2024-ല്‍ പുറത്തിറങ്ങിയ ഏറ്റവും മൈലേജുള്ള കാര്‍! ഇത് ചില ബൈക്കുകളേക്കാള്‍ കൂടുതലാണല്ലോ...

ഇന്ത്യ കാര്‍ വിപണി ഈ വര്‍ഷം നിരവധി ബ്ലോക്ക്ബസ്റ്റര്‍ ലോഞ്ചുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മികച്ച സേഫ്റ്റി, മൈലേജ്, ഫീച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒത്തിരി മോഡലുകള്‍ പുറത്തിറങ്ങി. ഇതില്‍ ഇന്ത്യക്കാര്‍ക്ക് ഇന്നും പ്രിയം നല്ല മൈലേജുള്ള കാറുകളോട് തന്നെയാണ്. അതുകൊണ്ട് തന്നെ മാരുതി ഒട്ടുമിക്ക കാറുകളിലും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റ് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഡിസയറിനും സിഎന്‍ജി വേരിയന്റ് ലഭിച്ചു. ഈ വര്‍ഷം പുറത്തിറക്കിയ സിഎന്‍ജി കാര്‍ മോഡലുകളില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് നല്‍കാന്‍ കഴിയുന്ന കാര്‍ മോഡലാണിത്.

ഡിസയറിന്റെ VXI, ZXI വേരിയന്റുകളില്‍ മാത്രമാണ് മാരുതി സുസുക്കി സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്നത്. ഡിസയര്‍ സിഎന്‍ജിയുടെ ZXi വേരിയന്റിന്റെ വില 9.85 ലക്ഷവും VXi വേരിയന്റിന്റെ വില 8.74 ലക്ഷം രൂപയുമാണ്. രണ്ടും എക്സ്‌ഷോറൂം വിലകള്‍ മാത്രമാണ്. ഡിസയറിന്റെ പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്ക് ഒരേ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, Z സീരീസ് എഞ്ചിനാണ് തുടിപ്പേകുന്നത്.

2024 maruti suzuki dzire

മോട്ടോര്‍ പരമാവധി 80 bhp പവറും 112 Nm പീറ്റ് ടോര്‍ക്കും നല്‍കും. പെട്രോള്‍ പതിപ്പുകള്‍ 5-സ്പീഡ് മാനുവല്‍, എഎംടി എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 69 bhp പവറും 101 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. സിഎന്‍ജി വേരിയന്റീകള്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ വേണ്ടവര്‍ ആ വഴി ചിന്തിക്കണ്ട.

പുതിയ ഡിസയര്‍ മോഡലിന്റെ പെട്രോള്‍ പതിപ്പും ഉയര്‍ന്ന മൈലേജ് നല്‍കുന്നു. പെട്രോള്‍ പതിപ്പിന്് ലിറ്ററിന് 25 കിലോമീറ്ററിലധികമാണ് മൈലേജ് നല്‍കുമെന്നാണ് വാഗ്ദാനം. ഈ കാറിന്റെ സിഎന്‍ജി വേരിയന്റുകള്‍ ഒരു കിലോ സിഎന്‍ജിക്ക് പരമാവധി 33.73 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കമ്പനി അറിയിച്ചു. ARAI ക്ലെയിംഡ് മൈലേജ് കണക്കാണിത്. പൊതുവേ മാരുതി കാറുകളുടെ പോരായ്മയായിരുന്ന സേഫ്റ്റിയിലും മികവ് തെളിയിച്ച കാറാണ് ഡിസയര്‍.

2024 maruti suzuki dzire rear

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യ മാരുതി സുസുക്കി കാറായി ഡിസയര്‍ മാറിയിരുന്നു. ഒരു മാരുതി കാറിന് 5 സ്റ്റാര്‍ ലഭിച്ചത് ഇന്ത്യന്‍ വാഹന വിപണിയാകെ പിടിച്ചുകുലുക്കിയിരുന്നു.
ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX മൗണ്ടുകള്‍ എന്നിവയാണ് ന്യൂജെന്‍ ഡിസയറിലെ സേഫ്റ്റി ഫീച്ചറുകള്‍.

സേഫ്റ്റിയില്‍ മാത്രമല്ല പ്രീമിയം ഫീച്ചറുകളുടെ കാര്യത്തില്‍ ഈ കാര്‍ മികച്ച് നില്‍ക്കുന്നു. മള്‍ട്ടിഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, അനലോഗ് ഡയലുകള്‍, എച്ച്വിഎസി കണ്‍ട്രോളുകള്‍, എസി വെന്റുകള്‍, 9 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും വരുന്നു. സെഗ്മെന്റില്‍ ആദ്യമായി ഇലക്ട്രോണിക് സണ്‍റൂഫ് ലഭിക്കുന്ന ആദ്യത്തെ കാര്‍ കൂടിയാണ് ഡിസയര്‍.

2024 maruti suzuki dzire interior

കൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, റിയര്‍ സെന്റര്‍ ആംറെസ്റ്റ്, ഉയര്‍ന്ന വേരിയന്റുകളില്‍ 360 ഡിഗ്രി ക്യാമറ എന്നിവ കൂടാതെ ഡിസയറിന്റെ എല്ലാ വേരിയന്റുകളിലും റിയര്‍ ഡീഫോഗര്‍ സ്റ്റാന്‍ഡേര്‍ഡായി വരും. മാരുതി സുസുക്കി ഡിസയര്‍ കാര്‍ മോഡലിന് ഇന്ത്യയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രത്യേകിച്ചും, കൂടുതല്‍ മൈലേജ് ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ അതിന്റെ സിഎന്‍ജി ഓപ്ഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഡിസയറിനോട് ഏറ്റുമുട്ടാനായി കഴിഞ്ഞ ആഴ്ച ഹോണ്ട അമേസിന്റെ പുതുതലമുറ പതിപ്പ് അവതരിപ്പിച്ചിരുന്നു. അമേസ് സെഡാന് 8 ലക്ഷം രൂപയാണ് പ്രാരംഭ വില. വിലയുടെ കാര്യത്തിലും ഡിസയര്‍ അമേസിനെ കവച്ച് വെച്ചു. മാത്രമല്ല ഡിസയര്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വരുന്ന കാറുകള്‍ മാരുതി വാഗ്ദാനം ചെയ്യുന്നു. അതേസമയം അമേസില്‍ ഡീലര്‍ഷിപ്പ് തലത്തില്‍ ആര്‍ടിഒ അംഗീകൃത സിഎന്‍ജി കിറ്റുകള്‍ ഫിറ്റ് ചെയ്യുകയാണ്. ഇതും സിഎന്‍ജി വിപണിയില്‍ ഡിസയറിന് മേല്‍ക്കോയ്മ നല്‍കുന്നു.

More from DriveSpark

Article Published On: Thursday, December 19, 2024, 16:17 [IST]
English summary
Year ender 2024 maruti suzuki dzire most fuel efficient cng car launched this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X