'തീയറ്റര്‍ എക്‌സ്പീരിയന്‍സ്' കാറില്‍ കിട്ടും! ഡോള്‍ബി അറ്റ്‌മോസുള്ള കുറഞ്ഞ വിലയുള്ള 10 കാറുകള്‍

കാര്‍ യാത്രകള്‍ എന്നത് ഒരു ചടങ്ങ് എന്നതിലുപരി ഒരു അനുഭവമാക്കി മാറ്റാന്‍ ഏവരും ആഗ്രഹിക്കുന്നു. അതിനായി നിരവധി ആധുനിക സവിശേഷതകളാണ് കാറുകളില്‍ വാഗ്ദാനം ചെയ്യുന്നത്. കാറുകളിലെ ഇന്‍-കാബിന്‍ എന്റര്‍ടെയിന്‍മെന്റ് സാങ്കേതികവിദ്യ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി അതിവേഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ വരെ കൂടുതല്‍ സ്പീക്കറുകളും ബ്രാന്‍ഡഡ് പ്രീമിയം ഓഡിയോ സിസ്റ്റങ്ങളും ആയിരുന്നു കാറുകളെ ആകര്‍ഷകമാക്കുന്ന ഘടകം. എന്നാല്‍ ഇപ്പോള്‍ സിനിമാ തീയറ്ററുകളെ അനുസ്മരിപ്പിക്കുന്ന ശ്രവ്യാനുഭവം സമ്മാനിക്കുന്ന ഡോള്‍ബി അറ്റ്‌മോസ് പോലുള്ള അഡ്വാന്‍സ്ഡ് സറൗണ്ട് സൗണ്ട് സാങ്കേതികവിദ്യ ട്രെന്‍ഡിംഗ് കാര്‍ ഫീച്ചറുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു.

ഇതുവഴി യാത്രകളില്‍ തീയറ്റര്‍-ലെവല്‍ സൗണ്ട് എക്‌സ്പീരിയന്‍സാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. പ്രീമിയം കാറുകളില്‍ മാത്രമല്ല കുറഞ്ഞ വിലയുള്ള മാസ് മാര്‍ക്കറ്റ് കാറുകളിലടക്കം ഇന്ന് ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം ഓഫര്‍ ചെയ്യുന്നു. ഇന്ത്യയില്‍ ഡോള്‍ബി ആറ്റ്‌മോസ് ഓഡിയോ സിസ്റ്റം നല്‍കുന്ന താങ്ങാവുന്ന വിലയുള്ള 10 കാറുകള്‍ പരിചയപ്പെടാം. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ പട്ടികയിലുണ്ട്.

mahindra be 5e xev9e

മഹീന്ദ്ര BE6, XEV 9E

2024 നവംബറില്‍ പുറത്തിറങ്ങിയ മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികളായ BE6, XEV 9E എന്നിവയിലാണ് മാസ്-മാര്‍ക്കറ്റ് വിഭാഗത്തില്‍ ആദ്യം ഡോള്‍ബി അറ്റ്‌മോസ് ലഭിച്ചത്. എസ്‌യുവി ഇരട്ടകളുടെ പായ്ക്ക് 2 മുതലുള്ള മിഡ്, ടോപ്പ് വേരിയന്റുകളില്‍ ഡോള്‍ബി അറ്റ്‌മോസോട് കൂടിയ 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റം ലഭിക്കുന്നു. 1400W ഔട്ട്പുട്ടുള്ള ഈ സിസ്റ്റം യാത്രക്കാര്‍ക്ക് തീയറ്റര്‍ സമാനമായ അനുഭവമാണ് നല്‍കുന്നത്.

മഹീന്ദ്ര XEV 9S

ഇക്കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ മഹീന്ദ്രയുടെ ആദ്യത്തെ 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയാണ് മഹീന്ദ്ര XEV 9Sമൂന്ന് നിര ഇലക്ട്രിക് എസ്‌യുവിയിലും BE 6, XEV 9e എന്നീ മോഡലുകളില്‍ സജ്ജീകരിച്ച അതേ ഓഡിയോ സിസ്റ്റമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 16 സ്പീക്കറുകളുള്ള 1400W ഹര്‍മന്‍ കാര്‍ഡന്‍ സിസ്റ്റം ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടോടെയാണ് ഇലക്ട്രിക് എസ്‌യുവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

