27.1 കി.മീ മൈലേജുള്ള എസ്‌യുവി സൈലന്റായി പുറത്തിറക്കി ഹ്യുണ്ടായി! ഇത്രയും കൂടുതല്‍ ഫീച്ചറുകളോ!
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യണ്ടായി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏറ്റവും ചെറിയ എസ്‌യുവിയാണ് എക്‌സ്റ്റര്‍. 2023 ജൂലൈയില്‍ പുറത്തിറക്കിയ ഈ മോഡല്‍ ടാറ്റ പഞ്ചുമായാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. ഇപ്പോള്‍ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകളും വേരിയന്റുകളും ചേര്‍ത്ത് ഹ്യുണ്ടായി എക്സ്റ്ററിന്റെ 2025 മോഡല്‍ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യത നേടിയ എക്സ്റ്ററില്‍ ഇപ്പോള്‍ പെട്രോള്‍, ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി ഓപ്ഷനുകളില്‍ SX ടെക് വേരിയന്റ് ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്്. എക്‌സ്റ്ററിന്റെ സിഎന്‍ജി വേരിയന്റുകള്‍ ഉടച്ചുവാര്‍ത്തു. 2025 എക്‌സ്റ്ററിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് ഉള്ള സ്മാര്‍ട്ട് കീ, ഡ്യുവല്‍ ക്യാമറ ഡാഷ്‌ക്യാം, സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകള്‍ കൊണ്ട് കാറിന്റെ SX ടെക് വേരിയന്റ് നിറച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഏകദേശം 15,000 രൂപ വില വര്‍ധിപ്പിച്ച മിഡ്-സ്‌പെക്ക് എക്സ്റ്റര്‍ S വേരിയന്റില്‍ ഇപ്പോള്‍ കൂടുതല്‍ സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയര്‍ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 ഇഞ്ച് ഡ്യുവല്‍-ടോണ്‍ വീല്‍ കവറുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഇവ S+ ട്രിമ്മിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
S ട്രിം പോലെ, S+ ട്രിമ്മിലും ഇപ്പോള്‍ റിയര്‍ ക്യാമറ, സണ്‍റൂഫ്, റിയര്‍ എസി വെന്റുകള്‍, പവര്‍ അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിററുകള്‍ എന്നിവ ലഭിക്കുന്നു. എക്സ്റ്റര്‍ S+ വേരിയന്റുകള്‍ക്ക് ഇപ്പോള്‍ മുമ്പത്തേക്കാള്‍ 13,000 രൂപ വരെ വില കൂടുതലാണ്. നവീകരിച്ച എക്സ്റ്റര്‍ സീരീസിലെ 1.2 പെട്രോള്‍ S എംടി വേരിയന്റിന് 7.73 ലക്ഷം രൂപയാണ് വില.

ടോപ് സ്‌പെക് 1.2 ബൈ-ഫ്യുവല്‍ പെട്രോള്‍ ഡ്യുവല്‍ CNG SX ടെക് MT മോഡലിന് 9.53 ലക്ഷം ലക്ഷം രൂപയാണ് വില. അതേസമയം എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്ന പെട്രോള്‍ SX ടെക് വേരിയന്റ് 9.18 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. സിഎന്‍ജി പവര്‍ട്രെയിനുകള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഹ്യുണ്ടായി സിഎന്‍ജിയില്‍ S എക്‌സിക്യൂട്ടീവ്, S+ എക്‌സിക്യൂട്ടീവ് വേരിയന്റുകളും അവതരിപ്പിച്ചു. ഇത് ഉപഭോക്താക്കള്‍ക്ക് സാമ്പത്തികവും പരിസ്ഥിതി സൗഹൃദവുമായ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായി-കെഐഎ കെ1 പ്ലാറ്റ്ഫോമിലാണ് എക്സ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1.2 ലിറ്റര്‍ കപ്പ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ഇത് ലഭ്യമാണ്. 82 bhp പവറും 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഇത് പ്രാപ്തമാണ്. മാനുവല്‍, എഎംടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഇതില്‍ ലഭ്യമാണ്. സിഎന്‍ജി എഞ്ചിന്‍ 68 bhp പവറും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമേ സിഎന്‍ജി പതിപ്പ് വാങ്ങാന്‍ സാധിക്കൂ. ഈ കാറിന്റെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 19.4 കിലോമീറ്ററും സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 27.1 കിലോമീറ്ററുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. 2025 ജനുവരിയില്‍ എക്‌സ്റ്ററിന്റെ വില്‍പ്പന 6068 യൂണിറ്റായിരുന്നു. 2024 ജനുവരിയുമായി (8229 യൂണിറ്റ്) താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന 26 ശതമാനം ഇടിഞ്ഞു. വില്‍പ്പന ഉയര്‍ത്താന്‍ പുതുക്കിയ പതിപ്പ് വഴി സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








