പുത്തന്‍ ഫീച്ചറുകളുമായി വിലകുറഞ്ഞ ഫോറിന്‍ കാറിന് അപ്‌ഡേറ്റ്! 19.3Km മൈലേജ്, വില 7 ലക്ഷത്തില്‍ താഴെ
ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് കമ്പനി ബസാള്‍ട്ട്, എയര്‍ക്രോസ്, C3 എന്നിവയടക്കമുള്ള മോഡലുകളുടെ ബ്ലാക്ക് എഡിഷന്‍ പുറത്തിറക്കിയത്. ഇതിന്റെ കൂടെ സിട്രണ്‍ ഇന്ത്യ 2025 മോഡല്‍ ഇയര്‍ അപ്ഡേറ്റിന്റെ ഭാഗമായി C3 ഹാച്ച്ബാക്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പരിചിതമായ ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതുതായി രണ്ട് പ്രധാന ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. രാജ്യത്തെ തങ്ങളുടെ എന്‍ട്രി ലെവല്‍ കാര്‍ മോഡല്‍ തുടര്‍ന്നും മത്സരാധിഷ്ഠിത വിലയില്‍ ലഭ്യമാകും. 2025 സിട്രണ്‍ C3 ഹാച്ചിന്റെ വിലയും മറ്റ് വിവരങ്ങളും ചുവടെ വായിക്കാം.
പുതിയ സിട്രണ്‍ C3 ഹാച്ചിന്റെ ബേസ് വേരിയന്റിന്റെ വില 6.23 ലക്ഷം രൂപയാണ്. ടോപ് സ്പെക് വേരിയന്റിന്റെ വില 10.19 ലക്ഷം രൂപയാണ്. എക്സ്-ഷോറൂം വിലയാണ് ഇത്. സിട്രണ്‍ ഇപ്പോള്‍ തങ്ങളുടെ C3 നിരയില്‍ ഒരു പുതിയ മിഡ്-സ്പെക്ക് 'ഫീല്‍' ടിം അവതരിപ്പിച്ചിട്ടുണ്ട്. എന്‍ട്രി ലെവല്‍ ലൈവ്, ഫീല്‍ (O) ട്രിമ്മുകള്‍ക്കിടയില്‍ സ്ഥാപിച്ചിരിക്കുന്ന പുതിയ ഫീല്‍ ട്രിമ്മിന് 6.48 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

45 ലിറ്റര്‍ ഇന്ധന ടാങ്ക് ഉള്‍പ്പെടുത്തിയതാണ് 2025 സിട്രണ്‍ C3 ഹാച്ചില്‍ വന്ന പ്രധാന മാറ്റങ്ങളില്‍ ഒന്ന്. മുമ്പ് കാറില്‍ 30 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ആയിരുന്നു ഉണ്ടായിരുന്നത്. എഞ്ചിന്‍ ഇപ്പോള്‍ E20 കംപ്ലയിന്റായ കാരണം വാഹനത്തിന്റെ ഫുള്‍ ടാങ്ക് റേഞ്ച് വര്‍ദ്ധിപ്പിക്കുമെന്നും ഇത് ഡ്രൈവര്‍മാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുമെന്നും കരുതുന്നു. ഇടയ്ക്കിടെ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്താതെ സഞ്ചരിക്കാമെന്നതിനാല്‍ ദീര്‍ഘദൂര യാത്രകളില്‍ ഇത് സൗകര്യമായിരിക്കും.
2025 C3 ഫീല്‍ (O) വേരിയന്റില്‍ ഇപ്പോള്‍ ഒആര്‍വിഎമ്മുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഫ്രണ്ട് സീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും ഉള്‍പ്പെടുന്നു. കൂടുതല്‍ സുഖകരമായ യാത്ര ഉറപ്പാക്കാനായി സിട്രണ്‍ C3 യുടെ മിഡ്, ടോപ്പ് വേരിയന്റുകളില്‍ ഇപ്പോള്‍ ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും വരുന്നു. റിമോട്ട് കീലെസ് എന്‍ട്രി, റിയര്‍ പവര്‍ വിന്‍ഡോകള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആര്‍വിഎമ്മുകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ തുടങ്ങി നിരവധി സവിശേഷതകളുമായി വരുന്ന ഈ വേരിയന്റ് കാറിന്റെ മൂല്യവും ആകര്‍ഷണവും വര്‍ധിപ്പിക്കുന്നു.