tata harrier ev

ടാറ്റ ഹാരിയര്‍ ഇവി

ഡോള്‍ബി അറ്റ്‌മോസ് ലഭിക്കുന്ന ആദ്യത്തെ ടാറ്റ കാര്‍ ആണ് ഹാരിയര്‍ ഇവി. 2025 ജൂണിലാണ് ഹാരിയര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇവിയുടെ ഫിയര്‍ലെസ്+, എംപവേര്‍ഡ് വേരിയന്റുകളിലാണ് ഡോള്‍ബി അറ്റ്‌മോസ് ലഭിക്കുക. ഹര്‍മനിന്റെ ജെബിഎല്‍ ബ്ലാക്ക് 10-സ്പീക്കര്‍ ഓഡിയോ സിസ്റ്റവും 8-ചാനല്‍ ആംപ്ലിഫയറുമാണ് സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ ഡോറില്‍ 6.5 ഇഞ്ച് സ്പീക്കറുകളും 4 ട്വീറ്ററുകളും നല്‍കിയിരിക്കുന്നു. കൂടാതെ ഡാഷ്‌ബോര്‍ഡില്‍ മിഡ്-റേഞ്ച് സ്പീക്കറുകളും ബൂട്ടിലെ സബ്വൂഫറും ചേരുന്നതാണ് ക്രമീകരണം.

മഹീന്ദ്ര XUV 7XO

മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയായ XUV700 മുഖംമിനുക്കലിന് വിധേയമാവുകയാണ്. XUV 7XO എന്ന് പേരുമാറി XUV700 ഫെയ്‌സ്‌ലിഫ്റ്റ് 2026 ജനുവരി അഞ്ചിന് പുറത്തിറങ്ങും. ഈ മൂന്ന് വരി എസ്‌യുവിയിലും ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. XEV 9S മോഡലില്‍ നിന്ന് പല ഇന്റീരിയര്‍ ഫീച്ചറുകളും കടമെടുക്കുന്നതിനാല്‍ അതേ 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സിസ്റ്റം തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. ഔട്ട്‌ഗോയിംഗ് മോഡലില്‍ സോണി ഇമേഴ്‌സീവ് 3D സിസ്റ്റമായിരുന്നു ലഭിച്ചിരുന്നത്.

mahindra thar roxx dobi atmos

മഹീന്ദ്ര ഥാര്‍ റോക്‌സ്

ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ ജനപ്രിയ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായ ഥാറിന്റെ 5 ഡോര്‍ പതിപ്പാണ് ഥാര്‍ റോക്‌സ്. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തി സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന ഥാര്‍ റോക്‌സിന്റെ ടോപ്പ്-സ്‌പെക് AX7 L വേരിയന്റില്‍ ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം ലഭ്യമാണ്. 9-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സെറ്റപ്പുള്ള ഫോര്‍-ചാനല്‍ ഓഡിയോ സിസ്റ്റമാണ് റോക്‌സിന് ലഭിക്കുന്നത്.

ടാറ്റ സിയറ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ടാറ്റയുടെ ഏറ്റവും പുതിയ സിയറ എസ്‌യുവി വിപണിയില്‍ എത്തിയത്. ഇന്‍-കാബിന്‍ എന്റര്‍ടെയിന്‍മെന്റിന് പ്രത്യേക പ്രാധാന്യം നല്‍കുന്ന മോഡലില്‍ ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുള്ള 12-സ്പീക്കര്‍ ജെബിഎല്‍ ബ്ലാക്ക് ഓഡിയോ സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. സിയറയുടെ അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ വേരിയന്റുകളിലാണ് ഡോള്‍ബി അറ്റ്‌മോസ് സിസ്റ്റം ലഭിക്കുക. ഇത് ഹാരിയര്‍ ഇവിയേക്കാള്‍ മെച്ചപ്പെട്ട സൗണ്ട് എക്‌സ്പീരിയന്‍സ് പ്രദാനം ചെയ്യുന്നതായാണ് നിര്‍മാതാക്കളുടെ അവകാശവാദം.

