ഞാൻ ഈ കാർ വാങ്ങും! ഹോട്ട് ലാപ്പിൽ ക്രിക്കറ്റ് താരം യുവിയുടെ മനം കവർന്ന കാർ സുന്ദരി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ചാമ്പ്യനുമായ യുവരാജ് സിംഗ് അടുത്തിടെ F1 വേൾഡ് ചാമ്പ്യൻഷിപ്പ് ഡ്രൈവറായ മിക്ക ഹക്കിനനെ കണ്ടുമുട്ടുകയുണ്ടായി. യുഎസിലെ മിയാമി ഗ്രാൻഡ് പ്രിക്സിൽ പങ്കെടുക്കാൻ യുവരാജ് എത്തിയപ്പോഴായിരുന്നു ഈ അതുല്യമായ കൂടിക്കാഴ്ച്ച. മക്‌ലാരൻ 750S സൂപ്പർകാറിൽ ഒരു ആവേശകരമായ ഹോട്ട് ലാപ്പിനായി മിക്ക യുവരാജുമായി പുറപ്പെട്ടു. വാഹനത്തിന്റെ പെർഫോമെൻസിൽ ആകൃഷ്ടനായ യുവരാജ്, തനിക്ക് ഇപ്പോൾ ഈ കാർ വാങ്ങണമെന്ന് ആഗ്രഹമുണ്ട് എന്ന് പറഞ്ഞു.

യുട്യൂബിൽ ഫോർമുല 1 -ന്റെ ഔദ്യോഗിക ചാനലും ഇൻസ്റ്റാഗ്രാം പേജും ഈ അദ്വിതീയ ഇടപെടലിന്റെ വീഡിയോ പങ്കിട്ടു. മക്‌ലാരൻ 750S കൂപ്പെ സൂപ്പർകാറിനുള്ളിലേക്ക് യുവരാജ് സിംഗ് പ്രവേശിക്കുന്നിടത്താണ് മൂന്ന് മിനിറ്റോളം ദൈർഖ്യമുള്ള ഈ വീഡിയോ ആരംഭിക്കുന്നത്. വാഹനത്തിനുള്ളൽ കടന്ന അദ്ദേഹത്തെ, മിക്ക ഹക്കിനൻ അഭിവാദ്യം ചെയ്യുന്നതും കാണാം.

രണ്ട് തവണ F1 ലോക ചാമ്പ്യൻഷിപ്പ് ജേതാവായ മിക്ക, യുവരാജ് സിംഗിനോട് എന്തെങ്കിലും സ്‌പോർട്‌സ് കാറുകൾ തനിക്ക് സ്വന്തമായിട്ടുണ്ടോ എന്ന് ചോദിച്ചു. ഇതിന്, യെസ് എന്ന മറുപടിയാണ് ക്രിക്കറ്റ് താരം നൽകിയത്. ലംബോർഗിനി മുർസിലാഗോയും, ബെന്റ്ലി കോണ്ടിനെന്റൽ GT V8 ഉം തന്റെ കൈവശം ഉണ്ടെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുന്നു. യുവരാജ് പറഞ്ഞു തീർന്നതിന് തൊട്ടുപിന്നാലെ, മിക്ക ഹക്കിനൻ മക്ലാരന്റെ ആക്സിലറേഷൻ കൂട്ടി.

യുവരാജ് സിംഗ് ഇത്തരത്തിൽ ഒരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് നമുക്ക് വീഡിയോയിൽ കാണാം. വെറും പൂജ്യത്തിൽ നിന്ന് ഉയർന്ന വേഗതയിലേക്കുള്ള ഈ വളരെ പെട്ടെന്നുള്ള ആക്സിലറേഷൻ കാരണം, യുവരാജ് നിശബ്ദനായി എന്ന നമുക്ക് കാണാം. അതിനുശേഷം, അവർ മിയാമി ഗ്രാൻഡ് പ്രിക്സ് ട്രാക്കിന്റെ ടൈറ്റ് കോർണറുകളിലൂടെ വാഹനമോടിക്കുന്നത് കാണാം.

ഹോട്ട് ലാപ്പിന്റെ മുഴുവൻ സമയവും, യുവരാജ് സിംഗ് മക്ലാരൻ 750S സൂപ്പർകാറിന്റെ അത്യുഗ്രമായ പ്രകടനത്തിൽ അമ്പരന്നതായി കാണപ്പെടുന്നു. ഒരു കാലത്ത് ഇതിഹാസ സ്‌കുഡേറിയ ഫെറാറി ഡ്രൈവറായിരുന്ന മൈക്കൽ ഷൂമാക്കറുടെ പ്രധാന എതിരാളിയായിരുന്ന മിക്ക ഹക്കിനന്റെ ഡ്രൈവിംഗ് വൈദഗ്ധ്യവും ക്രിക്കറ്റ് താരത്തെ വളരെയധികം ആകർഷിച്ചു എന്ന് വീഡിയോ വ്യക്തമാക്കുന്നു.

ഹോട്ട് ലാപ്പിന്റെ അവസാനത്തിൽ, യുവരാജ് സിംഗിനോട് എന്താണ് തനിക്ക് തോന്നുന്നത് എന്ന് മിക്ക ഹക്കിനൻ ചോദിച്ചു. ഇതിന്, തന്റെ വായിൽ നിന്ന് കുറച്ചു മുമ്പേ കുടിച്ച കാപ്പി പുറത്തേക്ക് വരാൻ പോകുന്നതു പോലെയാണ് തനിക്ക് തോന്നിയത എന്ന് അദ്ദേഹം മറുപടി നൽകി.

ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി യുവരാജ് സിംഗ് "ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഈ കാർ വാങ്ങേണ്ടി വരും എന്നാണ് താൻ ഇപ്പോൾ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതെ, ഈ കാർ അങ്ങേയറ്റം ആകർഷണീയവും മികച്ചതുമാണ് എന്ന് മിക്ക ഹക്കിനൻ മറുപടി നൽകി.

ഇനി കാറിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, യുവരാജ് സിംഗ് ട്രാക്കിൽ സഞ്ചരിച്ച കാർ ഒരു മക്ലാരൻ 750 S ആയിരുന്നു . 5.91 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ സ്പെഷ്യൽ മോഡൽ ഇന്ത്യയിൽ നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ, റെയ്മണ്ട് ഗ്രൂപ്പിൻ്റെ കോടീശ്വരനായ CEO ഗൗതം സിംഘാനിയ ഈ സൂപ്പർകാർ സ്വന്തമാക്കിയിരുന്നു.

4.0 ലിറ്റർ, ട്വിൻ ടർബോ, V8 എഞ്ചിനുമായിട്ടാണ് ഇത് വരുന്നത്. 740 bhp മാക്സ് പവറും 800 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന ഈ മോട്ടോർ സജ്ജീകരണം ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന, വെറും 2.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത അനായാസം കൈവരിക്കാൻ ഇതിന് കഴിയും, വാഹനത്തിൻ്റെ ടോപ്പ് സ്പീഡ് എന്നത് മണിക്കൂറിൽ 331 കിലോമീറ്ററാണ്.

More from DriveSpark

Article Published On: Tuesday, May 14, 2024, 8:30 [IST]
English summary
Yuraj singh experience hot lap with f1 champ mika hakkinen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X