വില കേട്ട് തലകറങ്ങി മാരുതി, 7.89 ലക്ഷത്തിന് ഫീച്ചർ കുത്തിനിറച്ച എസ്‌യുവിയുമായി ഹ്യുണ്ടായി
ടെക്നോളജിയിൽ പുലികളായ ഹ്യുണ്ടായിയുടെ ഏറെ കാത്തിരുന്ന ഹ്യുണ്ടായി വെന്യു ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. പഴയ മോഡലിൽ നിന്ന് അടിമുടി മാറ്റങ്ങളുമായിട്ടാണ് വെന്യു എത്തിയിരിക്കുന്നത്. 32 മാറ്റങ്ങളാണ് പുതിയ വെന്യുവിൽ കമ്പനി നൽകിയിരിക്കുന്നത്. കംഫർട്ട്,സേഫ്റ്റി,പെർഫോമൻസ്,മൈലേജ് അങ്ങനെ എല്ലാത്തിലും ഹ്യുണ്ടായി തങ്ങളുടെ ഈ ജനപ്രിയ എസ്‌യുവിയിൽ നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. 2019 -ലാണ് ഹ്യുണ്ടായി വെന്യു ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഇത് വരെ 7 ലക്ഷം കുടുംബങ്ങളിലാണ് വെന്യു എത്തിയിട്ടുളളത്. പുതിയ മോഡലിൻ്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് വച്ചാൽ 2030 എത്തുമ്പോൾ 26 വാഹനമെന്ന ബ്രാൻഡിൻ്റെ ലക്ഷ്യത്തിലെ ആദ്യ വാഹനമാണ് പുതിയ 2025 ഹ്യുണ്ടായി വെന്യു.
ഡിസൈനിലേക്ക് വന്നാൽ അകത്തും പുറത്തും നിരവധി മാറ്റങ്ങൾ ലഭിക്കുന്നുണ്ട്. അക്ഷരാർത്ഥത്തിൽ തച്ചുടച്ച് വാർത്തെടുത്തിരിക്കുകയാണ്. ഉയരം കൂടിയതും വീതി കൂടിയതും നീളമുള്ളതുമായ വീൽബേസ് ലഭിക്കുന്നത് കൊണ്ട് തന്നെ വാഹന്തിന് മികച്ച റോഡ് പ്രസൻസ് ലഭിക്കുന്നുണ്ട്. 3995 mm നീളവും 1800 mm വീതിയും 1665 mm ഉയരവുമുളള വെന്യുവിൻ്റെ വീൽബേസ് 2520 മില്ലിമീറ്ററാണ്.

പഴയ മോഡലിനേക്കാൾ 48 മില്ലീമീറ്റർ ഉയരവും 30 മില്ലീമീറ്റർ വീതിയും കൂടുതലാണ് പുതിയ മോഡലിന്. മുൻവശത്തെ പ്രധാന മാറ്റങ്ങളിലേക്ക് വന്നാൽ ക്വാഡ് ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ,ട്വിൻ ഹോൺ എൽഇഡി ഡിആർഎൽകൾ,ഹൊറൈസൺ എൽഇഡി പൊസിഷനിംഗ് ലാമ്പിനൊപ്പം തന്നെ ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രിൽ ലഭിക്കുന്നുണ്ട്.
വശക്കാഴ്ച്ചയിലേക്ക് വന്നാൽ പുതുക്കിയ 16 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍ വാഹനത്തിൻ്റെ ലുക്ക് വർധിപ്പിച്ചിട്ടുണ്ട്. ടെക്നോളജിയുടെ അതിപ്രസരം എന്ന് തന്നെ പറയാം പുത്തൻ വെന്യുവിൻ്റെ ഇൻ്റീരിയർ.പുതിയ ഹ്യുണ്ടായി വെന്യുവിന്റെ ഇന്റീരിയറുകൾ സ്റ്റൈലിഷും വിശാലവുമായ ഇന്റീരിയറുകൾ, കിടിലൻ ഡിസൈനിങ്ങും പ്രീമിയം മെറ്റീരിയലുകളും ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഏതൊരു സിറ്റി റൈഡിനും വളരെ അനുയോജ്യമാണ് എന്ന് എടുത്ത് പറയണം.