സിട്രണ്‍ C3 ഹാച്ചിന്റെ മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് തുടര്‍ന്നും തുടിപ്പേകുക. NA പെട്രോള്‍ എഞ്ചിന്‍ 81 bhp പവറും 115 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. അതേസമയം ടര്‍ബോ എഞ്ചിന്‍ 108 bhpപവറും 190 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
രണ്ട് എഞ്ചിനുകളും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ഹാച്ച്ബാക്കിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകള്‍ ലിറ്ററിന് 19.3 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലിറ്ററിന് 18.3 കിലോമീറ്റര്‍ മൈലേജാണ് പറയുന്നത്. തുടക്കത്തില്‍ പരാമര്‍ശിച്ച പോലെ ഫ്രഞ്ച് കമ്പനി അടുത്തിടെയാണ് പുതിയ C3 ഡാര്‍ക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

C3 ഹാച്ചില്‍ ആദ്യമായാണ് ബ്ലാക്ക് കളര്‍ ലഭിക്കുന്നത്. എയര്‍ക്രോസ്, ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷനുകള്‍ക്കൊപ്പമാണ് പുതിയ C3 ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയത്. ഈ പതിപ്പില്‍ പുതിയ പെര്‍ല നേര ബ്ലാക്ക് ഷേഡ്, ഷെവ്‌റോണ്‍ ലോഗോയിലും ബ്രാന്‍ഡ് ലെറ്ററിംഗിലും ഡാര്‍ക്ക് ക്രോം ആക്സന്റുകള്‍, ഫ്രണ്ട് ഡോറില്‍ 'ഡാര്‍ക്ക് എഡിഷന്‍' ബാഡ്ജ് എന്നിവ നല്‍കിയിരിക്കുന്നു.
കാബിനില്‍ കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ് ഉള്ള ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, സീറ്റ് ബെല്‍റ്റ് കുഷ്യനുകള്‍, ഡാഷ്‌ബോര്‍ഡിലും ഡോര്‍ പാഡുകളിലും സോഫ്റ്റ്-ടച്ച് ലെതറെറ്റ്, ആംബിയന്റ് ലൈറ്റിംഗ്, ഇലുമിനേറ്റഡ് ഫുട്വെല്‍, ഡോര്‍ സില്‍സ് എന്നിവയും കാണാം. ഗിയര്‍ ലിവര്‍ ബെസലിലെ ഗ്ലോസ് ബ്ലാക്ക് ഫിനിഷിനൊപ്പം പ്ലാസ്റ്റിക്കുകള്‍ക്കും ബ്ലാക്ക് ഔട്ട് ട്രീറ്റ്‌മെന്റ് ലഭിച്ചിരിക്കുന്നു. C3 ഡാര്‍ക്ക് എഡിഷന്റെ വില 8.38 ലക്ഷം മുതല്‍ 10.19 ലക്ഷം രൂപ വരെ പോകുന്നു (എക്സ്-ഷോറൂം).
പുത്തന്‍ ഡാര്‍ക്ക് എഡിഷന്റെ അവതരണത്തോടൊപ്പം അഡ്ജസ്റ്റബിള്‍ ഹെഡ്‌റെസ്റ്റുകള്‍, വലിയ ഇന്ധന ടാങ്ക് എന്നിവയുമായി 2025 സിട്രണ്‍ C3 ഹാച്ച്ബാക്ക് അപ്‌ഡേറ്റ് ചെയ്തത് ഇതിന്റെ മൂല്യം ഗണ്യമായി ഉയര്‍ത്തും. ഈ മെച്ചപ്പെടുത്തലുകള്‍ പ്രായോഗികതയും ആഡംബരവും സംയോജിപ്പിച്ച് C3 മോഡലിനെ അതിന്റെ സെഗ്മെന്റില്‍ ഏറ്റവും ആകര്‍ഷകമായ ചോയ്‌സുകളില്‍ ഒന്നാക്കി മാറ്റുന്നു.


Click it and Unblock the Notifications








