ഫാമിലി കാറുകളിൽ നിങ്ങളുടെ ചോയിസ് ഏതായിരിക്കും! കാരൻസ് ക്ലാവിസും മാരുതിയുടെ XL6 മോഡലുമായി താരതമ്യം

കുടുംബത്തോടൊപ്പം യാത്ര ചെയ്യുക എന്നത് വലിയ സന്തോഷമുളള കാര്യമാണ്. ശരിക്കും പറഞ്ഞാൽ തിരക്കുള്ള കുടുംബങ്ങളിൽ എല്ലാവരേയും ഒരുമിച്ച് കിട്ടണമെങ്കിൽ കാറിൽ കയറേണ്ടി വരും. എംപിവിയിൽ നിരവധി മോഡലുകളുണ്ടെങ്കിലും ഡിമാൻ്റ് കൂടിയ രണ്ട് മോഡലുകളെ ഒന്ന് താരതമ്യം ചെയ്തു നോക്കിയാലോ. പുതിയതായി കിയ പുറത്തിറക്കിയ കിയ കാരൻസ് ക്ലാവിസ് എന്ന മോഡലും മാരുതി സുസുക്കിയുടെ ഡിമാൻ്റുളള കാറായ XL6 തമ്മിലൊന്ന് മാറ്റുരയ്ക്കാം. നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് കാരെൻസിന്റെ മുഖംമിനുക്കിയ മോഡൽ നിരത്തിലേക്ക് എത്തിയിരിക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കാരെൻസ് ക്ലാവിസ് എന്ന പുതിയ പേരും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ സമ്മാനിച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, പുതിയ കിയ കാരൻസ് ക്ലാവിസ് നിലവിൽ വിൽപ്പനയിലുള്ള കാരെൻസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 11.49 ലക്ഷം രൂപ മുതലാണ് കിയ തങ്ങളുടെ ഫാമിലി കാർ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

kia carens clavis vs Maruti Suzuki xl6

HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിവയുൾപ്പെടെ ഏഴ് വേരിയന്റുകളിലായി ഐവറി സിൽവർ ഗ്ലോസ്, പ്യൂട്ടർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, സ്പാർക്ലിംഗ് സിൽവർ, ക്ലിയർ വൈറ്റ്, അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ 8 നിറങ്ങളും ക്ലാവിസിൽ ലഭിക്കുന്നുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ, 6 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു കാറാണ് XL6. എര്‍ട്ടിഗ മാരുതിയുടെ അരീന ഡീലര്‍ഷിപ്പ് ശൃംഖല വഴി വില്‍ക്കുമ്പോള്‍ XL6 വില്‍പ്പനക്കെത്തുന്നത് നെക്‌സ ചാനല്‍ വഴിയാണ്. ഇതില്‍ 1.5 ലിറ്റര്‍ K15C സ്മാര്‍ട്ട് ഹൈബ്രിഡ്, 1.5 ലിറ്റര്‍ K15C സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാങ്ങാം.

kia carens clavis vs Maruti Suzuki xl6

അതേസമയം XL6 സിഎന്‍ജി പതിപ്പ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. എര്‍ട്ടിഗയെ പോലെ തന്നെ മൈലേജ് ആണ് XL6 കാറിന്റെയും ഏറ്റവും ആകര്‍ഷകമായ ഘടകങ്ങളില്‍ ഒന്ന്. മാരുതി സുസുക്കി XL6 എംപിവിയുടെ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.97 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.അതേസമയം പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഇന്ധനക്ഷമത പറയുന്നത് ലിറ്ററിന് 20.27 കിലോമീറ്ററാണ്. കാറിന്റെ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 26.32 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നത്.

ക്ലാവിസിൻ്റെ എക്സ്റ്റീരിയറിനേക്കാൾ കിടിലമാണ് ഇന്റീരിയർ എന്നുപറയാം. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും അകത്തളത്തിന് ലക്ഷ്വറി ഫീലാണ് സമ്മാനിക്കുന്നത്. ഫ്ലാറ്റ്-ബോട്ടംഡ് സ്റ്റിയറിംഗ് വീലും എസി സജ്ജീകരണത്തിനായുള്ള എയർ വെന്റുകളും പുതിയതാണ്.

kia carens clavis vs Maruti Suzuki xl6

കാരെന്‍സിലെ എല്ലാ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളും കാരെന്‍സ് ക്ലാവിസിലേക്കും അതേപടി പകർത്തിയിട്ടുണ്ട്. എന്നാല്‍ 113.4 bhp കരുത്തിൽ 143.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 6-സ്പീഡ് മാനുവല്‍ മാത്രമാണ് ഏക ട്രാൻസ്മിഷൻ ഓപ്ഷന്‍. 1.5 ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 158 bhp പവറിൽ 253 Nm ടോര്‍ക്ക് വരെ നിർമിക്കാൻ ശേഷിയുള്ളതാണെന്നും കമ്പനി പറയുന്നു.

ഇതിൽ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്‌സുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരുക്കിവെച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, iMT ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കും ടർബോ പതിപ്പിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 114.4 bhp കരുത്തിൽ ഏകദേശം 250 Nm പീക്ക് ടോര്‍ക്ക് പുറപ്പെടുവിക്കും. ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഇതിനൊപ്പം തെരഞ്ഞെടുക്കാം.

kia carens clavis vs Maruti Suzuki xl6

11.83 ലക്ഷം മുതൽ 14.83 ലക്ഷം രൂപ വരെയാണ് XL6 ന് വേണ്ടി മുടക്കേണ്ടത്. ഇനി വേരിയന്റ് തിരിച്ചുള്ള വില അറിയേണ്ടവർക്കായി അതും പറഞ്ഞുതരാം കേട്ടോ. മാരുതി XL6 സീറ്റ മാനുവലിന് 11.83 ലക്ഷം, ആൽഫ മാനുവലിന് 12.83 ലക്ഷം, ആൽഫ പ്ലസ് മാനുവലിന് 13.43 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, May 26, 2025, 19:21 [IST]
English summary
2025 kia carens clavis vs maruti suzuki xl6 which is is the best mpv details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X