കംഫർട്ടിന് വേണ്ടിയും പുത്തൻ വെറൈറ്റിക്ക് വേണ്ടി ശ്രദ്ധാപൂർവ്വം ഡിസൈൻ ചെയ്‌ത വെന്യു, മുന്നിലും പിന്നിലുമുളള യാത്രക്കാർക്ക് വിശാലമായ സ്പേസ് പ്രദാനം ചെയ്യുന്നുണ്ട്. അതിന് വേണ്ടി ഇൻ്റീരിയറിൽ ഹ്യുണ്ടായി നൽകിയിരിക്കുന്നത് കണ്ടാൽ കണ്ണുത്തളളി പോകും. വളരെ വിശാലമായ 24.6 ഇഞ്ച് വലിപ്പമുളള ഡ്യുവൽ കർവ്വ്ഡ് ക്ലസ്റ്റർ ആണ് ക്യാബിിലെ പ്രധാന ആകർഷണം.
കിടിലൻ ശബ്ദത്തിന് ബോസ് പ്രീമിയം സൗണ്ട് 8 സ്പീക്കർ സിസ്റ്റം, മുൻ നിര വെന്റിലേറ്റഡ് സീറ്റുകൾ,സറൗണ്ട് വ്യൂ മോണിറ്റർ (SVM),വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ,വോയ്‌സ് പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട് ഇലക്ട്രിക് സൺറൂഫ് എന്നിവയെല്ലാം ലഭിക്കുന്നു. കഴിഞ്ഞില്ല കേട്ടോ, 70 ഹ്യുണ്ടായ് ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ ഫീച്ചറുകൾക്കൊപ്പം, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്ററും ലഭിക്കുന്നുണ്ട്.

ഇനി സേഫ്റ്റിയിലേക്ക് വന്നാൽ 16 ഫീച്ചറുകളുളള ലെവൽ 2 അഡാസ് ഉൾപ്പടെ 65 സേഫ്റ്റി ഫീച്ചറുകളാണ് നിങ്ങൾക്ക് ഹ്യുണ്ടായി വെന്യുവിൽ ലഭിക്കുന്നത്. അതിൽ തന്നെ 32 സേഫ്റ്റി ഫീച്ചറുക എല്ലാ വേരിയൻ്റിലും സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നുമുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. വാഹനവുമായി റോഡിലേക്ക് ഏത് സമയത്തും വളരെ ധൈര്യമായിട്ട് ഇറങ്ങാൻ സാധിക്കും. നിങ്ങളുടെ സുരക്ഷയ്ക്കായി വെന്യുവിൻ്റെ മൂന്നാം കണ്ണ് എപ്പോഴും തുറന്നിരിക്കുകയാണ്.
പവർട്രെയിനുകളെ കുറിച് പറയുകയാണെങ്കിൽ കാപ്പ 1.2 ലിറ്റർ എംപിഐ പെട്രോൾ, കാപ്പ 1.0 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ, യു2 1.5 ലിറ്റർ സിആർഡിഐ ഡീസൽ എന്നിവയുൾപ്പെടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ നിങ്ങൾക്ക് 2025 പുതിയ ഹ്യുണ്ടായി വെന്യു വീട്ടിലെത്തിക്കാനുളള അവസരമുണ്ട്.
നിന്ന് കഥാപ്രസംഗം പറയാതെ വാഹനത്തിൻ്റെ വില ഒന്ന് പറയണം മിസ്റ്റർ എന്നായിരിക്കും നിങ്ങളുടെ മനസിൽ തോന്നുന്നത്. ഇനി ഞാനായിട്ട് മുഷിപ്പിക്കുന്നില്ല.Kappa 1.2 l MPi പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ HX2 വേരിയൻ്റിൻ്റെ പ്രാരംഭ വില എന്നത്. 7,89,900 രൂപയാണ്. HX4 വേരിയൻ്റിന് 8,79,900 രൂപയും HX5 മോഡലിൻ്റെ വില 9,14,900 രൂപയുമാണ്. ഇത് കേവലം പ്രാരംഭ വിലയാണ് അത് മാത്രമല്ല 2025 ഡിസംബർ 31 വരെ മാത്രമേ ഈ വിലയ്ക്ക് വാഹനം വാങ്ങാൻ സാധിക്കു എന്നത് പ്രത്യേകം ഓർക്കണേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








