കാശ് കൊടുത്ത് വാങ്ങുന്നതിന് മുൻപ് ഇതൊക്കെ അറിഞ്ഞിരിക്കണം, കിയ EV6 GT ലൈനിൻ്റെ ഫീച്ചറുകൾ ഇതൊക്കെ

2025 കിയ EV6 മോഡലിൻ്റെ ഫെയ്സ്‌ലിഫറ്റ് പതിപ്പ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുകയാണ്. GT ലൈന്‍, GT ലൈന്‍ AWD എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമായിരുന്ന പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലില്‍ നിന്ന് വ്യത്യസ്തമായി 2025 മോഡല്‍ GT ലൈന്‍ AWD രൂപത്തില്‍ മാത്രമേ ലഭിക്കുകയുളളു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിറങ്ങളുടെ കാര്യത്തില്‍, കിയ EV6 ഫെയ്സ്ലിഫ്റ്റ് സ്‌നോ വൈറ്റ് പേള്‍, അറോറ ബ്ലാക്ക് പേള്‍, വുള്‍ഫ് ഗ്രേ, റണ്‍വേ റെഡ്, യാച്ച് ബ്ലൂ മാറ്റ് എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളില്‍ ലഭ്യമാണ്. എന്നാൽ ഇന്ന് നിങ്ങളുടമായി പങ്കുവയ്ക്കാൻ പോകുന്നത് പുതിയ മോഡലിൻ്റെ എടുത്തു പറയേണ്ട കുറച്ച് ഫീച്ചറുകളാണ്. അത് ഏതൊക്കെയാണെന്ന് നോക്കിയാലോ.

ആദ്യമായി തന്നെ വാഹനത്തിൻ്റെ ബാറ്ററി. വലിപ്പത്തില്‍ മാറ്റം വരുത്താതെ തന്നെ ഒരു വലിയ ബാറ്ററി പായ്ക്ക് കാറില്‍ ഘടിപ്പിക്കാന്‍ കിയക്ക് സാധിച്ചിട്ടുണ്ട്. ബ്രാന്‍ഡിന്റെ ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (E-GMP) ആര്‍ക്കിടെക്ചറില്‍ അധിഷ്ഠിതമായ പുതിയ EV6 ഇപ്പോള്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 84kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്.

പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ 77.4 kWh യൂണിറ്റിന് പകരമായാണ് ഇത് വരുന്നത്. ഇവിയിലെ പവര്‍ട്രെയിന്‍ 320bhp, 605Nm എന്നിവയുടെ സംയോജിത ഔട്ട്പുട്ട് വികസിപ്പിക്കുന്നു. ക്ലെയിംഡ് റേഞ്ച് 663 കിലോമീറ്ററായി. പുതിയ ബാറ്ററി 350 kW DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഇതുവഴി 18 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

ബാറ്ററിയുടെ കാര്യം പറയുമ്പോൾ പെർഫോമൻസിൻ്റെ കാര്യം പറയാതിരിക്കാൻ പറ്റില്ലല്ലോ. പുത്തൻ ലുക്കിൽ എത്തുന്ന വാഹനത്തിന് മുൻപ് സൂചിപ്പിച്ചത് പോലെ 320 bhp കരുത്തും 605 Nm torque ഉം ലഭിക്കുന്നുണ്ട്. ഇവി വെറും 5.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം.

ഇനി പറയാനുളളത് വാഹനത്തിൻ്റെ ഡിസൈൻ വശങ്ങളെ കുറിച്ചാണ്. പുതിയ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, GT-ലൈന്‍ സ്‌പെക്ക് ഫ്രണ്ട് ബമ്പര്‍, ഗ്ലോസി ഫിനിഷുള്ള 19 ഇഞ്ച് എയ്റോ വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പിന്‍ഭാഗത്ത് സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉപയോഗിച്ച് കിയ EV6 മോഡലിന് കൂടുതല്‍ സ്പോര്‍ട്ടിയറും അഗ്രസീവുമായ സ്‌റ്റൈലിംഗ് സമ്മാനിച്ചിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ കൊറിയൻ കമ്പനി ഒട്ടും മോശമല്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. ഡ്രൈവര്‍ക്കുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനും ഉള്‍ക്കൊള്ളുന്ന പുതിയ ഡ്യുവല്‍ 12.3 ഇഞ്ച് കര്‍വ്ഡ് പനോരമിക് ഡിസ്പ്ലേ കിയ EV6-ന്റെ ഇന്റീരിയറിലെ ശ്രദ്ധേയമായ അപ്ഗ്രേഡുകളില്‍ ഒന്നാണ്. ആന്‍ഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിള്‍ കാര്‍പ്ലേയ്ക്കുമായി വയര്‍ലെസ് കണക്റ്റിവിറ്റി പുതിയ മോഡലില്‍ ഉണ്ട്. 2-സ്പോക്ക് ഡി-കട്ട് സ്റ്റിയറിംഗ് വീലില്‍ ഒരു ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ചേര്‍ത്തിട്ടുണ്ട്.

ഇത് ഡ്രൈവര്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഇല്ലാതെ തന്നെ EV6 സ്റ്റാര്‍ട്ട് ചെയ്യാന്‍ പ്രാപ്തമാക്കുന്നു. കിയ EV6-നുള്ള OTA അപ്ഗ്രേഡുകള്‍ നാവിഗേഷനും ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ സിസ്റ്റങ്ങളും ഉള്‍ക്കൊള്ളുന്നുന്നു. ഒരു ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, മെച്ചപ്പെടുത്തിയ 12 ഇഞ്ച് ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷന്‍ സിസ്റ്റം എന്നിവയാണ് ക്യാബിലേക്കുള്ള മറ്റ് അപ്ഗ്രേഡുകള്‍.

