച അവസാനം SU7 എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിൻ്റെ കിക്ക്‌സ്റ്റാർട്ട് ഓർഡറുകൾക്ക് ഷവോമി തയ്യാറെടുക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാർ, സ്പീഡ് അൾട്രാ (എസ്‌യു) എന്നും അറിയപ്പെടുന്നു, വ്യാഴാഴ്ച അതിൻ്റെ ഔദ്യോഗിക വിലനിർണ്ണയ പ്രഖ്യാപനം നടത്താൻ ഒരുങ്ങിയിരിക്കുകയാണ് കമ്പനി.ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വാഹന നിർമ്മാതാക്കളിൽ ഇടം നേടാനുള്ള ധീരമായ അഭിലാഷത്തോടൊപ്പം ഡിസംബറിൽ ഷവോമി വാഹനം അനാച്ഛാദനം ചെയ്തതുമുതൽ വാഹനപ്രേമികൾക്കിടയിൽ വാഹനം കാണാനുളള ആഗ്രഹത്തിന് ആക്കം കൂട്ടുകയായിരുന്നു.

SU7 -

ചൈനയിലുടനീളമുള്ള ഷവോമി സ്റ്റോറുകൾ SU7 പ്രദർശിപ്പിക്കാൻ തുടങ്ങിയിരുന്നു, "ഓഷ്യൻ ബ്ലൂ" വകഭേദം വാഹനം വാങ്ങാൻ എത്തിയ ഉപഭോക്താക്കളേയും ഓട്ടോമോട്ടീവ് പ്രേമികളെയും വല്ലാതെ ആകർഷിച്ചിരുന്നു. കൂടാതെ, ചൈനീസ് ആപ്പ് പ്ലാറ്റ്‌ഫോമുകളിൽ കമ്പനി അതിൻ്റെ സമർപ്പിത "ഷവോമി കാർ" ആപ്പ് പുറത്തിറക്കുകയും ചെയ്തു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നാണ് ചൈന. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്കൊപ്പം നിരവധി വൈദേശിക ഭീമന്‍മാരും ചൈനീസ് വിപണി പിടിക്കാന്‍ രംഗത്തുണ്ട്. പോയ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഇവികള്‍ വിറ്റ് ടെസ്‌ലയെ വരെ തോല്‍പ്പിച്ച ബില്‍ഡ് യുവര്‍ ഡ്രീംസിന്റെ നാട്ടില്‍ നിന്നാണ് ഇപ്പോള്‍ മറ്റൊരു ടെക് ഭീമന്‍ ഇവി വിപണിയിലേക്ക് ഇറങ്ങുന്നത്.

SU7 -

റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ BYD-ക്ക് ശേഷം ഇന്ത്യയില്‍ തരംഗം സൃഷ്ടിക്കാന്‍ പോകുന്ന മറ്റൊരു ഇവി നിര്‍മാതാക്കളായി ഷവോമി മാറും. മൂന്ന് മോഡലുകളുമായി ഇന്ത്യന്‍ പ്രീമിയം ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ഇതിനോടകം മികച്ച പേര് സ്വന്തമാക്കിയിട്ടുണ്ട് BYD. കാറിന്റെ ലോഞ്ച് അടുത്തെങ്കിലും SU7 ഇലക്ട്രിക് കാറിന്റെ വിലയും മറ്റ് പ്രധാന വിവരങ്ങളും രഹസ്യമാക്കി വെച്ചിരിക്കുകയാണ് ഷവോമി.

ചൈനയിലെ മറ്റ് ഇവി നിര്‍മാതാക്കള്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഷവോമിയുടെ കന്നി ഇവിയുടെ ലോഞ്ച് പ്രഖ്യാപിച്ച ശേഷം കമ്പനിക്ക് ഓഹരി വിപണിയിലും മുന്നേറ്റമുണ്ടാക്കാനായി. ഷവോമിയുടെ ഓഹരികള്‍ 7 ശതമാനം വരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെസ്ലയും ബിവൈഡിയും തമ്മില്‍ നിലവില്‍ ചൈനയില്‍ വലിയ 'പ്രൈസ വാര്‍' ആണ് നടന്ന് കൊണ്ടിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ഇവികള്‍ക്ക് ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തില്‍ വില്‍പ്പന കൂട്ടാനായാണ് കമ്പനികള്‍ വിലയുദ്ധം നടത്തുന്നത്.

SU7 -

ഷവോമിയുടെ എല്ലാ കാറുകളും ചൈനീസ് വാഹന നിർമാതാക്കളായ BAIC ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിൽ ബീജിംഗിലാണ് നിർമിക്കുക. ഈ സൗകര്യത്തിന് രണ്ട് ലക്ഷം വാഹനങ്ങളുടെ വാർഷിക ശേഷിയുണ്ടെന്നാണ് കണക്കുകൾ. ഡിസൈനിന്റെ കാര്യത്തിൽ പോർഷ ടെയ്‌കാനുമായി സാമ്യമുള്ള സ്‌പോർട്ടി ലുക്കാണ് SU7 ഇലക്ട്രിക് കാറിൽ കമ്പനി അവതരിപ്പിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

സ്പോർട്ടി അലോയ് വീലുകളും അക്വാ ബ്ലൂ എക്സ്റ്റീരിയർ കളർ ഓപ്ഷനുമെല്ലാം വാഹനത്തിന്റെ അഴകിനെ വേറെ തലത്തിലെത്തിക്കുന്നുണ്ടെന്ന് വേണം പറയാൻ. സെൽഫ് പാർക്കിംഗ് പോലുള്ള ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറുകളും ഷവോമി SU7 ഇലക്ട്രിക് കാറിൽ വാഗ്ദാനം ചെയ്യും. ഹൈ റെസല്യൂഷൻ ക്യാമറകൾ, ലിഡാർ, അൾട്രാസോണിക്, റഡാർ എന്നിവയാണ് ഈ സവിശേഷത കൈവരിക്കാനായി കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

4,997 mm നീളവും 1,963 mm വീതിയും 1,455 mm വരെ ഉയരവും 3,000 mm വീൽബേസുമാണ് 4-ഡോർ ഇലക്ട്രിക് സെഡാനായി വരുന്ന ഷവോമി SU7 ഇവിക്കുള്ളത്. ഷവോമി അതിന്റെ ബാറ്ററിയുടെ ഊർജ സംഭരണ ശേഷി കൊണ്ട് വേർതിരിച്ച രണ്ട് കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാക്കുമെന്നാണ് വിവരം. ഇതോടൊപ്പം ധാരാളം വേരിയന്റുകളും കാറിലുണ്ടാവും. എൻട്രി ലെവൽ വേരിയന്റിന് 73.6 kWh ബാറ്ററി പായ്ക്കാവും ഇടംപിടിക്കുക.

ടോപ്പ്-ഓഫ്-ലൈൻ വേരിയന്റിന് വലിയ 101 kWh ബാറ്ററി പായ്ക്ക് ലഭിക്കും. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിനായി ഷവോമി സ്വന്തമായി സെൽ-ടു-ബോഡി (CTB) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് ബാറ്ററിയെ വാഹനത്തിലേക്ക് സംയോജിപ്പിക്കുകയും ഘടനയുടെ കാഠിന്യം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കമ്പനി പറയുന്നത് അനുസവിച്ച് SU7 ഇവിക്ക് ഒറ്റ ചാർജിൽ SU7 800 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവും.

More from DriveSpark

Article Published On: Tuesday, March 26, 2024, 11:51 [IST]
English summary
Xiaomi prepares to kickstart orders for the vehicle named the su7 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X