വില വെറും 9.99 ലക്ഷം മാത്രം! ഥാര്‍ ഫെയ്‌സ്‌ലിഫ്റ്റ് ബേസ് വേരിയന്റില്‍ എന്തെല്ലാം കിട്ടുമെന്ന് അറിയണോ?

മോഡേണ്‍ ഫീച്ചറുകളും സ്‌റ്റൈലും സമന്വയിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഓഫ്-റോഡ് എസ്‌യുവികളില്‍ ഒന്നായി പേരെടുത്ത വാഹനമാണ് മഹീന്ദ്ര ഥാര്‍. ലക്ഷണമൊത്ത അഡ്വഞ്ചര്‍ വാഹനമായി രൂപകല്‍പ്പന ചെയ്ത ഥാര്‍ ത്രില്ലിംഗ് ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് കാംക്ഷിക്കുന്നവരെയും സിറ്റി ഡ്രൈവര്‍മാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയായി പരിണമിക്കുകയായിരുന്നു. മസ്‌കുലാര്‍ ഡിസൈന്‍, പവര്‍ഫുള്‍ എഞ്ചിനുകള്‍, നൂതന സവിശേഷതകള്‍ എന്നിവക്കൊപ്പം ഓഫ്-റോഡ് ശേഷിയും പ്രായോഗികതയും സന്തുലിതമാക്കുകയാണ് പുതിയ തലമുറ ഥാര്‍. കുന്നും മലയും കീഴടക്കുമ്പോള്‍ ആയാലും നഗരം ചുറ്റുമ്പോള്‍ ആയാലും മഹീന്ദ്ര ഥാര്‍ പുതിയ കാലത്തെ വണ്ടിപ്രാന്തന്‍മാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെയും സാഹസികതയുടെയും നിര്‍വചനമായി മാറുന്നു.

നിലവില്‍ മഹീന്ദ്ര ഥാര്‍ 3 ഡോര്‍, 5 ഡോര്‍ അവതാരങ്ങളില്‍ വില്‍ക്കുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഥാര്‍ 3-ഡോര്‍ മോഡലിന്റെ അപ്‌ഡേറ്റഡ് പതിപ്പ് 9.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയത്. ഥാറിന്റെ ബേസ് AXT വേരിയന്റില്‍ കമ്പനി എന്താണ് ഒരുക്കിവെച്ചിരിക്കുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടാകും. അതിനായി തുടര്‍ന്ന് വായിക്കാം.

mahindra thar facelift base variant front

ഥാര്‍ AXT ബേസ് വേരിയന്റിനെ കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സന്‍സ്‌കാരി സുമിത് എന്ന യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാഴ്ചയില്‍ 2025 ഥാര്‍ പഴയ മോഡലുമായി സാമ്യത പുലര്‍ത്തുന്നുണ്ടെങ്കിലും ഇതില്‍ പ്രായോഗികമായ ചില പരിഷ്‌കാരങ്ങള്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്. റിയര്‍-വീല്‍-ഡ്രൈവ് ലേഔട്ടോട് കൂടി വരുന്ന ബേസ് വേരിയന്റിന്റെ വില പറഞ്ഞ ശേഷം എക്‌സ്റ്റീരിയര്‍ വിശദമായി കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

ഥാര്‍ ബേസ് വേരിയന്റിന്റെ മുന്‍ഭാഗം കാണിച്ചുകൊണ്ട് ടോപ് സ്‌പെക്ക് വേരിയന്റുമായുള്ള വ്യത്യാസങ്ങള്‍ വേ്‌ലാഗര്‍ വിശദീകരിക്കുന്നു. പുതിയ ഥാര്‍ ത്രീ-ഡോറിന് മുന്‍പത്തെ അതേ ഗ്രില്‍ തന്നെയാണ് ലഭിക്കുന്നതെങ്കിലും ഇപ്പോള്‍ അത് ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഹാലജന്‍ ഹെഡ്ലൈറ്റുകളും നിലനിര്‍ത്തിയെങ്കിലും ബേസ് വേരിയന്റായതിനാല്‍ ഫോഗ് ലൈറ്റുകള്‍ കാണാനാകില്ല. ഹാലജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളാണ് ലഭിക്കുന്നത്.

