വെറും 3.6 ലക്ഷം രൂപ മാത്രം! കോമെറ്റിനെക്കാൾ വിലക്കുറവിൽ അതേ സൈസിൽ ഒരു കുഞ്ഞൻ ഇവി

ചൈനീസ് ചെറുകിട ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ഷിഡൗ അടുത്തിടെ റെയിൻബോ എന്ന പേരിൽ തങ്ങളുടെ പുതിയ മിനി ഇവി ചൈനയിൽ അവതരിപ്പിച്ചു. ഒറ്റ നോട്ടത്തിൽ, ഇത് ഇന്ത്യയിൽ നമുക്ക് ലഭിക്കുന്ന എംജി കോമെറ്റ് ഇവിയുടെ കസിനായി തോന്നാം. ഈ പുത്തൻ ചെറു ഇലക്ട്രിക് ഹാച്ച്ബാക്കിന് 4,400 മുതൽ 6,000 ഡോളർ വരെയാണ് വില വരുന്നത്, ഏകദേശം 3.6 ലക്ഷം മുതൽ 5.0 ലക്ഷം രൂപ വരെയാണ്.

നമ്മുടെ എംജി കോമെറ്റിനെക്കാൾ ലക്ഷങ്ങളുടെ വിലക്കുറവ്, കേട്ടിട്ട് അല്പം അസൂയ തോന്നുന്നൊക്കെയുണ്ട്. എന്ത് ചെയ്യാം നമ്മുടെ നാട്ടിലെ നയങ്ങളും സ്ഥിതിഗതികളും വ്യത്യസ്തമാണല്ലോ. അത് പോട്ടെ, വാഹനത്തിന്റെ കാര്യം നോക്കിയാൽ, ഈ പുതിയ മിനി ഇലക്‌ട്രിക് ഹാച്ച്ബാക്കിന് 3224 mm നീളവും 1515 mm വീതിയും 1630 mm ഉയരവുമുണ്ട്, കൂടാതെ 2100 mm വീൽബേസും വാഗ്ദാനം ചെയ്യുന്നുണ്ട്.

എംജി കോമെറ്റ് പോലെ, പുറത്ത് നിന്ന് ചെറുതാണെങ്കിലും, ഇതും മൂന്ന് ഡോറുകളും നാല് സീറ്റ് ലേയൗട്ടും വാഗ്ദാനം ചെയ്യുന്നു. ഇനി റെയിൻബോ മിനി ഇവിയുടെ രൂപകൽപ്പനയിലേക്ക് വരുമ്പോൾ, ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് വളരെ മനോഹരമായും ക്യൂട്ടായും കാണപ്പെടുന്നു എന്ന കാര്യത്തിൽ സംശയമില്ല.

ഒരല്പ്ം ഷാർപ്പ് എഡ്ജുള്ള കോമെറ്റിനേക്കാൾ ഒരു റൗണ്ട് ടൈപ്പ് ഡിസൈൻ ഇതിന് ലഭിക്കുന്നു. ബിഗ് ഡിപ്പർ ഹെഡ്‌ലൈറ്റുകൾ, കാർബൺ ഫൈബർ എക്‌സ്‌റ്റേണൽ മിററുകൾ, 'Y' ആകൃതിയിലുള്ള എൽഇഡി ലൈറ്റുകൾ എന്നിവ മിനി ഇവിയുടെ ഡിസൈനിന്റെ ശ്രദ്ധേയമായ ഘടകങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഇതിന് 13 ഇഞ്ച് അല്ലെങ്കിൽ 15 ഇഞ്ച് റോമൻ ഷീൽഡ് വീൽ ഹബ്‌ക്യാപ്പുകളും ലഭിക്കുന്നു.

കൂടാതെ, കോമെറ്റ് പോലെ, വാഹനത്തിന് വശങ്ങളിൽ വലിയ ഗ്ലാസുകൾ ലഭിക്കുന്നു, ഇത് ക്യാബിനിനുള്ളിൽ കൂടുതൽ വായുസഞ്ചാരവും എയറി ഫീലും നൽകുന്നു. അതേസമയം, പിന്നിൽ, മുൻവശത്തെ അതേ 'Y' ആകൃതിയിലുള്ള LED ടെയിൽലൈറ്റുകളാണ് നൽകിയിരിക്കുന്നത്. ചൈനയിലെ ഷിഡൗ റെയിൻബോ മിനി ഇവി ഏഴ് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ നിറങ്ങളിൽ പിങ്ക്, പർപ്പിൾ, ബ്രൗൺ, യെല്ലോ, സിയാൻ, ഗ്രീൻ, വൈറ്റ് എന്നിവ ഉൾപ്പെടുന്നു.

