ആളൊന്ന് മിനുങ്ങിയിട്ടുണ്ട്! മഹീന്ദ്ര ഥാര്‍ ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം…

ഇന്ത്യന്‍ എസ്‌യുവി പ്രേമികള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് മുഖംമിനുക്കി 2025 മഹീന്ദ്ര ഥാര്‍ വിപണിയില്‍ എത്തി. ശക്തമായ പെര്‍ഫോമന്‍സിലൂടെ ആരെയും വലയിലാക്കുന്ന ഥാര്‍ ഇപ്പോള്‍ മോഡേണ്‍ സ്‌റ്റൈലിംഗ്, മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍, നൂതന സാങ്കേതികവിദ്യ എന്നിവയുമായാണ് മഹീന്ദ്ര ഥാറിൻ്റെ മിഡ്-ലൈഫ് ഫെയ്സ്ലിഫ്റ്റ് പുറത്തിറങ്ങിയിരിക്കുന്നത്. നിങ്ങള്‍ പുതിയ ഥാര്‍ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന ഒരാളാണെങ്കില്‍ ഷോറൂമില്‍ പോകുന്നതിന് മുമ്പ് ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം.

ആരെയും ആകര്‍ഷിപ്പിക്കുന്ന പുതിയ മാറ്റങ്ങളാണ് 2025 മഹീന്ദ്ര ഥാര്‍ ഫെയ്സ്ലിഫ്റ്റില്‍ വരുത്തിയിരിക്കുന്നത്. പഴയ ബ്ലാക്ക്-ഔട്ട് പതിപ്പിന് പകരമായി പുതുതായി രൂപകല്‍പ്പന ചെയ്ത ബോഡി-കളര്‍ ഗ്രില്‍ എസ്‌യുവിക്ക് ഒരു പ്രീമിയം ലുക്ക് നല്‍കാന്‍ സഹായിക്കുന്നുണ്ട്. ഡ്യുവല്‍-ടോണ്‍ ഫ്രണ്ട് ബമ്പര്‍ സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ക്കൊപ്പം ഒരു സ്പോര്‍ട്ടി ടച്ച് നല്‍കുന്നു.

2025 Mahindra Thar

മാത്രമല്ല ഐക്കണിക് റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പുകളും അപ്ഡേറ്റ് ചെയ്ത C-ആകൃതിയിലുള്ള ഡിആര്‍എല്ലുകളും മഹീന്ദ്ര ഥാറിൻ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. ഫോഗ് ലാമ്പുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയും ഫിനിഷിനായി ബമ്പറില്‍ ഭംഗിയായി സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടാംഗോ റെഡ്, ബാറ്റില്‍ഷിപ്പ് ഗ്രേ തുടങ്ങിയ പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായതിനാല്‍ ഥാറിൻ്റെ ഫ്രണ്ട് ലുക്ക് കൂടുതല്‍ ആകര്‍ഷണീയവും എടുത്തുകാണിക്കുന്നതുമാണ്.

2025 മഹീന്ദ്ര ഥാറിൻ്റെ പിന്‍ഭാഗത്ത് എസ്‌യുവിയുടെ ഐക്കണിക് ലുക്ക് നിലനിര്‍ത്തുന്നതിനോടൊപ്പം ചില കാലികമായ അപ്ഡേറ്റുകളും നല്‍കിയിട്ടുണ്ട്. നല്ല കാഴ്ചക്കായി റിയര്‍ പാര്‍ക്കിംഗ് ക്യാമറ ഹബിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും മികച്ച മാറ്റമായി കണക്കാക്കുന്നത്.

2025 Mahindra Thar

കൂടാതെ ചതുരാകൃതിയിലുള്ള എല്‍ഇഡി ടെയില്‍-ലാമ്പുകള്‍ ഥാറിൻ്റെ സിഗ്‌നേച്ചര്‍ രൂപം നിലനിര്‍ത്തുന്നാന്‍ സഹായിക്കുന്നു. അതേസമയം റിയര്‍ ബമ്പര്‍ മധ്യഭാഗത്ത് ഒരു സില്‍വര്‍ ആക്‌സൻ്റ് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിരിക്കുന്നത് അല്‍പ്പം സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. കൂടാതെ ഫെയ്സ്ലിഫ്റ്റഡ് ഥാറില്‍ ഇപ്പോള്‍ ഒരു റിയര്‍ വൈപ്പറും വാഷറും വരുന്നു. ചെളി നിറഞ്ഞ റോഡുകളിലൂടെയും മറ്റും പോകേണ്ട സാഹചര്യങ്ങളില്‍ ഈ ഫീച്ചറുകള്‍ ഏറെ ഉപകാരപ്പെടും. മൊത്തത്തില്‍ പറഞ്ഞാല്‍ പുത്തന്‍ അപ്‌ഡേറ്റുകളിലൂടെ ആളൊന്ന് മിനുങ്ങിയിട്ടുണ്ടെന്ന് അര്‍ത്ഥം.

