ബേബി ക്രെറ്റ ലുക്ക് കൊള്ളാം, എത്ര രൂപയ്ക്ക് കിട്ടും? ന്യൂജെന്‍ വെന്യുവിന്റെ വില നാളെ അറിയാം

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ ആദ്യത്തെ കോംപാക്ട് എസ്‌യുവിയും ഹ്യുണ്ടായി ക്രെറ്റക്ക് പിന്നില്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുമാണ് വെന്യു. 2019 മെയ് മാസം പുറത്തിറങ്ങിയ വെന്യു എസ്‌യുവിയുടെ 7 ലക്ഷത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ ഇതിനോടകം ഇന്ത്യയില്‍ വിറ്റുപോയിട്ടുണ്ട്.
യൂടിലിറ്റി വാഹന വിപണിയില്‍ ഏറ്റവും ചൂടേറിയ മത്സരം നടക്കുന്ന ഉപവിഭാഗമായ സബ് 4 മീറ്റര്‍ എസ്‌യുവികളുടെ ഭാഗമാണ് ഹ്യുണ്ടായി വെന്യു. ടാറ്റ പഞ്ച്, നെക്സോണ്‍, മാരുതി ബ്രെസ, ഫ്രോങ്ക്‌സ്, മഹീന്ദ്ര XUV 3XO, ടൊയോട്ട ടൈസര്‍, കിയ സിറോസ്, സ്‌കോഡ കൈലാക് തുടങ്ങിയ ഉയര്‍ന്ന വില്‍പ്പനയുള്ള മോഡലുകളുമായാണ് വെന്യു ഏറ്റുമുട്ടുന്നത്.

എന്നിരുന്നാലും സെഗ്‌മെന്റില്‍ തന്‍േറതായ ഒരു സ്ഥാനം സൃഷ്ടിക്കാന്‍ വെന്യുവിന് സാധിച്ചിട്ടുണ്ട്. പുറത്തിറങ്ങി 6 വര്‍ഷത്തിന് ശേഷം വെന്യുവിന് തലമുറമാറ്റം സംഭവിക്കുകയാണ്. വെന്യു അവസാനമായി ഫെയ്സ്ലിഫ്റ്റിന് വിധേയമായത് 2022ലായിരുന്നു. ഹ്യുണ്ടായി നാളെ (4 നവംബര്‍ 2025) പുതുതലമുറ വെന്യു ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. പുതുക്കിയ ഡിസൈനും ഫീച്ചര്‍ സമ്പന്നമായ ക്യാബിനുമായി വരുന്ന 2025 വെന്യു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി വെളിപ്പെടുത്തി പ്രീ-ബുക്കിംഗും ആരംഭിച്ചിരുന്നു.

2025 hyundai venue launch tomorrow

ഇന്ത്യയിലുടനീളമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകളില്‍ 25,000 രൂപ ടോക്കണ്‍ തുക നല്‍കി എസ്‌യുവി ബുക്ക് ചെയ്യാവുന്നതാണ്. വില ഒഴികെ കാറിനെ കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും ഹ്യുണ്ടായി ഇതിനോടകം പുറത്തുവിട്ട് കഴിഞ്ഞു. സെഗ്‌മെന്റിനെ പുനര്‍നിര്‍ണിയിക്കാന്‍ ശേഷിയുള്ള പല മാറ്റങ്ങളുമായാണ് പുത്തന്‍ എസ്‌യുവി അരങ്ങേറുന്നത്. നാളെ നടക്കാന്‍ പോകുന്ന ലോഞ്ചിന് മുമ്പ് പുതിയ വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ചുവടെ വായിക്കാം.

വേരിയന്റും നിറങ്ങളും

2025 ഹ്യുണ്ടായി വെന്യുവിന്റെ പേരുകള്‍ മാറിയിട്ടുണ്ട്. ഇപ്പോള്‍ എസ്‌യുവിയുടെ വേരിയന്റ് ശ്രേണി 'HX' പാറ്റേണ്‍ പിന്തുടരും. HX എന്നാല്‍ ഹ്യുണ്ടായ് എക്സ്പീരിയന്‍സ് എന്നാണ് അര്‍ത്ഥമാക്കുന്നത്.പെട്രോള്‍ നിരയില്‍ HX2, HX4, HX5, HX6, HX6T, HX8, HX10 ട്രിമ്മുകള്‍ ഉള്‍പ്പെടും. അതേസമയം ഡീസല്‍ HX2, HX5, HX7, HX10 പതിപ്പുകളില്‍ ലഭ്യമാകും.ആറ് മോണോടോണ്‍ നിറങ്ങളില്‍ നിന്നും രണ്ട് ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍ ഷേഡുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ തിരഞ്ഞെടുക്കാം.

ഹേസല്‍ ബ്ലൂ, മിസ്റ്റിക് സഫയര്‍ എന്നീ നിറങ്ങള്‍ പുതുതായി കളര്‍ പാലറ്റില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. മിസ്റ്റിക് സഫയര്‍, ഹേസല്‍ ബ്ലൂ, ഡ്രാഗണ്‍ റെഡ്, അറ്റ്ലസ് വൈറ്റ്, ടൈറ്റന്‍ ഗ്രേ, അബയാസ് ബ്ലാക്ക് എന്നീ സിംഗിള്‍ ടോണ്‍ കളറുകളും അറ്റ്ലസ് വൈറ്റ്, ഹേസല്‍ ബ്ലൂ എന്നീ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭ്യമാണ്. ഡാര്‍ക്ക് നേവി കളറിലാണ് ഈ കാറിന്റെ ഇന്റീരിയര്‍ വരുന്നത്.