ഇനി കിയയുടെ മറ്റ് വാർത്തകളിലേക്ക് വന്നാൽ എല്ലാ ബ്രാൻഡുകളേയും പോലെ കിയയും വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. അടുത്ത മാസം മുതല്‍ കിയ കാറുകള്‍ക്ക് 3 ശതമാനം വരെയാണ് വില കൂടുന്നത്. തങ്ങളുടെ മുഴുവന്‍ മോഡല്‍ നിരയിലും വില വര്‍ധനവ് നടപ്പാക്കുകയാണ് കിയ. 2025 ഏപ്രില്‍ 1 മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. പ്രധാനമായും ഇന്‍പുട് കോസ്റ്റ് കൂടിയതും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ചെലവ് കൂടിയതാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്.

ഇതേ കാരണങ്ങളാല്‍ കിയ 2025 ജനുവരിയില്‍ വില 2 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. വാഹന ഗുണനിലവാരം നിലനിര്‍ത്തുന്നതിനൊപ്പം ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുകയും ചെയ്യാനാണ് കമ്പനി ഈ തീരുമാനം വഴി ലക്ഷ്യമിടുന്നതെന്നാണ് പറയുന്നത്. വരും ആഴ്ചകളില്‍ മറ്റ് നിര്‍മ്മാതാക്കളും ഇത് പിന്തുടര്‍ന്നേക്കുമെന്ന് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

പുതിയ വില വര്‍ധനവോടെ ഏപ്രില്‍ 1 മുതല്‍ കിയ വാഹനം വാങ്ങാന്‍ പദ്ധതിയിടുന്ന ഉപഭോക്താക്കള്‍ കൈയ്യില്‍ അല്‍പ്പം കൂടുതല്‍ പണം കരുതണം. അതിനാല്‍ കിയ കാര്‍ വാങ്ങാന്‍ പ്ലാന്‍ ഉള്ളവര്‍ മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുമ്പേ അത് ചെയ്യുന്നതാകും നല്ലത്. ഇതുവരെ കിയ ഏഴ് വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. സെല്‍റ്റോസ്, സിറോസ്, സോനെറ്റ്, കാരെന്‍സ്, കാര്‍ണിവല്‍, EV6, EV9 എന്നിവയാണവ.

ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ച ശേഷം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് ശക്തമായ സാന്നിധ്യമാകാന്‍ കിയക്ക് സാധിച്ചിട്ടുണ്ട്. ആഭ്യന്തര, വിദേശ വിപണികളിലായി ഇതുവരെ 1.45 ദശലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ കിയ ഇന്ത്യക്ക് സാധിച്ചു.കിയയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കോംപാക്ട് എസ്‌യുവിയായ സെല്‍റ്റോസ് ആണ്.

കിയ ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവന്ന കാര്‍ മോഡലായ സെല്‍റ്റോസിന്റെ 690,000 യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടത്. സോനെറ്റ് സബ് 4 മീറ്റര്‍ എസ്‌യുവി 500,000 യൂണിറ്റിലധികം വില്‍പ്പനയുമായി തൊട്ടുപിന്നില്‍ നില്‍ക്കുന്നു. കാരന്‍സും (232,000 യൂണിറ്റ്) കാര്‍ണിവലുമാണ് (15,000 യൂണിറ്റ്) പിന്നില്‍. കേന്ദ്ര സര്‍ക്കാറിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭവുമായി ചേര്‍ന്ന് 2017 ഏപ്രിലിലാണ് കിയ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് കമ്പനി വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചത്. 2019 ഓഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 300,000 യൂണിറ്റായിരുന്നു. ബ്രാന്‍ഡിന് രാജ്യത്ത് 725 ടച്ച് പോയിന്റുകളുടെ വിപുലമായ ശൃംഖലയുണ്ട്.2025 ഫെബ്രുവരിയില്‍ കിയ 25026 കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. പുതുതായി വിപണിയിലെത്തിയ സിറോസ് 5425 യൂണിറ്റ് വില്‍പ്പന നേടി. വിപണി വിഹിതം ഇനിയും ഉയര്‍ത്താനായി ഒന്നിലേറെ പുതിയ വാഹനങ്ങള്‍ പുറത്തിറക്കാന്‍ പോകുകയാണ് കമ്പനി.

ഈ വര്‍ഷം രാജ്യത്ത് കാരെന്‍സ് ഫെയ്സ്ലിഫ്റ്റും ഒരു പുതിയ ഇലക്ട്രിക് എംപിവിയും അവതരിപ്പിക്കാന്‍ കൊറിയന്‍ ബ്രാന്‍ഡ് തയാറെടുക്കുകയാണ്. പുതിയ കിയ കാരെന്‍സ് ഏപ്രിലില്‍ എത്തും. അതേസമയം കാരെന്‍സ് ഇവി 2025 ജൂണില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിയ ഷോറൂമുകളിൽ ചെന്ന് എല്ലാ വാഹനങ്ങളും ഓടിച്ചു നോക്കാനും ഓഫറുകളും കിഴിവുകളും ചോദിച്ച് മനസിലാക്കാനും നിങ്ങൾ ശ്രമിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, March 29, 2025, 10:00 [IST]
English summary
2025 kia ev6 gt line awd top features explained all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X