പുത്തൻ വെന്യുവിന് ഫൈവ് സ്റ്റാർ റേറ്റിങ്ങോ! മാരുതിയും ടാറ്റയും ഇതെങ്ങനെ സഹിക്കും

കുഞ്ഞൻ എസ്‌യുവികളുടെ ലോകത്തേക്ക് ഹ്യുണ്ടായിയുടെ പുതിയ അവതാരത്തെ എത്തിച്ചിരിക്കുകയാണ്. വെറും 7.89 ലക്ഷം രൂപ പ്രാരംഭ വിലയിൽ എത്തിയിരിക്കുന്ന രണ്ടാം തലമുറ വെന്യു എതിരാളികളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല 10 ലക്ഷം രൂപയിൽ താഴെ കൊട്ടക്കണക്കിന് ഫീച്ചറുകൾ ലഭിക്കുന്ന കുഞ്ഞൻ എസ്‌യുവി വേറെ ഇല്ല എന്ന് തന്നെ പറയാം. പുതുക്കിയ ഡിസൈൻ, ആകർഷകമായ ഇൻ്റീരിയർ, ഫീച്ചർ ലോഡഡ്,വ്യത്യസ്ത പവർട്രെയിനുകൾ എന്നിവയെല്ലാം കൊണ്ട് തന്നെ മുന്നിട്ട് നിൽക്കുന്നത്. ഇനി പറയാൻ പോകുന്നത് വെന്യുവിൻ്റെ സുരക്ഷയുടെ കാര്യത്തിലൊരു പൊൻതൂവൽ ആകാൻ സാധ്യതയുളള കാര്യമാണ്.

പുതിയ വാഹനം വാങ്ങാൻ താൽപ്പര്യപ്പെടുന്നവരെ സംബന്ധിച്ച് സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അങ്ങനെ നോക്കുമ്പോൾ വെന്യുവിന് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ ലഭിച്ചിട്ടുണ്ട് എന്നൊരു വാർത്തയാണ് റിപ്പോർട്ട് ചെയ്യുന്നത്. വെന്യുവിന് ഫൈവ് സ്റ്റാർ റേറ്റിങ്ങ് കൂടി കിട്ടിയാൽ മാരുതി ഒക്കെ പിന്നെ ഷോറൂമിൽ ഈച്ച അടിച്ച് ഇരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

2025 Hyundai Venue Expected To Achieve Five Star Rating In Crash Test

വിശ്വസത് ഉറവിടങ്ങളിൽ നിന്ന് ലഭിത്ത വാർത്തയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല എന്നുമാണ് കാർടോക് റിപ്പോർട്ട് ചെയ്യുന്നത്. വെന്യുവിൻ്റെ സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കുമ്പോൾ ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിക്കാൻ എന്തുകൊണ്ടും യോഗ്യനാണ് എന്നത് കാണാം. 16 ഫീച്ചറുകളുളള ലെവൽ 2 അഡാസ് ഉൾപ്പടെ 65 സേഫ്റ്റി ഫീച്ചറുകളാണ് നിങ്ങൾക്ക് ഹ്യുണ്ടായി വെന്യുവിൽ ലഭിക്കുന്നത്.

അതിൽ തന്നെ 32 സേഫ്റ്റി ഫീച്ചറുകൾ എല്ലാ വേരിയൻ്റിലും സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നുമുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. വാഹനവുമായി റോഡിലേക്ക് ഏത് സമയത്തും വളരെ ധൈര്യമായിട്ട് ഇറങ്ങാൻ സാധിക്കും. നിങ്ങളുടെ സുരക്ഷയ്ക്ക് ഹ്യുണ്ടായി അത് ഏറെ വില കൽപ്പിക്കുന്നുണ്ട് എന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ട്.

2025 Hyundai Venue Expected To Achieve Five Star Rating In Crash Test

ക്രാഷ് ടെസ്റ്റിൻ്റെ വിശദാംശങ്ങൾ വൈകാതെ തന്നെ പുറത്ത് വരുമെന്നാണ് അറിയാൻ സാധിക്കുന്നത്. കാപ്പ 1.2 ലിറ്റർ എംപിഐ പെട്രോൾ, കാപ്പ 1.0 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ, യു2 1.5 ലിറ്റർ സിആർഡിഐ ഡീസൽ എന്നിവയുൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ നിങ്ങൾക്ക് 2025 പുതിയ ഹ്യുണ്ടായി വെന്യു വാങ്ങാൻ സാധിക്കും. ഡീസൽ വേരിൻ്റിന് ഡിമാൻ്റ് കൂടുതലായിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കംഫർട്ടിന് വേണ്ടിയും പുത്തൻ വെറൈറ്റിക്ക് വേണ്ടി ശ്രദ്ധാപൂർവ്വം ഡിസൈൻ ചെയ്‌ത വെന്യു, മുന്നിലും പിന്നിലുമുളള യാത്രക്കാർക്ക് വിശാലമായ സ്പേസ് പ്രദാനം ചെയ്യുന്നുണ്ട്. അതിന് വേണ്ടി ഇൻ്റീരിയറിൽ ഹ്യുണ്ടായി നൽകിയിരിക്കുന്നത് കണ്ടാൽ കണ്ണുത്തളളി പോകും. വളരെ വിശാലമായ 24.6 ഇഞ്ച് വലിപ്പമുളള ഡ്യുവൽ കർവ്വ്ഡ് ക്ലസ്റ്റർ ആണ് ക്യാബിിലെ പ്രധാന ആകർഷണം.

2025 Hyundai Venue Expected To Achieve Five Star Rating In Crash Test

മറ്റ് ഫീച്ചറുകളിലേക്ക് നോക്കുകയാണെങ്കിൽ കിടിലൻ ശബ്ദത്തിന് ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കർ സിസ്റ്റം, മുൻ നിര വെന്റിലേറ്റഡ് സീറ്റുകൾ,സറൗണ്ട് വ്യൂ മോണിറ്റർ (SVM),വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ,വോയ്‌സ് പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട് ഇലക്ട്രിക് സൺറൂഫ് എന്നിവയെല്ലാം ലഭിക്കുന്നു. കഴിഞ്ഞില്ല കേട്ടോ, 70 ഹ്യുണ്ടായ് ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ ഫീച്ചറുകൾക്കൊപ്പം, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്ററും ലഭിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 7, 2025, 14:38 [IST]
English summary
2025 hyundai venue expected to achieve five star rating in crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X