സ്‌റ്റൈലിംഗ്

അപ്‌ഡേറ്റിന്റെ ഭാഗമായി പുതിയ മോഡലിന്റെ വലുപ്പം വര്‍ധിച്ചു. ഇപ്പോള്‍ വെന്യുവിന് 48 mm ഉയരവും 30 mm വീതിയും കൂടി. ഇപ്പോള്‍ വെന്യുവിന് 3,995 mm നീളവും 1,800 mm വീതിയും 1,665 mm ഉയരവുമുണ്ട്. അതേസമയം 2,520 mm വീല്‍ബേസില്‍ മാറ്റമില്ല.

2025 hyundai venue rear

സ്പ്ലിറ്റ്-ഹെഡ്ലാമ്പ് സജ്ജീകരണം, C-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, വിശാലമായ ഡാര്‍ക്ക് ക്രോം ഗ്രില്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മുഴുവനായി പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയയാണ് 2025 ഹ്യുണ്ടായി വെന്യുവിന് ലഭിക്കുന്നത്. എസ്‌യുവിയുടെ ബമ്പറും റീഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ പുതിയ വെന്യുവില്‍ ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകള്‍, ഇന്‍-ഗ്ലാസ് വെന്യു എംബ്ലം, പുതുക്കിയ 16 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.

പുത്തന്‍ ഡിസൈനിലുള്ള വിന്‍ഡോകള്‍, പുതുക്കിയ റിയര്‍ ഡോറുകള്‍, വലിയ സി-പില്ലറിന് പകരം പുതിയ ക്വാര്‍ട്ടര്‍ ഗ്ലാസ് പാനല്‍ എന്നിവ 2026 വെന്യുവിന്റെ സവിശേഷതകളാണ്. ഫ്രണ്ട് സ്‌കിഡ് പ്ലേറ്റുകളിലെ വെര്‍ട്ടിക്കല്‍ ബ്ലാക്ക് ഹൈലൈറ്റുകള്‍ റിയര്‍ ബമ്പറുകളിലും കാണാം. ടെയില്‍ ലൈറ്റുകള്‍ മുമ്പത്തെ പോലെ കണക്ടഡ് ആണെങ്കിലും പുതിയ വെന്യുവില്‍ 'VENUE' എന്ന് എഴുതിയ കറുത്ത കണക്റ്റിംഗ് പാനല്‍ ഉണ്ട്.

ഇന്റീരിയറും ഫീച്ചറുകളും

പുതിയ വെന്യുവിന്റെ ക്യാബിനും കാര്യമായ അപ്‌ഗ്രേഡുകള്‍ക്ക് പാത്രമായിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സമന്വയിപ്പിക്കുന്ന പുതിയ ഡ്യുവല്‍ 12.3 ഇഞ്ച് കര്‍വ്ഡ് പനോരമിക് ഡിസ്പ്ലേയാണ് ക്യാബിനിലെ പ്രധാന ആകര്‍ഷണം. മൂണ്‍ വൈറ്റ് ആംബിയന്റ് ലൈറ്റിംഗും ഇതില്‍ ഉള്‍പ്പെടുന്നു. 4-വേ പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, 2-സ്റ്റെപ്പ് റീക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, റിയര്‍ എസി വെന്റുകള്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള വിന്‍ഡോ സണ്‍ഷെയ്ഡുകള്‍ തുടങ്ങിയ നിരവധി സുഖസൗകര്യ ഫീച്ചറുകളും എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

സേഫ്റ്റി

ഹ്യുണ്ടായിയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് എസ്‌യുവിയില്‍ നിരവധി നൂതന സുരക്ഷാ സവിശേഷതകള്‍ ഉണ്ടായിരിക്കും. ലെവല്‍-2 ADAS, 6 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സറൗണ്ട് വ്യൂ മിറര്‍, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, ടിപിഎംഎസ്, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, റോള്‍ഓവര്‍ സെന്‍സര്‍ എന്നിവയുള്‍പ്പെടെ 65-ലധികം സുരക്ഷാ സവിശേഷതകള്‍ വാഗ്ദാനം ചെയ്യും.

2025 hyundai venue interior

പവര്‍ട്രെയിന്‍

ഇതിനോടകം നമുക്ക് സുപരിചിതമാത എഞ്ചിനുകള്‍ തന്നെയാണ് ന്യൂ ജെന്‍ വെന്യുവിനും തുടിപ്പേകാന്‍ എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍. മാനുവല്‍, ഓട്ടോമാറ്റിക്, ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. വെന്യൂ ഫെയ്സ്ലിഫ്റ്റ് ഡീസല്‍ എഞ്ചിനോടൊപ്പം 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുമായി വരുന്നുവെന്ന പ്രത്യേകതയുണ്ട്. വെന്യുവിന്റെ ഇന്ധനക്ഷമത കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ 7.26 ലക്ഷം രൂപ മുതലാണ് വെന്യുവിന്റെ വില ആരംഭിക്കുന്നത്. പുത്തന്‍ നവീകരണങ്ങളുടെയും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളുടെയും ഭാഗമായി 2025 വെന്യുവിന് വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. സെഗ്‌മെന്റില്‍ കടുത്ത പോരാട്ടം നടക്കുന്നതിനാലും ജിഎസ്ടി കട്ടിന് ശേഷം എതിരാളികളുടെ വിലയും കുറഞ്ഞതിനാല്‍ ഹ്യുണ്ടായി വലിയ രീതിയില്‍ കൂട്ടാന്‍ സാധ്യതയില്ല. പുതിയ വെന്യുവിനൊപ്പം സ്‌പോര്‍ട്ടിയര്‍ പതിപ്പായ വെന്യു N ലൈനിന്റെയും ലോഞ്ച് നാളെ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, November 3, 2025, 17:19 [IST]
English summary
2025 hyundai venue launch tomorrow expected price features specs colours
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X