നെക്സോണിനെ 'ക്ഷ' വരപ്പിക്കാൻ പുത്തൻ വെന്യു! ബുക്കിങ്ങ് ആരംഭിച്ച് ഹ്യുണ്ടായി

ആകാംക്ഷയോടെ കാത്തിരുന്ന കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയുടെ പുതിയ വെന്യുവിൻ്റെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ്. പുത്തൻ സ്റ്റൈൽ മുതൽ ടെക്നോളജിയാൽ സമ്പന്നമായ ഒരു ക്യാബിൻ വരെയാണ് വെന്യുവിൽ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. അടിപൊളി ഡിസൈൻ കൂടുതൽ സ്പേസ്,കംഫർട്ട് എന്നിവയെല്ലാം കൊണ്ട് എതിരാളികളെ എല്ലാം മലർത്തിയടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ത്യയിലുടനീളമുള്ള ഏത് ഹ്യുണ്ടായി ഡീലർഷിപ്പിലും 25,000 രൂപയുടെ പ്രാരംഭ ബുക്കിംഗ് തുകയോടെ ഉപഭോക്താക്കൾക്ക് പുതിയ ഹ്യുണ്ടായി വെന്യു ബുക്ക് ചെയ്യാമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഹ്യുണ്ടായിയുടെ വെബ്സൈറ്റിലൂടേയും വാഹനം ബുക്ക് ചെയ്യാൻ സാധിക്കും.

ബേബി ക്രെറ്റ ലുക്ക് തന്നെയാണ് പുതിയ വെന്യുവിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മൊത്തത്തിൽ രൂപം തന്നെ മാറിയ കോംപാക്‌ട് എസ്‌യുവിയുടെ അഴക് മുന്നിലെ പാരാമെട്രിക് ഡിസൈൻ പാറ്റേണിൽ പൂർത്തിയാക്കിയ വിശാലവും ഗംഭീരവുമായ ഗ്രില്ലാണ്. അതോടൊപ്പം ഷാർപ്പായിട്ടുള്ള സി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഗ്രില്ലിലേക്ക് ലയിക്കുന്ന ശൈലിയും വളരെ മനോഹരമായിട്ടുണ്ടെന്നതാണ് പ്രത്യേകത.

Hyundai venue booking started

ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ പരിഷ്‌ക്കരിച്ച ഹൗസിംഗുകളിലേക്ക് താഴ്ത്തിവച്ചിരിക്കുന്നതും ആളുകളെ ഇംപ്രെസ് ചെയ്യിക്കും. അഞ്ച് സീറ്റർ വാഹനത്തിന് കൂടുതൽ ഭംഗി നൽകുന്നതിനായി ബമ്പർ കട്ടിയുള്ളതാണ്. വശക്കാഴ്ച്ചയിൽ നിന്ന് നോക്കുമ്പോൾ ബോഡിയിലുടനീളം പുതിയ ക്യാരക്ടർ ലൈനുകൾ കടന്നുപോകുന്നത് കാണാനാവും. കൂടാതെ വീൽ ആർച്ചുകൾക്ക് ചുറ്റും ക്ലാഡിംഗും പുതിയ അലോയ് വീലുകളും കൂടി ഉൾപ്പെടുമ്പോൾ സംഗതി ഉഷാറാവും.

പിൻഭാഗത്ത് പുതിയ കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളും ബമ്പറുമാണ് ന്യൂജെൻ ഹ്യുണ്ടായി വെന്യുവിൽ ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയുടെ N ലൈൻ വേരിയന്റിന് സ്‌പോർട്ടിനെസ് ഇരട്ടിയാക്കുന്നുണ്ട്. ഫ്രണ്ട്, സൈഡ് സ്‌കർട്ടുകളിൽ സിഗ്നേച്ചർ റെഡ് ഡീറ്റെയിലിംഗ്, റൂഫ് റെയിലുകളുള്ള ഗ്ലോസ് ബ്ലാക്ക് റൂഫ്, ബെസ്‌പോക്ക് ഡ്യുവൽ-ടോൺ അലോയ് ഡിസൈൻ എന്നിവയാണ് സ്പോർട്ടിയർ വേരിയന്റിൽ വാഗ്‌ദാനം ചെയ്യുക.

Hyundai venue booking started

എന്തായാലും ലുക്കിൻ്റെ കാര്യത്തിൽ വാഹനത്തെ വെല്ലാൻ എതിരാളികളൊന്ന് മടിക്കുമെന്നത് സത്യം തന്നെ. നെക്സോണിൻ്റെ ഭാവി എന്താകുമോ എന്തോ എന്ന് കണ്ട് തന്നെ അറിയണം. ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, ഹ്യുണ്ടായി ആംബിയന്റ് ലൈറ്റിംഗ്, പുതിയ സെന്റർ കൺസോൾ ഡിസൈൻ, പ്രീമിയം സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ ചേർത്ത് വെന്യുവിനെ പ്രീമിയമാക്കാനുള്ള ശ്രമവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലും പുതിയതാണ്. അതേസമയം ലെവൽ 2 ADAS ഫംഗ്ഷനുകളുടെ ഒരു സ്യൂട്ടും വാഗ്ദാനം ചെയ്യുന്നതോടെ സേഫ്റ്റിയിലും ആശങ്കകളൊന്നും വേണ്ട. പഴയ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും നിലനിർത്തിയാവും ഹ്യുണ്ടായി പുത്തൻ വെന്യുവിനെ കളത്തിലിറക്കുക. അതിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് ഉൾപ്പെടുക.

ഗിയർബോക്‌സ് കോമ്പിനേഷനുകളിലേക്ക് വന്നാൽ 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയെല്ലാമാകും ന്യൂജെൻ മോഡലിൽ വാഗ്ദാനം ചെയ്യുക. നവംബർ നാലിനാവും എസ്‌യുവി അരങ്ങേറ്റം കുറിക്കുക. ബുക്കിങ്ങ് ആരംഭിച്ചതോടെ ഇനി ഷോറൂമിലേക്ക് നല്ല തിരക്കായിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 24, 2025, 13:57 [IST]
English summary
2025 all new hyundai venue bookings opened all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X