ക്രിസ്മസിന് ബന്ധുവീട്ടിൽ പുത്തൻ കാറിൽ ചെന്നിറങ്ങുന്നത് ഒരു ഗമയാണേ! കിയ കാറുകൾക്ക് ഇപ്പോൾ ഗംഭീര ഓഫറുകൾ
പുതിയ വാഹനം വാങ്ങുക എന്നത് പലരുടേയും സ്വപ്നമാണ്. തുടക്കം സെക്കൻഡ് ഹാൻഡ് വാഹനങ്ങളിലായിരിക്കും. വണ്ടിയോടിച്ച് കൈതെളിഞ്ഞതിന് ശേഷം പുത്തൻ കാർ വാങ്ങുക എന്നതാണല്ലോ നാട്ടുനടപ്പ്. പുതിയ വാഹനം വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ട് എങ്കിൽ ഈ ഡിസംബർ മാസം പറ്റിയ സമയമാണ്. കിയ മോട്ടോർസ് തങ്ങളുടെ മോഡലുകൾക്ക് മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവ സീസണുകളും അത് പോലെ തന്നെ വർഷാവസാനവും ആണ് വാഹനങ്ങൾക്ക് ഏറ്റവും കൂടുതൽ വിലകുറവും കിഴിവുകളും ഡീലർഷിപ്പുകളിൽ നിന്ന് ലഭിക്കുന്നത്. ഇത്തരം ഓഫറുകൾ പ്രയോജനപ്പെടുത്താൻ മറക്കരുത്. അടുത്തുള്ള കിയ ഷോറൂമിലേക്ക് പോകുന്നതിന് മുൻപ് എന്തൊക്കെ ഓഫറുകൾ ഉണ്ടെന്ന് അറിഞ്ഞു വച്ചോളു.
മിഡ് സൈസ് എസ്‌യുവിയിൽ നിന്ന് തുടങ്ങിയാൽ സെൽറ്റോസിൻ്റെ ഡിമാൻ്റ് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. സെഗ്മെൻ്റിലെ ഏറ്റവും മികച്ച ഫീച്ചർ ലോഡഡ് വാഹനം എന്ന നിലയിൽ സെൽറ്റോസിന് തൻ്റെ എതിരാളികളെയെല്ലാം മറികടക്കാൻ കഴിഞ്ഞു എന്നതാണ് ഗുണം. അത് കൊണ്ട് തന്നെ വർഷാവസാനം കിയ ഈ ഡിസംബറിൽ 55,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരിക്കുകയാണ്. 40000 രൂപ എക്സ്ചേഞ്ച് ബോണസും, 15000 രൂപ കോർപ്പറേറ്റ് ബോണസും ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് കിയ സെല്‍റ്റോസ് മുഖംമിനുള്ളി വിപണിയിലെത്തിയത്. കിയ സെല്‍റ്റോസ് ഇപ്പോള്‍ 11 വേരിയന്റുകളില്‍ വാങ്ങാം. HTE, HTK, HTK പ്ലസ്, HTX, ഗ്രാവിറ്റി, HTX പ്ലസ്, GTX, GTX പ്ലസ് (S), X-ലൈന്‍ (S), GTX പ്ലസ്, X-ലൈന്‍ എന്നിവയാണവ.
അടുത്ത മോഡലെന്ന് പറയുന്നത് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV3XO തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന ഒരു കോംപാക്റ്റ് എസ്‌യുവിയായ കിയ സോനെറ്റാണ്. 10000 രൂപയാണ് കിയ സോനെറ്റിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. കോർപ്പറേറ്റ് ഓഫറായിട്ടാണ് പതിനായിരം രൂപയുടെ ഓഫർ നൽകുന്നത്. അതോടൊപ്പം തന്നെ വർഷാസാന ഓഫറുകളും സോനെറ്റിന് ലഭിക്കുന്നുണ്ട്.

ടെക് ലൈൻ, ജിടി ലൈൻ, X-ലൈൻ വേരിയന്റുകളിലാണ് കിയ എസ്‌യുവി വാങ്ങാനാവുന്നത്. HTE, HTK, HTK+, HTX, HTX+, GTX, X-ലൈൻ എന്നിങ്ങനെയുള്ള ട്രിം ലെവലുകളായി തരംതിരിക്കുകയും ചെയ്‌തിട്ടുണ്ട്. 11 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളാണ് വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയെല്ലാമാണ് നിറങ്ങൾ.
അടുത്തത് കിയയുടെ ജനപ്രിയ എംപിവിയായ കാരൻസ് ആണ്. ഡിസംബർ മാസം 15000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാരെൻസ് ആറോ ഏഴോ സീറ്റർ ഓപ്ഷനായി വാങ്ങാം. 8.99 ലക്ഷം രൂപ മുതൽ 16.19 ലക്ഷം രൂപ വരെയാണ് എംപിവിക്കായി കിയ നിശ്ചയിച്ചിരിക്കുന്ന വില. ഓപ്പോസിറ്റ്സ് യുണൈറ്റഡ് സ്‌റ്റൈലിംഗ് ഫിലോസഫി അടിസ്ഥാനമാക്കി ഇന്ത്യയിൽ വിൽക്കുന്ന ആദ്യത്തെ കിയ കാറാണിതെന്നതും ശ്രദ്ധേയം. കൂടാതെ പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വേരിയന്റുകളിലാണ് എംപിവി വിൽപ്പനയ്ക്ക് എത്തുന്നത്.

എന്നാൽ 6 സീറ്റർ വേരിയന്റ് ടോപ്പ്-സ്പെക്ക് ലക്ഷ്വറി പ്ലസ് വേരിയന്റിൽ മാത്രമാകും ലഭ്യമാവുക. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, യുവിഒ കണക്ട്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വയർലെസ് ചാർജർ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളെല്ലാം കിയയുടെ നാലാമനായി എത്തിയ കാരെൻസിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