ടാറ്റ സിയറ ഇവി

ഐസിഇ പതിപ്പിന് പിന്നാലെ തന്നെ ടാറ്റ സിയറയുടെ ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങുന്നുണ്ട്. 2026-ന്റെ ആരംഭത്തില്‍ തന്നെ ടാറ്റ സിയറ ഇവിയുടെ ലോഞ്ച് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുവേ ഐസിഇ മോഡലുകളേക്കാള്‍ സമ്പന്നമായ ക്യാബിനാണ് ഇവികളില്‍ കമ്പനികള്‍ ഒരുക്കിവെക്കാറുള്ളത്. ഐസിഇ പതിപ്പിന് സമാനമായി സിയറ ഇവിയിലും ടാറ്റ 12-സ്പീക്കര്‍ ജെബിഎല്‍ ബ്ലാക്ക് ഡോള്‍ബി അറ്റ്‌മോസ് സിസ്റ്റം നല്‍കുമെന്ന് പ്രതീക്ഷിക്കാം. സ്പീക്കറുകളുടെ സ്ഥാനം ഉള്‍പ്പെടെ ഓഡിയോ ലേഔട്ട് അതേപടി തുടരാനാണ് സാധ്യത.

മാരുതി വിക്ടോറിസ്

അരീന ഡീലര്‍ഷിപ്പ് വഴി വിറ്റഴിക്കുന്ന കോംപാക്ട് എസ്‌യുവിയാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ നെക്‌സ മോഡലായ ഗ്രാന്‍ഡ് വിറ്റാരയെ വരെ കടത്തിവെട്ടുന്നുണ്ട് മാരുതി വിക്‌ടോറിസ്. താങ്ങാവുന്ന വിലയില്‍ പുറത്തിറങ്ങിയ വിക്‌ടോറിസില്‍ ഡോള്‍ബി അറ്റ്‌മോസ് ഉണ്ടെന്ന് കേട്ട് അത്ഭുതപ്പെട്ടവര്‍ നിരവധിയാണ്. 8-സ്പീക്കര്‍ ഇന്‍ഫിനിറ്റി ബൈ ഹര്‍മന്‍ പ്രീമിയം ഓഡിയോ സിസ്റ്റമാണ് വിക്‌ടോറിസില്‍ ഡോള്‍ബി അറ്റ്‌മോസ് അനുഭവം നല്‍കുന്നത്. എസ്‌യുവിയുടെ ഉയര്‍ന്ന വേരിയന്റുകളായ ZXi പ്ലസ്, ZXi പ്ലസ് (O) എന്നിവയിലാണ് ഈ സവിശേഷത ലഭ്യമാകുക.

mahindra xuv 3xo

മഹീന്ദ്ര XUV 3XO

ഈ വര്‍ഷം ഓഗസ്റ്റിലാണ് മഹീന്ദ്ര XUV 3XO-യില്‍ ഡോള്‍ബി അറ്റ്‌മോസ് അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ സജ്ജീകരിച്ചെത്തുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനമായി XUV 3XO മാറി. REVX A, AX5 L, AX7, AX7 L എന്നീ വേരിയന്റുകളിലാണ് ഡോള്‍ബി അറ്റ്‌മോസ് ലഭിക്കുക. ഡോള്‍ബി അറ്റ്‌മോസുള്ള വേരിയന്റുകള്‍ക്ക് ഏകദേശം 11.80 ലക്ഷം രൂപ മാത്രമാണ് എക്സ്-ഷോറൂം വില വരുന്നത്. 6-സ്പീക്കര്‍ സജ്ജീകരണമുള്ള AX7 L വേരിയന്റില്‍ സബ്വൂഫറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഇന്‍-കാര്‍ എന്റര്‍ടെയിന്‍മെന്റ് എന്നത് വെറും സംഗീതം ആസ്വദിക്കുക എന്നതിലുപരി ഒരു അനുഭവമായി മാറിയിരിക്കുകയാണ്. ഇന്ന് നാം ഒരു സിനിമ കാണാന്‍ പോകുമ്പോള്‍ മികച്ച ശബ്ദസജ്ജീകരണങ്ങളുള്ള തീയറ്റര്‍ തെരഞ്ഞെടുക്കുന്നു. സമാനമായ രീതിയില്‍ ഇപ്പോള്‍ കാറുകളും തീയറ്ററുകള്‍ക്ക് സമാനമായ അനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. മോഡേണ്‍ കാറുകളില്‍ ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണങ്ങളോടൊപ്പം ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യ കൂടി ലഭിക്കുന്നതിനാല്‍ ഓരോ യാത്രയും കൂടുതല്‍ ആസ്വാദ്യകരമാകുന്നു.

More from DriveSpark

Article Published On: Friday, December 19, 2025, 16:15 [IST]
English summary
10 affordable cars in india offering dolby atmos mahindra xev 9e to maruti victoris
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X