പുത്തൻ ഫാമിലി കാറിന് വിലയിട്ട് ഞെട്ടിച്ച് കിയ; ഈ വിലയ്ക്ക് 7 സീറ്റർ സ്വപ്നങ്ങളിൽ മാത്രം
ഒരു ഫാമിലി കാർ എന്ന് പറയുമ്പോൾ അതിൽ കംഫർട്ട്, ടെക്നോളജി, പെർഫോമൻസ്,സ്റ്റോറേജ് സ്പേസ് എല്ലാം ഉണ്ടായിരിക്കണം. അത്തരത്തിലൊരു മോഡലാണ് കിയ കാരൻസ്. വലിയ വരവേൽപ്പായിരുന്നു ഈ ഫാമിലി കാറിന് ലഭിച്ചത്. ബ്രാൻഡ് പുതിയതായി അവതരിപ്പിച്ച കിയ കാരൻസ് ക്ലാവിസ് എന്ന മോഡലിൻ്റെ റിവ്യു നിങ്ങൾ ഡ്രൈവ്സ്പാർക്ക് വെബ്സൈറ്റിൽ നിന്ന് വായിച്ചു കാണുമല്ലോ. നിലവിലെ തലമുറ കാരൻസിനൊപ്പം വിൽക്കാനിരിക്കുന്ന ഈ മോഡൽ നിലവിൽ അംഗീകൃത ഡീലർഷിപ്പുകളിൽ നിന്നോ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ താത്പര്യമുള്ളവർക്ക ബുക്ക് ചെയ്യാനാവും. മോഡലിൻ്റെ വില പ്രഖ്യാപിച്ച് എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ് കിയ. വാഹനത്തിൻ്റെ വിലയും വിവരങ്ങളും അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
11.49 ലക്ഷം രൂപ മുതലാണ് കിയ തങ്ങളുടെ ഫാമിലി കാർ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിവയുൾപ്പെടെ ഏഴ് വേരിയന്റുകളിലായി ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, ക്ലിയർ വൈറ്റ്, അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ 8 നിറങ്ങളും ക്ലാവിസിൽ ലഭിക്കുന്നുണ്ട്.

ഏറ്റവും ഉയർന്ന വേരിയൻ്റിൻ്റെ വില 21.49 ലക്ഷം രൂപയാണ്. കിയ ഉപഭോക്താക്കൾക്ക് വാഹനത്തിന് മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകൾ സംഭവിച്ചാൽ എക്സ്റ്റൻഡഡ് വാറന്റിയിൽ നിന്നും, അതോടൊപ്പം തന്നെ ആദ്യ 12 മാസത്തിനുള്ളിൽ പോറൽ ഏറ്റാൽ സൗജന്യ അറ്റകുറ്റപ്പണി വാഗ്ദാനം ചെയ്യുന്ന സ്ക്രാച്ച് കെയർ പ്രോഗ്രാം പ്രയോജനപ്പെടുത്താവുന്നതാണ്.
കിയ റോഡ്‌സൈഡ് അസിസ്റ്റൻസും നൽകുന്നുണ്ട്, അതിനൊപ്പം 3 വർഷത്തേക്ക് സ്റ്റാൻഡേർഡ് കവറേജും എന്നാൽ 6 വർഷം വരെ എക്സ്റ്റൻറ്റ് ചെയ്യാവുന്നതുമാണ്. കിയ കാരെൻസിന്റെ അടിസ്ഥാന രൂപം നിലനിർത്തിക്കൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ക്ലാവിസിനെ പ്രീമിയമാക്കാനായി അടിപൊളി നവീകരണങ്ങളും എക്സ്റ്റീരിയറിൽ കിയ കൊണ്ടുവന്നിട്ടുണ്ട്.

പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകൾ, പുതിയ ബ്ലാങ്ക്ഡ്-ഓഫ് ഫ്രണ്ട് ബമ്പർ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ, ഇരുവശത്തുമുള്ള എൽഇഡി ലൈറ്റ് ബാറുകൾ, പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയെല്ലാം ഗംഭീരമായിട്ടുണ്ട്. പോരാത്തതിന് റീഡിസൈൻ ചെയ്‌ത എൽഇഡി ടെയിൽ ലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത റൂഫ് റെയിലുകൾ എന്നിവയും പുതിയ കാരെൻസ് ക്ലാവിസിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നുണ്ട്.
അങ്ങനെ കിയയുടെ ആഗോള മോഡലുകളിൽ നിന്നുള്ള സ്റ്റൈലിംഗ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ കിയ കാരെൻസ് ക്ലാവിസ് ഒറ്റനോട്ടത്തിൽ ആരുടേയും മനംകവരുമെന്നതിൽ തർക്കമൊന്നും വേണ്ട. എക്സ്റ്റീരിയർ കണ്ടുമയങ്ങി ഇന്റീരിയറിലേക്ക് കയറുന്നവർ മയങ്ങിവീഴുന്ന തരത്തിലാണ് കിയ കാരെൻസ് ക്ലാവിസിലെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീനാണ് എംപിവിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഓഫ്‌സെറ്റ് കിയ ലോഗോയുള്ള പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും അടിപൊളിയാണ്. രണ്ടാം നിരയിൽ വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഉള്ളതിനാൽ മൂന്നാം നിരയിലേക്ക് കടക്കുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനും ഒരുക്കിയിട്ടുണ്ട്. പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സ്യൂട്ട്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ഫോർ-വേ പവർഡ് ഡ്രൈവർ സീറ്റ്, UV-കട്ട് ഗ്ലാസ്, ഡ്യുവൽ ഡാഷ് ക്യാം എന്നിവയും ക്ലാവിസിലുണ്ട്.
6 എയർബാഗുകൾ, ESC, റിയർ സീറ്റ് ഒക്കുപെന്റ് അലേർട്ട്, 18 ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകൾ എന്നിവയും കിയ കാരെൻസ് ക്ലാവിസിലുണ്ട്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും പുതിയ കാരൻസ് ക്ലാവിസിലുമുണ്ടാവുക. മാനുവൽ, ഓട്ടോമാറ്റിക്, ഐഎംടി തുടങ്ങിയ ഗിയർബോക്‌സ് കോമ്പിനേഷനുകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








