ക്രെറ്റ വാങ്ങാന്‍ ഇനി ആളുകള്‍ വരിനില്‍ക്കും! കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍
1.2 ദശലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളുമായി ഇന്ത്യന്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തെ നയിച്ച് കൊണ്ടിരിക്കുകയാണ് ഹ്യുണ്ടായി ക്രെറ്റ. പ്രീമിയം ലുക്കുകളും സവിശേഷതകളും കാരണം ഹ്യുണ്ടായി ക്രെറ്റ എല്ലായ്‌പ്പോഴും ഈ വിഭാഗത്തില്‍ ഒരു ജനപ്രിയ ചോയ്‌സാണ്. കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ സവിശേഷതകളും പുതിയ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുമുള്ള ക്രെറ്റയുടെ നിലവിലെ പതിപ്പ് പുറത്തിറക്കിയത്. ഒരു വര്‍ഷക്കാലം മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ ക്രെറ്റയുടെ ഒന്നാം സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് ഒരു കാറിന് പോലും മുന്നോട്ട് വരാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ പുതിയ വേരിയന്റുകളും ഫീച്ചര്‍ അപ്‌ഗ്രേഡുകളുമായി ഹ്യുണ്ടായി 2025 ക്രെറ്റ വിപണിയില്‍ എത്തിയിരിക്കുകയാണ്.
2025 മോഡല്‍ ഇയര്‍ അപ്‌ഡേറ്റിന്റെ ഭാഗമായി SX പ്രീമിയം EX (O) എന്നീ രണ്ട് വേരിയന്റുകളാണ് കമ്പനി ക്രെറ്റയില്‍ കൊണ്ടുവന്നിരിക്കുന്നത്. SX പ്രീമിയം വേരിയന്റില്‍ ഇപ്പോള്‍ വെന്റിലേറ്റഡ് ഫ്രണ്ട്-റോ സീറ്റുകള്‍, 8-വേ പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ബോസ് 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം എന്നിവയുണ്ട്. കൂടുതല്‍ പ്രീമിയം അപ്പീല്‍ നല്‍കിക്കൊണ്ട് ഹ്യുണ്ടായി ലെതര്‍ സീറ്റുകളും പിന്‍നിര യാത്രക്കാരുടെ ലെഗ്റൂമിനായി സ്‌കൂപ്പ്-ഔട്ട് സീറ്റ്ബാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം EX (O) വേരിയന്റില്‍ EX ട്രിമ്മിലുള്ള എല്ലാ സവിശേഷതകളും നിലനിര്‍ത്തിക്കൊണ്ട് ജന്പ്രിയ ഫീച്ചറായ പനോരമിക് സണ്‍റൂഫും എല്‍ഇഡി റീഡിംഗ് ലാമ്പുകളും വാഗ്ദാനം ചെയ്യുന്നു. മറ്റ് വേരിയന്റുകള്‍ക്കും അപ്ഗ്രേഡുകള്‍ ലഭിച്ചിട്ടുണ്ട്. SX (O) ട്രിമില്‍ ഇപ്പോള്‍ ഒരു റെയിന്‍ സെന്‍സര്‍, ഒരു റിയര്‍ വയര്‍ലെസ് ചാര്‍ജര്‍, കൂടുതല്‍ സ്‌പെയ്‌സിനായി സ്‌കൂപ്പ്ഡ് സീറ്റുകള്‍ എന്നിവയുണ്ട്. S (O) വേരിയന്റ് മുതല്‍ ഇപ്പോള്‍ മോഷന്‍ സെന്‍സറുള്ള ഒരു സ്മാര്‍ട്ട് കീയും ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്.
ഈ അപ്ഡേറ്റുകള്‍ക്കൊപ്പം ഹ്യുണ്ടായി എല്ലാ വകഭേദങ്ങളിലും ടൈറ്റന്‍ ഗ്രേ മാറ്റ്, സ്റ്റാറി നൈറ്റ് എന്നീ രണ്ട് രണ്ട് പുതിയ പെയിന്റ് ഓപ്ഷനുകള്‍ ചേര്‍ത്തിട്ടുണ്ട്. മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല. 2025 ഹ്യുണ്ടായി ക്രെറ്റയില്‍ പരിചിതമായ 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ CRDi ഡീസല്‍, ഒന്നിലധികം ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ എന്നിവ തുടര്‍ന്നും തുടിപ്പേകും.

NA പെട്രോള്‍ എഞ്ചിന്‍ പരമാവധി 115 PS പവറും 144 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം ഡീസല്‍ എഞ്ചിന്‍ 116 PS പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 160 PS പവറും 253 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 6-സ്പീഡ് MT, 6-സ്പീഡ് AT, ഐവിടി, 7-സ്പീഡ് ഡിസിടി എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.
പുതുതായി അവതരിപ്പിച്ച EX(O), SX പ്രീമിയം വേരിയന്റുകള്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനിലും 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലും മാത്രമേ ലഭ്യമാകൂ. പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, ഐവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. മറുവശത്ത്, ഡീസല്‍ പതിപ്പ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ മാത്രം വരുന്നു. ക്രെറ്റയുടെ SX(O) വേരിയന്റ് 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ഉള്‍പ്പെടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.
EX (O) വേരിയന്റിന്റെ വില 12.97 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഇതേ വേരിയന്റിന്റെ 1.5 ലിറ്റര്‍ ഡീസല്‍ AT വേരിയന്റിന് 15.96 ലക്ഷം രൂപയാണ് വില. SX പ്രീമിയം പെട്രോള്‍ MT-ക്ക് 16.18 ലക്ഷം രൂപയും iVT-ക്ക് 17.68 ലക്ഷം രൂപയും ഡീസല്‍ MT-ക്ക് 17.76 ലക്ഷം രൂപയുമാണ് വില. SX(O) വേരിയന്റിന് 17.46 ലക്ഷം രൂപയില്‍ ആരംഭിച്ച് 20.18 ലക്ഷം രൂപ വരെ ഉയരുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








