കോംപാക്ട് എസ്‌യുവികളിലെ സൂപ്പർസ്റ്റാർ ആരാണ്; പുത്തൻ വെന്യുവും മാരുതി ബ്രെസയും താരതമ്യം
രാജ്യത്തെ കോംപാക്ട് എസ്‌യുവി മാർക്കറ്റിൽ മത്സരം ഇപ്പോൾ കനത്തിരിക്കുകയാണ്. ഹ്യൂണ്ടായി വെന്യുവിൻ്റെ പുതിയ അപ്ഡേറ്റ് ചെയ്ത പതിപ്പും മാരുതി സുസുക്കി ബ്രെസ്സയും തമ്മിൽ കടുത്ത പോരാട്ടമായിരിക്കും നടക്കാൻ പോകുന്നത്. രണ്ട് മോഡലുകൾക്കും പ്രത്യേക ഫാൻബേസാണ് രാജ്യത്തുളളത്. നവംബർ 4 ന് പുറത്തിറങ്ങുന്ന വെന്യുവും മാരുതി സുസുക്കി ബ്രെസയുമായി ഒരു വിശദമായ താരതമ്യം നടത്തി നോക്കിയാലോ. ലെവൽ 2 ADAS പോലുള്ള സവിശേഷതകൾ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലുണ്ടാവുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ബ്രെസയിലേക്ക് നോക്കിയാൽ കാറിന്റെ ഉള്ളില്‍ ഇരുന്നുകൊണ്ട് ചുറ്റുമുള്ള ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ സഹായിക്കുന്ന ഈ ക്യാമറ മോഡേണ്‍ കാറുകളില്‍ വരുന്ന ഏറെ ഉപകാരപ്രദമായ സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നാണ്.
ഹ്യുണ്ടായി വെന്യുവിൽ ADAS കഴിവുകൾക്കായി ഒബ്ജക്റ്റ് ഡിറ്റക്ഷൻ, ട്രാക്കിംഗ്, ഡിസിഷൻ മേക്കിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിന് പുതിയ വെന്യു റഡാർ, LiDAR, ക്യാമറകൾ, മറ്റ് സെൻസറുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ബേബി ക്രെറ്റ പോലെ തന്നെയാണ് വെന്യുവിനെ ഇത്തവണ അവതരിപ്പിക്കുന്നത്. പുതിയ വെന്യുവിന് നിലവിലെ മോഡലിനേക്കാൾ സ്‌പോർട്ടിയും പ്രീമിയം ലുക്കും ഉണ്ട്.

അപ്‌ഡേറ്റ് ചെയ്ത ക്രെറ്റ, അൽകാസർ എന്നിവയിലേക് പോലെ പിൻഭാഗത്ത് ഒരു ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാറും ഉണ്ടാവും. കൂടാതെ ഇരുവശത്തും മൂന്ന് ലൈറ്റിംഗ് മൊഡ്യൂളുകൾ ഉൾക്കൊള്ളുന്ന കോൺട്രാസ്റ്റിംഗ് ബ്ലാക്ക് പാനലും കാണാനാവും. ബ്രെസയിലേക്ക് വന്നാൽ എല്ലാവർക്കു പ്രിയപ്പെട്ട ഡിസൈൻ തന്നെയാണ് മാരുതി സുസുക്കി തങ്ങളുടെ കോംപാക്ട് എസ്‌യുവിക്ക് നൽകിയിരിക്കുന്നത്.
മാരുതിയുടെ നിരവധി കണക്റ്റിംഗ് ഫീച്ചറുകളാണ് ഈ കോംപാക്റ്റ് എസ്‌യുവിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.ഫെബ്രുവരിയില്‍ മാരുതി ബ്രെസയില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയിരുന്നു. മുമ്പ് ZXi+ ട്രിമ്മില്‍ മാത്രം ലഭ്യമായിരുന്ന ഫീച്ചര്‍ ഇപ്പോള്‍ ബേസ് വേരിയന്റില്‍ വരെ കിട്ടുന്നു. ബ്രെസയില്‍ ഇപ്പോള്‍ എല്ലാ യാത്രക്കാര്‍ക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകളും ലഭിക്കുന്നു.

ബ്രെസയുടെ ബേസ് വേരിയന്റിന്റെ വില 8,25,900 രൂപയാണ്. മുമ്പ് 8,69,000 രൂപയായിരുന്നു വില. കാറിന്റെ ടോപ് എന്‍ഡ് ZXi പ്ലസ് AT വേരിയന്റിന് 1.12 ലക്ഷം രൂപ കുറഞ്ഞ് 12.86 ലക്ഷം രൂപയായി. മുമ്പ് 13.98 ലക്ഷം രൂപയായിരുന്നു വില. എക്സ്ഷോറൂം വിലകളാണ് ഇത്. ഹ്യുണ്ടായിയുടെ 2025 വെന്യു മോഡലിൻ്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലുളള മോഡലുകളേക്കാൾ 60000 രൂപയോളം വ്യത്യാസം വരാനാണ് സാധ്യത.
മെക്കാനിക്കലായി പുതിയ ഹ്യുണ്ടായി വെന്യുവിൽ മാറ്റങ്ങളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. 1.2 ലിറ്റർ കാപ്പ പെട്രോൾ, 1.5 ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയായിരിക്കും എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഹനത്തിലുണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മൈലേജ് കണക്കുകളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.

പുതിയ തലമുറ കെ-സീരീസ് 1.5 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് WT എഞ്ചിനാണ് ബ്രെസക്ക് തുടിപ്പേകുന്നത്. 103 bhp പവറും 137 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ വരുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