ഈ കുഞ്ഞൻ ഹാച്ച്ബാക്കിന്റെ ഇന്റീരിയറിലേക്ക് നീങ്ങുമ്പോൾ, അത് പുറത്തു നാം കണ്ട അതേ മിനിമലിസ്റ്റിക് ഡിസൈൻ ശൈലി തുടരുന്നു. ട്വിൻ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഫീച്ചർ ചെയ്യുന്ന ബോഡി കളർ ബാഗ്രൗണ്ടുള്ള മനോഹരമായ ഡിസൈൻ ഇതിന് ലഭിക്കുന്നു. 5.0 ഇഞ്ച് ഫുൾ എൽസിഡി ഇൻസ്ട്രുമെന്റ് പാനലും 9,0 ഇഞ്ച് ഇൻഫോടെസിൻമെന്റ് സ്ക്രീനും ഇതിലുണ്ട്. ടച്ച്‌സ്‌ക്രീനിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന നിരവധി ഫിസിക്കൽ ബട്ടണുകളും ഈ മിനി ഇവിക്ക് ലഭിക്കുന്നു.

മൊബൈൽ ഫോൺ റിമോട്ട് വെഹിക്കിൾ കൺട്രോൾ, റിമോട്ട് വെഹിക്കിൾ അൺലോക്കിംഗ്, റിമോട്ട് കാർ സെർച്ച്, ഷെഡ്യൂൾഡ് ചാർജിംഗ്, OTA അപ്‌ഡേറ്റുകൾ, 20 -ലധികം സ്റ്റോറേജ് സ്‌പെയ്‌സുകൾ എന്നിവയാണ് ഈ കുഞ്ഞൻ കാറിൽ വരുന്ന മറ്റ് സവിശേഷതകൾ. സ്റ്റാൻഡേർഡ് ട്രങ്ക് ലെംഗ്ത്ത് എന്നത് 390 mm ആണ്, എന്നാൽ പിൻ സീറ്റുകൾ മടക്കി വെച്ചുകൊണ്ട് സ്റ്റോറേജ് വോളിയം 1034 L വരെ വർധിപ്പിക്കാനാവും.

ഷിഡൗ റെയിൻബോ മിനി ഇവി യുടെ പവർട്രെയിനിന്റെ കാര്യത്തിൽ, ഇത് 20 kW പവറും 85 Nm torque ഉം സൃഷ്ടിക്കുന്ന അല്ലെങ്കിൽ 30 kW പവറും 125 Nm torque -മായി വരുന്ന ഇലക്ട്രിക് മോട്ടോറുമായിട്ടാണ് വരുന്നത്. ഗ്വോക്സുവാൻ ഹൈ-ടെക് വിതരണം ചെയ്യുന്ന ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററി പായ്ക്കുമായി ഈ സജ്ജീകരണം മോട്ടോർ കണക്ട് ചെയ്യുന്നു.

9.98 kWh, 17.18 kWh, 17.3 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് കപ്പാസിറ്റിയിൽ റെയിൻബോ മിനി ഇവി ലഭ്യമാണ്. ഈ ബാറ്ററി പായ്ക്കുകൾ യഥാക്രമം 125 കിലോമീറ്റർ, 205 കിലോമീറ്റർ, 201 കിലോമീറ്റർ എന്നിങ്ങനെ CLTC ക്രൂയിസിംഗ് റേഞ്ചുകൾ വാഗ്ദാനം ചെയ്യുന്നു.

നിലവിൽ ന്യൂ എനർജി മിനി കാറുകളിലേക്ക് ചുവടുവെച്ച ചൈനീസ് ബ്രാൻഡുകൾക്കിടയിൽ ഷിഡൗ ഒരു മുൻനിര ബ്രാൻഡായി ഉയർന്നു. കമ്പനിയുടെ ആദ്യ മോഡൽ 2014 മെയ് മാസത്തിലാണ് പുറത്തിറക്കിയത്. പിന്നീട് ഇത് ഷിഡൗ D1 എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതിനെ തുടർന്ന്, കമ്പനി ഷിഡൗ D2, ഷിഡൗ D3 എന്നിവ വിപണിയിൽ അവതരിപ്പിച്ചു.

ഇവയ്ക്ക് യഥാക്രമം ത്രീ ഡോർ, ടു ഡോർ കോൺഫിഗറേഷനുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, വളരെ വിജയകരമായ തുടക്കം ഉണ്ടായിരുന്നിട്ടും, ഷിഡൗ പല വെല്ലുവിളികളെ അഭിമുഖീകരിച്ചു, ഇവ വിപണിയിൽ ബ്രാൻഡിന്റെ സാന്നിധ്യം ക്രമേണ കുറയുന്നതിന് കാരണമായി. എന്നാൽ ഇപ്പോൾ വൻ തിരിച്ചുവറവാണ് കമ്പനി ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Monday, May 13, 2024, 18:20 [IST]
English summary
Zhidou rainbow an affordable alternative for mg comet ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X