ഇനി ക്യാബിനിലേക്ക് വരാം. കൂടുതല്‍ സുഖസൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കി ക്യാബിനില്‍ സമൂലമായ മാറ്റങ്ങളാണ് മഹീന്ദ്ര വരുത്തിയിരിക്കുന്നത്. ഫുള്‍ ബ്ലാക്ക് നിറത്തിലുള്ള ഡാഷ്ബോര്‍ഡും പുതിയ സ്റ്റിയറിംഗ് വീലും ഇൻ്റീരിയറിന് ആധുനികവും പരിഷ്‌കൃതവുമായ രൂപം നല്‍കുന്നു. ഓട്ടോമാറ്റിക് വേരിയൻ്റുകള്‍ക്ക് കൂടുതല്‍ സൗകര്യത്തിനായി ഡെഡ് പെഡല്‍ ഉണ്ട്.

2025 Mahindra Thar

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, നൂതനമായ ഓഫ്-റോഡ് ഡിസ്പ്ലേ സ്യൂട്ടുള്ള 10.25 ഇഞ്ച് എച്ച്ഡി ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെൻ്റ് സിസ്റ്റം, മെച്ചപ്പെട്ട സുരക്ഷയ്ക്കും പ്രായോഗികതയ്ക്കുമായി റിയര്‍വ്യൂ ക്യാമറ, ടിപിഎംഎസ്, റിയര്‍ വൈപ്പര്‍ എന്നിവയാണ് ഥാറില്‍ സജ്ജീകരിച്ചിരിക്കുന്ന മറ്റ് സവിശേഷതകള്‍.

ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഭാഗമായി ഥാറിൻ്റെ വേരിയൻ്റുകള്‍ മഹീന്ദ്ര കൂടുതല്‍ ലളിതമാക്കി മാറ്റിയിട്ടുണ്ട്. നേരത്തെ AX ഓപ്ഷനല്‍ LX എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന വേരിയൻ്റുകള്‍ ഇനി യഥാക്രമം AXT, LXT എന്നിങ്ങനെ അറിയപ്പെടും. AXT ട്രിം റിയര്‍-വീല്‍ ഡ്രൈവിലും എന്‍ട്രി-ലെവല്‍ D117 CRDe ഡീസല്‍ എഞ്ചിനിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

അതേസമയം LXT ട്രിം ലെവല്‍ റിയര്‍-വീല്‍, ഫോര്‍-വീല്‍ ഡ്രൈവ് ലേഔട്ടുകളിലും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യുന്നു.AXT വേരിയൻ്റ് സിറ്റി, ലൈറ്റ് ഓഫ്-റോഡ് ഉപയോഗത്തിന് അത്യാവശ്യമായ സവിശേഷതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം LXT ട്രിമ്മുകള്‍ 4WD, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ കൂടുതല്‍ സുഖസൗകര്യങ്ങള്‍, സാങ്കേതികവിദ്യ, ഓഫ്-റോഡ് ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നു.

2025 ഥാറിൻ്റെ ബേസ് AXT RWD ഡീസല്‍ മാനുവലിന് 9.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് LXT 4WD ഓട്ടോമാറ്റിക് ഡീസലിന് 16.99 ലക്ഷം രൂപ വരെയാണ് വില. അതിനാല്‍ താങ്ങാവുന്ന വിലയില്‍ ഏതൊരാള്‍ക്കും ആക്‌സസ് ചെയ്യാന്‍ സാധിക്കുന്ന ഒരു കിടിലന്‍ എസ്‌യുവിയാണ് 2025 മഹീന്ദ്ര ഥാര്‍.

More from DriveSpark

Article Published On: Tuesday, October 7, 2025, 15:37 [IST]
English summary
2025 mahindra thar facelift top things you need to know before buying
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X