ശ്വാസമടക്കിപ്പിടിച്ചിരുന്നോ... മഹീന്ദ്രയുടെ പുത്തന്‍ 7-സീറ്റര്‍ എസ്‌യുവി നിരത്തില്‍; ലോഞ്ച് ഉടന്‍

ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി ) നിര്‍മാതാക്കളാണ് മഹീന്ദ്ര. കമ്പനി ഇപ്പോള്‍ തങ്ങളുടെ ജനപ്രിയ എസ്‌യുവി നിരയായ ബൊലേറോ നിയോ (Mahindra Bolero Neo) മുഖംമിനുക്കി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നതിനിടെ അപ്ഡേറ്റ് ചെയ്ത നിയോ കോംപാക്റ്റ് ലാഡര്‍ ഫ്രെയിം എസ്‌യുവി ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്. മോഡലിന്റെ ലോഞ്ച് ആസന്നമായതായുള്ള സൂചനകളാണ് ഇത് നല്‍കുന്നത്. ഈ മാസം തന്നെ മഹീന്ദ്ര ബൊലേറോ നിയോയുടെ അപ്‌ഡേറ്റഡ് പതിപ്പ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന. അതിന്റെ വിശദാംശങ്ങള്‍ വിശദമായി പരിശോധിക്കാം.

2021-ല്‍ TUV300-ന്റെ റീബ്രാന്‍ഡഡ് പതിപ്പായിട്ടാണ് ബൊലേറോ നിയോ ആദ്യമായി അവതരിപ്പിച്ചത്. മഹീന്ദ്രയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ബൊലേറോയ്ക്കും വലിയ ബൊലേറോ നിയോ പ്ലസിനും ഇടയിലാണ് ഇത് സ്ഥാനം പിടിക്കുന്നത്. ബൊലേറോയുടെ ആകര്‍ഷണമായ അപ്‌റൈറ്റ് സ്‌ക്വയര്‍ സ്റ്റാന്‍സുമുള്ള ഡിസൈന്‍ അപ്ഡേറ്റഡ് പതിപ്പ് നിലനിര്‍ത്തും.

mahindra bolero neo seats

അപ്‌ഡേറ്റഡ് ബൊലേറോ നിയോയുടെ മുന്‍വശത്തുള്ള പരിഷ്‌കരണങ്ങളാണ് റഷ്ലെയ്നില്‍ നിന്നുള്ള സ്‌പൈ ചിത്രങ്ങള്‍ കാണിക്കുന്നത്. പുതിയ ബൊലേറോ നിയോയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകളും ഡിആര്‍എല്ലുകളും ഉള്ള പുതിയ ഫ്രണ്ട് ഗ്രില്‍, പുതുക്കിയ ബമ്പറുകള്‍, കൂടുതല്‍ കരുത്തുറ്റ ഫ്രണ്ട് ഫാസിയ എന്നിവ ഉള്‍പ്പെടുന്നു. മറ്റ് ഡിസൈന്‍ ഘടകങ്ങള്‍ ഐക്കണിക് ബൊലേറോ ഐഡന്റിറ്റി നിലനിര്‍ത്തി പഴയ മോഡലിന് സമാനമായി തുടരുന്നു.

215-സെക്ഷന്‍ ടയറുകളുള്ള 15 ഇഞ്ച് വീലുകള്‍ എസ്‌യുവി തുടര്‍ന്നും ഉപയോഗിക്കും. പിന്‍ഭാഗത്തേക്ക് വന്നാല്‍ സ്‌പെയര്‍ വീല്‍ ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ചിരിക്കുന്നു. റൂഫ് സ്പോയിലര്‍ ഡിസൈനില്‍ മാറ്റമില്ല. പരമ്പരാഗത റിഫ്‌ലക്ടര്‍ ഹെഡ്ലാമ്പുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം ടെസ്റ്റ് വാഹനം ഒരു സ്റ്റാന്‍ഡേര്‍ഡ് ആന്റിനയുമായി തുടരുന്നതിനാല്‍ മഹീന്ദ്ര മോഡലില്‍ വലിയ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്ന് സൂചിപ്പിക്കുന്നു.

2025 mahindra bolero neo facelift spied

ബൊലേറോ നിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, മഹീന്ദ്ര എസ്‌യുവിയുടെ അകത്തളം കൂടുതല്‍ പ്രീമിയമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ട്, അപ്ഡേറ്റ് ചെയ്ത സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവയ്ക്കൊപ്പം വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ടോടുകൂടിയ കീലെസ് എന്‍ട്രി എന്നിവയും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മെക്കാനിക്കല്‍ വശം വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. ബൊലേറോ നിയോയ്ക്ക് നിലവിലെ പതിപ്പിന്റെ അതേ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിന് ചെറിയ ഫൈന്‍-ട്യൂണിംഗ് നടത്തിയേക്കാം.

2025 mahindra bolero neo facelift spied

ബൊലേറോ നിയോയില്‍ 100 bhp പവറും 260 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ എംഹോക്100 ഡീസല്‍ എഞ്ചിന്‍ തുടര്‍ന്നും തുടിപ്പേകാനെത്തും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായിരിക്കും. അതേസമയം ഒരു എഎംടി ഓപ്ഷന്‍ വീണ്ടും അവതരിപ്പിച്ചേക്കാം. എസ്യുവി അതിന്റെ റിയര്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷന്‍ നിലനിര്‍ത്തുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 ബൊലേറോ നിയോ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ഇന്ത്യന്‍ വിപണിയിലെ സബ് കോംപാക്ട് എസ്‌യുവികളുമായി ഇത് മത്സരിക്കും. ക്ലാസിക്, ബോള്‍ഡ് ലുക്കുകളുടെയും ആധുനിക സവിശേഷതകളുടെയും ശക്തമായ സംയോജനം പുതിയ ബൊലേറോ നിയോ വാഗ്ദാനം ചെയ്യും. ഇത് അതിന്റെ സെഗ്മെന്റിലെ കൂടുതല്‍ ശക്തമായ വാഹനമാക്കി മാറ്റും. പുതിയ ജിഎസ്ടി 2.0 അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതമായി വില നിര്‍ണയിക്കാനും മഹീന്ദ്രക്ക് സാധിക്കും.

More from DriveSpark

Article Published On: Thursday, September 18, 2025, 15:40 [IST]
English summary
2025 mahindra bolero neo facelift spotted testing with updated alloy wheels and front fascia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X