i20-യുടെ അഹങ്കാരം തീരാൻ മണിക്കൂറുകൾ മാത്രം; എതിരാളിയെ വെല്ലുന്ന ആൾട്രോസിൻ്റെ ഫീച്ചറുകൾ ഇതൊക്കെ
ടാറ്റ ആൾട്രോസിൻ്റെ മുഖം മിനുക്കിയ മോഡൽ അവതരിപ്പിക്കുന്നത് തന്നെ പഞ്ച് എന്ന മൈക്രോ എസ്‌യുവിയുടെ വരവോടെ വിൽപ്പന ചെറുതായൊന്ന് ഇടിഞ്ഞിരുന്നെങ്കിലും അത് തിരികെ പിടിക്കുന്നതിന് വേണ്ടിയായിരുന്നു. 2025 മെയ് 22-ന് ഔദ്യോഗികമായി പുത്തൻ ആൾട്രോസിനെ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രൂപം നിലനിർത്തുന്നുണ്ടെങ്കിലും ഡിസൈൻ, ഫീച്ചറുകൾ, ക്യാബിൻ ലേഔട്ട് എന്നിവയിൽ സുപ്രധാന പൊളിച്ചെഴുത്തുമായാണ് ആൾട്രോസിന്റെ പുത്തൻ മോഡൽ വിപണിയിലേക്ക് എത്തുന്നത്. ടെക് ഫീച്ചറുകളെന്നാൽ എല്ലാവരു ഹ്യുണ്ടായി i20 എന്നാണല്ലോ കരുതുന്നത്. എന്നാൽ എതിരാളിയെ വെല്ലുന്ന കിടിലൻ ഫീച്ചറുകളാണ് ടാറ്റ ആൾട്രോസിലുളളത്.
ഏതൊരു ടെക് പ്രേമിയും ആദ്യം നോക്കുന്നത് വാഹനത്തിൻ്റെ ഇൻ്റീരിയറിലാണല്ലോ, ഫെയ്‌സ്‌ലിഫ്റ്റഡ് ആൾട്രോസിൽ ഫുളളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ് കമ്പനി നൽകിയിരിക്കുന്നത്. 10.25 ഇഞ്ച് സിംഗിൾ-പീസ് HD, കളർ ഡിസ്‌പ്ലേ ആണ്, ഇത് സാധാരണ വാഹനങ്ങളുടെ വിവരങ്ങൾക്ക് പുറമേ നാവിഗേഷൻ വിവരങ്ങളും മാപ്പുകളും പോലും ഡ്രൈവർക്ക് നൽകുന്നുണ്ട്. i20-യിൽ ഒരു സിംഗിൾ-പീസ് യൂണിറ്റല്ലാത്ത ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായിട്ടാണ് വരുന്നത്.

മറ്റ ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ പ്രത്യേകിച്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിലേക്ക് നോക്കിയാൽ i20 യുടെ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ വയർ കണകറ്റ് ചെയ്തുളള ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ആണ് നൽകുന്നത്. പക്ഷേ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ 360 ഡിഗ്രി ക്യാമറ വലിയൊരു ഘടകമാണ്. ടാറ്റ ഇതിനെ '360⁰ HD സറൗണ്ട് വ്യൂ സിസ്റ്റം' എന്നാണ് വിളിക്കുന്നത്. എന്നാൽ ഹ്യുണ്ടായി i20-യിൽ അങ്ങനെയൊരു ഫീച്ചർ നിങ്ങൾക്ക് ലഭിക്കുന്നില്ല. റിവേഴ്സ് ക്യാമറ മാത്രമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഇതിനെല്ലാം പുറമേ മിറർ-മൗണ്ടഡ് ക്യാമറ യൂണിറ്റുകൾക്കൊപ്പം ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ ഫംഗ്ഷനും ആൾട്രോസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ആളുകളിൽ കൌതുകമുണർത്താൻ പോവുന്ന സംഗതി മറ്റൊന്നായിരിക്കും. പ്രീമിയം എസ്‌യുവികളിൽ മാത്രം കണ്ടുപരിചയിച്ച ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകളാണ് മുഖംമിനുക്കിയെത്തുന്ന ആൾട്രോസിനെ കളറാക്കുന്നത്. ഈ ഫീച്ചർ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ആദ്യമായിട്ടാവും കടന്നുവരുന്നത്. കൂടാതെ പുതിയ ഡ്യുവൽ ടോൺ അലോയ് വീലുകളും ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പെർഫോമൻസിലും പവർട്രെയിനിൻ്റെ കാര്യത്തിലേക്ക് വന്നാൽ ടാറ്റ ആൾട്രോസിന് ഒന്നിൽ കൂടുതൽ പവർട്രെയിനുകൾ കമ്പനി നൽകുന്നുണ്ട്. 1.2 ലിറ്റർ NA പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, ട്വിൻ സിലിണ്ടർ പെട്രോൾ-സിഎൻജി ബൈ-ഫ്യുവൽ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാവും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകാനെത്തുക. എന്നാൽ ഹ്യുണ്ടായി i20 മോഡലിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമാണ് സ്വന്തമായിട്ടുളളത്.

ഡിസൈനിന്റെ കാര്യത്തിൽ ആശാൻ കൂടുതൽ പ്രീമിയമായെന്ന് വേണം പറയാൻ. മുൻവശത്ത് ട്വിൻ-ബാരൽ എൽഇഡി ലൈറ്റുകളുള്ള ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമാണ് ഇത്തവണ ഇടംപിടിച്ചിരിക്കുന്നത്. വിശാലമായ എയർ ഇൻടേക്കോടുകൂടിയ പുതുക്കിയ ഫ്രണ്ട് ബമ്പറും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ഹാരിയർ, സഫാരി എസ്‌യുവികളിൽ കാണുന്ന സ്റ്റൈലാണ് പ്രീമിയം ഹാച്ച്ബാക്ക് ഇത്തവണ കടംകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാവുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








