ആക്‌സിലേറ്റര്‍ അമര്‍ത്തിച്ചവിട്ടാം, ഇവന്‍ എണ്ണ കൂടിക്കൂല..! പുതിയ വെന്യുവിന് 'എത്ര കിട്ടുമെന്ന്' അറിയാം

ഹ്യുണ്ടായിയുടെ പുതിയ വെന്യു 7.90 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. രണ്ട് N ലൈന്‍ വേരിയന്റുകള്‍ ഉള്‍പ്പെടെ 10 ട്രിമ്മുകളിലാണ് കമ്പനി ഇത് ഓഫര്‍ ചെയ്യുന്നത്. HX2, HX4, HX5, HX6, HX6T, HX7, HX8, HX10, N6 (N ലൈന്‍), N10 (N ലൈന്‍) എന്നിവയാണ് വെന്യുവിന്റെ പുതിയ വേരിയന്റ് നിര. നിങ്ങള്‍ 2025 വെന്യു വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ സ്വാഭാവികമായും ഇന്ധനക്ഷമത കണക്കുകള്‍ അറിയാന്‍ താല്‍പര്യമുണ്ടാകും. രണ്ടാം തലമുറ വെന്യുവിന്റെ ARAI ക്ലെയിംഡ് മൈലേജ് കണക്കുകള്‍ ഹ്യുണ്ടായി പുറത്തുവിട്ടിട്ടുണ്ട്. അത് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

പുതിയ വെന്യുവിന് നിലവിലുള്ള മോഡലിന്റെ അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെ കമ്പനി നിലനിര്‍ത്തിയിട്ടുണ്ട്. പെട്രോള്‍ ഓപ്ഷനുകളില്‍ 83 hp ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 120 hp ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനും ഉള്‍പ്പെടുന്നു. ആദ്യത്തെ NA പെട്രോള്‍ എഞ്ചിനിന്റെ കൂടെ 5-സ്പീഡ് മാനുവല്‍ മാത്രമേ ലഭിക്കുകയുള്ളൂ. ടര്‍ബോ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കുമായി ഇണചേര്‍ത്തിരിക്കുന്നു.

2025 hyundai venue

പുതിയ വെന്യുവില്‍ 116 hp പവര്‍ നല്‍കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. ഇത് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സ് ഓപ്ഷനുകളുടെ കൂടെ വാങ്ങാം. ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ പുതിയ കൂട്ടിച്ചേര്‍ക്കലാണ്. അതേസമയം വെന്യു N ലൈനില്‍ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ മാത്രമേ ലഭ്യമാകൂ.

ഇനി വെന്യുവിന്റെ മൈലേജ് കണക്കുകള്‍ നമുക്ക് വിശദമായി നോക്കാം. ആദ്യം നമുക്ക് പെട്രോള്‍, ടര്‍ബോ-പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് എത്ര കിലോമീറ്റര്‍ മൈലേജ് തരുമെന്ന് അറിയാം. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള വെന്യുവിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലിറ്ററിന് 18.05 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ARAI അവകാശപ്പെടുന്നു.

അതേസമയം 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ കൂടുതല്‍ കാര്യക്ഷമമാണ്. മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ലിറ്ററിന് 18.74 കിലോമീറ്ററും ഡിസിടി ഗിയര്‍ബോക്‌സിനൊപ്പം ലിറ്ററിന് 20 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള ടര്‍ബോ-പെട്രോള്‍ ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ഒന്നാണ് വെന്യു. വെന്യുവിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമത നല്‍കുന്നത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്.

കോംപാക്ട് എസ്‌യുവിയുടെ ഡീസല്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 20.99 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. അതേസമയം, ഡീസല്‍-ഓട്ടോമാറ്റിക്കിന്റെ മൈലേജ് ലിറ്ററിന് 17.9 കിലോമീറ്റര്‍ ആയി കുറയുന്നു. മാനുവല്‍ പതിപ്പിനെ അപേക്ഷിച്ച് ഓട്ടോമാറ്റിക്കില്‍ ഇത് സാധാരണമാണ്. ഈ കണക്കുകള്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇന്ധനക്ഷമതയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ വെന്യുവിനെ ആകര്‍ഷകമാക്കും.

2025 hyundai venue cabin

ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഹ്യുണ്ടായി പുറത്തിറക്കാന്‍ പദ്ധതിയിട്ട 26 വാഹനങ്ങളില്‍ ഒന്നാമനാണ് പുതിയ 2025 ഹ്യുണ്ടായി വെന്യു. മുന്‍ഗാമിയില്‍ നിന്ന് അടിമുടി മാറിയ ഡിസൈനുമായി വരുന്ന ന്യൂ ജെന്‍ വെന്യു ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കും. മാത്രമല്ല പുതിയ കാലത്തെ ആളുകൾ പ്രതീക്ഷിക്കുന്ന സുഖസൗകര്യങ്ങൾ കുത്തിനിറച്ച ക്യാബിനും ഇതിന് ലഭിക്കുന്നു.

വിശാലമായ 24.6 ഇഞ്ച് വലിപ്പമുളള ഡ്യുവല്‍ കര്‍വ്വ്ഡ് ക്ലസ്റ്റര്‍ ആണ് ക്യാബിനിലെ പ്രധാന ആകര്‍ഷണം.കിടിലന്‍ ശബ്ദത്തിന് ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കര്‍ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍,സറൗണ്ട് വ്യൂ മോണിറ്റര്‍ (SVM),വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ,വോയ്സ് പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ് എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

2025 hyundai venue airbag

70 ഹ്യുണ്ടായി ബ്ലൂ ലിങ്ക് കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ക്കൊപ്പം, ബ്ലൈന്‍ഡ് സ്‌പോട്ട് വ്യൂ മോണിറ്ററും ലഭിക്കുന്നുണ്ട്. 16 ഫീച്ചറുകളുളള ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഉള്‍പ്പടെ 65 സേഫ്റ്റി ഫീച്ചറുകള്‍ സുരക്ഷയൊരുക്കുന്നു. 32 ഫീച്ചറുകള്‍ എല്ലാ വേരിയന്റിലും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. വില, സ്‌റ്റൈലിംഗ്, ഫീച്ചര്‍ മൈലേജ് എന്നീ കാര്യങ്ങളില്‍ പ്രതീക്ഷ നിറവേറ്റുന്ന പുതിയ വെന്യു ഹ്യുണ്ടായിയുടെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

More from DriveSpark

Article Published On: Thursday, November 6, 2025, 15:24 [IST]
English summary
2025 hyundai venue arai claimed fuel efficiency revealed check numbers of new diesel at option
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X