mahindra thar facelift base variant side

വശക്കാഴ്ചകള്‍ നോക്കുമ്പോള്‍ ഥാര്‍ 3-ഡോറിന്റെ ബേസ് വേരിയന്റില്‍ 16 ഇഞ്ച് സില്‍വര്‍ സ്റ്റീല്‍ വീലുകളാണ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകളിലെ ബ്ലാക്ക് ഫുട്സ്റ്റെപ്പുകള്‍ ലഭിക്കുമ്പോള്‍ മുന്‍ മോഡലിന് സമാനമായ ഡിസൈനിലുള്ള ട്യൂബുലാര്‍ മെറ്റല്‍ സ്ലൈഡറുകള്‍/ഫുട്സ്റ്റെപ്പുകളാണ് ബേസ് വേരിയന്റിന് കിട്ടുന്നത്. പിന്‍വശത്തേക്ക് നീങ്ങിയാല്‍ പുതിയ ഥാറിന്റെ ബേസ് വേരിയന്റില്‍ ലഭിക്കുന്നുണ്ടെന്ന് വ്‌ലോഗര്‍ പറയുന്നു.

ടോപ് വേരിയന്റുകളില്‍ റിയര്‍ വൈപ്പര്‍, വാഷര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം വില കൂടിയ ട്രിമ്മുകളില്‍ സ്‌പെയര്‍ വീല്‍ മൗണ്ടഡ് റിയര്‍ ക്യാമറയും ലഭിക്കും. അതേസമയം ബേസ് ട്രിമ്മില്‍ രണ്ട് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ മാത്രമാണ് ലഭിക്കുക. പുതിയ ഥാറില്‍ കീ ഹോള്‍ ഇല്ലാത്ത ഫ്യുവല്‍ ഫില്ലര്‍ ക്യാപ് വരുന്ന കാര്യം വേ്‌ലാഗര്‍ കാണിക്കുന്നു. ഇനി മുതല്‍ ഇത് ഇലക്‌ട്രോണിക്കലി നിയന്ത്രിക്കാനാകും.

mahindra thar facelift base variant interior

പുത്തന്‍ ഥാറില്‍ പ്രായോഗികമായ നിരവധി പരിഷ്‌കാരങ്ങള്‍ കമ്പനി നടപ്പില്‍ വരുത്തിയിട്ടുണ്ട്. ബേസ് വേരിയന്റിന് പവര്‍ വിന്‍ഡോ സ്വിച്ചുകളോടുകൂടിയ അപ്ഡേറ്റഡ് ഡോര്‍ പാഡുകള്‍ ലഭിക്കുന്നു. എന്നാല്‍ ഒആര്‍വിഎം കണ്‍ട്രോളിനുള്ള ജോയ്സ്റ്റിക്ക് ബേസ് വേരിയന്റില്‍ ലഭ്യമല്ല. ഥാര്‍ റോക്‌സ്, XUV700, സ്‌കോര്‍പിയോ-N എന്നീ മോഡലുകളുടേതിന് സമാനമായ സ്റ്റിയറിംഗ് വീല്‍ ലഭിക്കുന്നുണ്ടെങ്കിലും വില കുറഞ്ഞ വേരിയന്റില്‍ കണ്‍ട്രോളുകള്‍ അപ്രത്യക്ഷമാകുന്നു.

ഥാര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍, ബേസ് വേരിയന്റില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭ്യമല്ല. റിയര്‍ എസി വെന്റുകളും ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടും ഇപ്പോള്‍ ഥാറില്‍ ഉള്‍പ്പെടുത്തിയതായി വേ്‌ലാഗര്‍ വീഡിയോയില്‍ കാണിക്കുന്നു. എസ്‌യുവിയുടെ ബേസ് വേരിയന്റില്‍ എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍ എന്നീ സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1,497 സിസി ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ബേസ് വേരിയന്റിന് കരുത്ത് പകരുന്നത്. 117 bhp പവറും 300 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്റ 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. അത്യവശ്യം വേണ്ട പ്രായോഗിക സവിശേഷതകള്‍ എല്ലാം തന്നെ ബേസ് വേരിയന്റില്‍ തന്നെ ലഭിക്കുന്നതിനാല്‍ കസ്റ്റമൈസേഷന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് 9.99 ലക്ഷത്തിന് AXT വേരിയന്റ് മുതലായിരിക്കും.

More from DriveSpark

Article Published On: Wednesday, October 8, 2025, 7:00 [IST]
English summary
2025 mahindra thar facelift axt base variant walkaround video explaining design features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X