മഹീന്ദ്രയുടെ അടുത്ത അവതാരം എത്തി; ബൊലേറോ നിയോ ഇനി 8.49 ലക്ഷത്തിന് വാങ്ങാം
മഹീന്ദ്രയുടെ ഏറെ കാത്തിരുന്നതും അതോടൊപ്പം തന്നെ നിരവധി മാറ്റങ്ങൾ അകത്തും പുറത്തും കമ്പനി വരുത്തിയിട്ടുള്ള പുതിയ മോഡലാണ് ബൊലെറോ നിയോ. എന്തായാലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാക്കി തന്നെ മുഖം മിനുക്കിയ നിയോ എത്തിയിരിക്കുന്നത്. പുറത്ത് നിന്ന് നോക്കിയാൽ ആദ്യം തന്നെ പുതിയ ബോഡി കളറുളള ഗ്രിൽ വീൽ ആർച്ച് ക്ലാഡിംഗ്, ഇലക്ട്രിക്കിലി നിയന്ത്രിക്കാവുന്ന ഡ്യുവൽ-ടോൺ ORVM-കൾ, ഹെഡ്‌ലൈറ്റിൽ തന്നെ ലഭിക്കുന്ന DRL-കൾ, 15/16-ഇഞ്ച് അലോയ്‌കൾ, ഡ്യുവൽ-ടോൺ കളർവേകൾ എന്നിവയെല്ലാം ആണ് ആദ്യ കാഴ്ച്ചയിൽ നിങ്ങൾക്ക് എടുത്തറിയാൻ സാധിക്കുന്നത്. പുതിയ അഞ്ച് നിറങ്ങൾ കൂടി ചേർത്ത് മൊത്തത്തിൽ ഒമ്പത് നിറങ്ങളിൽ നിയോ വാങ്ങാൻ സാധിക്കും.
ഡയമണ്ട് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, പേൾ വൈറ്റ്, റോക്കി ബീജ്, ജീൻസ് ബ്ലൂ, കോൺക്രീറ്റ് ഗ്രേ, പേൾ വൈറ്റ് ഡ്യുവൽ-ടോൺ, ജീൻസ് ബ്ലൂ ഡ്യുവൽ-ടോൺ, കോൺക്രീറ്റ് ഗ്രേ ഡ്യുവൽ-ടോൺ എന്നിങ്ങനെയാണ് ഒമ്പത് നിറങ്ങൾ. N4, N8, N10, N10 (O), N11 എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിൽ ലഭിക്കുന്ന മഹീന്ദ്ര ബൊലെറോ നിയോ നിങ്ങൾക്ക് 8.49 ലക്ഷം രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഇന്റീരിയർ ലൂണാർ ഗ്രേ ലഭിക്കുന്നത് ടോപ്പ് എൻഡ് മോഡലുകളിലാണെങ്കിൽ മോച്ച ബ്രൗൺ മറ്റ് വേരിയൻ്റുകളിൽ ലഭ്യമാണ്.

ഇനി അകത്തേക്ക് നോക്കിയാൽ ഫീച്ചറുകളുടെ കാര്യത്തിൽ നിയോ അൽപ്പം റിച്ചായിട്ടുണ്ട് എന്ന് വേണം പറയാൻ. പുതിയ അപ്ഹോൾസ്റ്ററി, ബ്ലൂടൂത്ത് കണക്റ്റഡ് മ്യൂസിക് പ്ലെയർ, കീലെസ് എൻട്രി, മുന്നിലും, സെക്കൻഡ് റോയിലും ആംറെസ്റ്റുകൾ, ഒൻപത് ഇഞ്ച് ക്ലസ്റ്റർ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, മടക്കാവുന്ന രണ്ടാം നിര, റിയർ വൈപ്പറും ഡീഫോഗറും, ISOFIX, ABS, EBD, റിയർ വ്യൂ ക്യാമറ, USB-C പോർട്ടുകൾ എന്നിവ കൊണ്ട് അകത്തളം സമ്പന്നമാണ് എന്ന് പറയാതിരിക്കാൻ വയ്യ.
1.5 ലിറ്റര്‍ 3-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. ബൊലേറോയ്ക്ക് 75 bhp പവറും 210 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എംഹോക് 75 എഞ്ചിനാണ് ലഭിക്കുന്നത്. എന്നാല്‍ ബൊലേറോ നിയോയില്‍ 98 മുതല്‍ 100 bhp വരെ പവറും 240 മുതല്‍ 260 Nm വരെ ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എംഹോക് 100 എഞ്ചിന്‍ ലഭിക്കും.

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ 5-സ്പീഡ് മാനുവല്‍ ആയി തന്നെയാണ്. അതായത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഉണ്ടാകില്ല. നിലവില്‍ ഗ്രാമീണ, സെമി അര്‍ബന്‍ മേഖലകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ബൊലേറോ നിയോ. മൊത്തത്തിലുള്ള ആകര്‍ഷണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുത്തന്‍ അപ്‌ഡേറ്റുകള്‍ കമ്പനി നടപ്പാക്കുന്നത്.
മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ മൊത്തം 56,233 എസ്‌യുവികള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 10% വളര്‍ച്ച കൈവരിച്ചു. 2024 സെപ്റ്റംബറില്‍ വില്‍പ്പന 51,062 യൂണിറ്റായിരുന്നു. മഹീന്ദ്ര റിപ്പോര്‍ട്ട് ചെയ്ത എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ആഭ്യന്തര വില്‍പ്പനയാണിത്. കയറ്റുമതി ഉള്‍പ്പെടെ, മൊത്തത്തിലുള്ള യൂടിലിറ്റി വാഹന വില്‍പ്പന 58,714 യൂണിറ്റായിരുന്നു.

2025 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളിലെ വില്‍പ്പന 297,570 യൂണിറ്റായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വര്‍ധനവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വില്‍പ്പന 145503 യൂണിറ്റ് ആയിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 135962 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പന 7 ശതമാനം വര്‍ധിച്ചു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








