ഒറ്റ ചാർജിൽ 800 കി.മീ; ഫോൺ പോലെ തന്നെ നല്ല ബാറ്ററി ബാക്കപ്പുമായി SU7 ഇവി അവതരിപ്പിച്ച് ഷവോമി
ഇലക്ട്രിക് കാറുകളിലേക്കും അവയുടെ അനുബന്ധ പുതിയ സാങ്കേതികവിദ്യകളിലേക്കും വാഹന വ്യവസായം ഗണ്യമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അതോടൊപ്പം, ഷവോമി പോലുള്ള അപ്രതീക്ഷിത ടെക്ക് ബ്രാൻഡുകൾ ഉൾപ്പെടെ, ഇവി വിപണിയിൽ വിവിധ പുതുമുഖങ്ങളുടെ വരവിനും നാം സാക്ഷ്യം വഹിക്കുകയാണ്. പ്രധാനമായി ഒരു സ്‌മാർട്ട്‌ഫോൺ ബ്രാൻഡായി അറിയപ്പെടുന്നതും, എന്നാൽ വിവിധ മേഖലകളിൽ ഉടനീളം ഇലക്‌ട്രോണിക് എക്യുപെമെന്റുകളുടെ കാര്യത്തിൽ വൈദഗ്ധ്യമുള്ളതുമായ ഷവോമി തങ്ങളുടെ SU7 എന്ന ആദ്യത്തെ ഇലക്ട്രിക് സെഡാൻ ഇന്ത്യൻ വിപണിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. ടെക്ക് ഭീമന്റെ വലിയൊരു ചുവടുവെയ്പ്പാണ് ഇത്.
സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ കാർ കാണാൻ എങ്ങനെ: ഷവോമി SU7 ഒരു ഫോർ -ഡോർ ഇലക്ട്രിക് സെഡാൻ മോഡലാണ്. വാഹനത്തിന് ഒറ്റനോട്ടത്തിൽ പോർഷ ടെയ്‌കാന്റെ ലുക്ക് തോന്നാം. SU7 -ന്റെ വളരെ ലോ-സ്ലംഗ് രൂപകൽപ്പനയാണ് ഇതിനു പ്രധാന കാരണം. മുൻവശത്ത് ടിയർ ഡ്രോപ്പ് ഷെയിപ്പിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളാണ് വരുന്നത്.

വശങ്ങളിൽ 21 ഇഞ്ച് വലിയ അലോയി വീലുകൾ, പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ആക്ടീവ് റിയർ സ്‌പോയിലർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാഹനത്തിൻ്റെ എയറോഡൈനാമിക് രൂപകൽപ്പന കാരണം, SU7 -ന്റെ എയർ ഡ്രാഗ് കോഫിഫിഷ്യൻ്റ് 0.195 കൈവരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഇൻ്റീരിയറും ഫീച്ചറുകളും: അകത്തളങ്ങളിലേക്ക് നീങ്ങിയാൽ, ത്രീ -സ്‌പോക്ക് സ്റ്റിയറിംഗ് വീലും വലിയ 16.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും ഉൾക്കൊള്ളുന്ന ഒരു സിമ്പിൾ & മിനിമലിസ്റ്റിക് ഇൻ്റീരിയറാണ് ഷവോമി SU7 -ൻ്റെ സവിശേഷത എന്ന് മനസിലാക്കാം. സ്റ്റിയറിംഗ് വീലിൽ പോർഷ മോഡലുകളെ അനുസ്മരിപ്പിക്കുന്ന രണ്ട് ബട്ടണുകൾ ഉൾപ്പെടുന്നു.

ഇവയിൽ ഒന്ന് ഓട്ടോണമസ് ഡ്രൈവിംഗ് ആക്ടിവേറ്റ് ചെയ്യുന്നതിനും മറ്റൊന്ന് ബൂസ്റ്റ് മോഡിനും വേണ്ടിയാണ്. 7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 56 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് ഗ്ലാസ് റൂഫ്, ആക്റ്റീവ് സൈഡ് സപ്പോർട്ടുള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, 25 -സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയാണ് SU7 -ലെ മറ്റ് പ്രധാന സവിശേഷതകൾ.
കൂടാതെ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ഹൈ ബീം എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന LiDAR സാങ്കേതികവിദ്യ വാഹനത്തിൽ വരുന്നു. അതോടൊപ്പം ഏഴ് എയർബാഗുകൾ, ABS, EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഷവോമി നൽകുന്നുണ്ട്.

ബാറ്ററി പായ്ക്കും റേഞ്ചും: അന്താരാഷ്‌ട്രതലത്തിൽ, ഷവോമി മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ SU7 വാഗ്ദാനം ചെയ്യുന്നു, ഇതിൽ ബേസ് വേരിയന്റിന് 73.6 kWh ഓപ്ഷനും ടോപ്പ് സ്പെക്കിന് 101 kWh ഓപ്ഷനും ലഭിക്കുന്നു. സിംഗിൾ ചാർജിൽ ബേസ് മോഡലിന് 700 കിലോമീറ്ററും ടോപ്പ് സ്പെക്കിന് 800 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്.
| Xiaomi SU7 | Xiaomi SU7 Pro | Xiaomi SU7 Max | |
| Battery Pack | 73.6 kWh | 94.3 kWh | 101 kWh |
| Power | 299 PS | 299 PS | 673 PS |
| Torque | 400 Nm | 400 Nm | 838 Nm |
| Range (CLTC claimed range) | 700 km | 830 km | 800 km |
| Drive Type | RWD (rear-wheel-drive) | RWD (rear-wheel-drive) | Dual motor AWD (all-wheel-drive) |
| Acceleration (0-100 kmph) | 5.28 seconds | 5.7 seconds | 2.78 seconds |
ചാർജിംഗ്: ബേസ് ഓപ്ഷനായ 73.6 kWh ബാറ്ററി പായ്ക്കിന് ഫാസ്റ്റ് ചാർജറിൽ 25 മിനിട്ടും, മിഡ് സ്പെക്ക് 94.3 kWh ബാറ്ററിയ്ക്ക് 30 മിനിട്ടും, ടോപ്പ് സ്പെക്ക് 101 kWh മോഡലിന് ഫാസ്റ്റ് ചാർജറിൽ 19 മിനിട്ടുമാണ് 10 മുതൽ 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ എടുക്കുന്ന സമയം. ഇന്ത്യയിൽ BYD സീൽ, ഹ്യുണ്ടായി അയോണിക് 5, കിയ EV6 എന്നിവയാവും ഷവോമി ഇവിയുടെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








