ടാസ്കി വിളിയെടാ മക്കളേ; ഡ്രൈവർമാരുടെ മനസ് നിറച്ച് മാരുതിയുടെ ഡിസയർ ടാക്സി
ഏതൊരു വാഹന നിർമാതാക്കളും തങ്ങളുടെ വാഹനം ടാക്സി സർവീസ് ആയി ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നവരാണ്. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് മാരുതി സുസുക്കി ടാക്സി ഡ്രൈവർമാർക്ക് വേണ്ടി മാത്രം ഒരു സെഗ്മെൻറ് തന്നെ അവതരിപ്പിച്ചത്. ടൂർ S എന്ന വേരിയൻ്റ് ടാക്സി സർവീസിന് വേണ്ടി മാരുതി സുസുക്കി അവതരിപ്പിച്ചതാണ്. തങ്ങളുടെ ഡിസയർ അവതരിപ്പിച്ചതിന് ശേഷമാണ് ടൂർ എന്ന മോഡൽ പുറത്തിറക്കിയത്. പുതിയ ഡിസയർ ലോഞ്ച് ചെയ്തപ്പോഴും ആദ്യം ടൂർ മോഡൽ അവതരിപ്പിക്കാൻ കമ്പനി വിസമ്മതിച്ചിരുന്നു. എന്നാൽ അമിതമായ ആവശ്യം അനുസരിച്ചാണ് ടൂർ മോഡൽ കമ്പനി ഇറക്കാൻ നിർബന്ധിതരായത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങളും സവിശേഷതകളും ഒന്നറിഞ്ഞലോ. തുടർന്ന് വായിക്കാൻ മറക്കരുതേ.
പുതിയ എഞ്ചിന്‍, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയുമായാണ് നാലാം തലമുറ ഡിസയര്‍ പുറത്തിറങ്ങിയത്. സേഫ്റ്റിയുടെ കാര്യത്തിലും ന്യൂജെന്‍ ഡിസയര്‍ ഞെട്ടിച്ചിരുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യത്തെ മാരുതി കാര്‍ ആയി ഡിസയര്‍ മാറി. പുത്തന്‍ അപ്‌ഡേറ്റോടെ 5-സ്റ്റാര്‍ റേറ്റുചെയ്ത ഏക വാണിജ്യ കാര്‍ ആണ് ടൂര്‍ S എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

2025 ടൂര്‍ S പെട്രോളിന് 6.79 ലക്ഷം രൂപയും ടൂര്‍ S സിഎന്‍ജിക്ക് 7.74 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. 2025 ഡിസയര്‍ ടൂര്‍ S ARAI നടത്തിയ പരിശോധനയില്‍ ലിറ്ററിന് 26.06 കിലോമീറ്റര്‍ മൈലേജ് നല്‍കി. ഇത് ഡിസയര്‍ പെട്രോള്‍-മാനുവലിനേക്കാള്‍ 5.12 ശതമാനവും ഡിസയര്‍ പെട്രോള്‍-ഓട്ടോമാറ്റിക്കിനേക്കാള്‍ 1.36 ശതമാനവും കൂടുതലാണ്. അതേസമയം കിലോഗ്രാമിന് 34.30 കിലോമീറ്ററാണ് ടൂര്‍ S സിഎന്‍ജിയുടെ മൈലേജ്.
ഡിസയർ ടൂർ S ലെ ഫീച്ചറുകളിലേക്ക് നോക്കിയാൽ 6 എയർബാഗുകൾ,റിയർ ഡിഫോഗർ,എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ,സ്പീഡ് സെൻസിറ്റീവ്,ഓട്ടോ ഡോർ ലോക്കിംഗ്,ഹിൽ ഹോൾഡ് അസിസ്റ്റ്,EBD ഉള്ള എബിഎസ്,റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ,ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ
പ്രീ-ടെൻഷനറും ഫോഴ്സ് ലിമിറ്ററും ഉള്ള ഫ്രണ്ട് സീറ്റ് ബെൽറ്റ്,റിമോട്ട് കീലെസ്സ് എൻട്രി സിസ്റ്റം, ലോ ഫ്യുവൽ വാർണിങ്ങ് ലൈറ്റ് എന്നവിയെല്ലാം ഇ മോഡലിൽ ലഭിക്കുന്നുണ്ട്.
പുത്തന്‍ സ്വിഫ്റ്റില്‍ വരുന്ന പുതിയ Z സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഡിസയറിന്റെയും ഹൃദയം. ഡിസയറിന്റെ സിഎന്‍ജി പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പെട്രോളിലും സിഎന്‍ജിയിലും ഒരേ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. ഈ മോട്ടോര്‍ പരമാവധി 80 bhp പവറും 112 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം.
സെഗ്‌മെൻ്റ് ഫസ്റ്റ് സൺറൂഫ് ഫീച്ചറുമായി മാരുതി പുതിയ ഡിസയർ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ, 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കരസ്ഥമാക്കി. ഇത് വാഹനത്തിന്റെ ആകർഷണം വർധിപ്പിച്ചു. പുതിയ ഫീച്ചറുകളും മികച്ച സുരക്ഷയും ഉൾപ്പടെയുള്ള ഈ പ്രധാന അപ്പ്ഡേറ്റുകൾ മോഡലിനെ സെയിൽസ് ചാർട്ടുകളിൽ മുകളിൽ കയറാൻ സഹായിച്ചു. കൂടാതെ, വാഹനത്തിൻ്റെ എക്സ്റ്റീരിയർ രൂപകൽപ്പനയിൽ പൂർണ്ണമായ മാറ്റവും വരുത്തി.

ഷോറൂമുകളിൽ മാരുതി സുസുക്കി ഡിസയറിന്റെ LXi മാനുവലിന് 6.79 ലക്ഷം, VXi മാനുവലിന് 7.79 ലക്ഷം, VXi എഎംടിക്ക് 8.24 ലക്ഷം, ഡിസയർ ZXi മാനുവൽ 8.89 ലക്ഷം, ZXi എഎംടിക്ക് 9.34 ലക്ഷം, ZXi+ മാനുവലിന് 9.69 ലക്ഷം, ZXi+ എഎംടിക്ക് 10.14 ലക്ഷം എന്നിങ്ങനെയാണ് മുടക്കേണ്ടി വരുന്ന വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








