ഇനി എല്ലാ ദിവസവും കാറിൽ പോകാം! പോക്കറ്റ് കീറില്ല, 6.25 ലക്ഷത്തിന് ഫൈവ് സ്റ്റാറുള്ള സെഡാൻ

ദിവസേന ഓഫീസിലേക്കും ബിസിനസ് സംബന്ധമായി കാർ ഉപയോഗിക്കുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ് ചെലവ് കുറവ്, വിശ്വസനീയത, ഇന്ധനക്ഷമത എന്നിവയൊക്കെ. ഈ മൂന്നു ഘടകങ്ങളും ഒരുമിച്ച് നൽകുന്ന കാറുകളാണ് ഇന്ത്യൻ വിപണിയിൽ എന്നും വിജയിക്കുന്നത്. 2025 മോഡൽ മാരുതി സുസുക്കി ഡിസയർ ഇത്തരത്തിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഡിസൈൻ ചെയ്ത മികച്ച കമ്മ്യൂട്ടർ കാറാണ് എന്നതാണ് പ്രത്യേകത.അത് കൊണ്ട് തന്നെ എല്ലാ ദിവസവും കാറുപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റാതിരിക്കുകയും ചെയ്യും.33 കിലോമീറ്ററാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിൻ്റെ മൈലേജ്.

ഡിസയറിനെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട്. ആകര്‍ഷകമായ ഫീച്ചറുകളാണ് അതില്‍ ഒന്ന്. ഡിസയറിന്റെ മുന്‍ഭാഗത്ത് സ്‌റ്റൈലിഷായ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, അഗ്രസീവായ ബമ്പറുകള്‍, വലിയ ഗ്രില്‍, വിശാലമായ ഡിആര്‍എല്‍ എന്നിവ ലഭിക്കുന്നു. ഷാര്‍ക്ക് ഫിന്‍ ആന്റീന, ബൂട്ട്ലെറ്റ് സ്പോയിലര്‍, വൈ ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നുണ്ട്.

2025 Maruti Suzuki dzire

മുന്‍ഗാമിയില്‍ നിന്ന് അടിമുടി മാറ്റങ്ങളുമായി കഴിഞ്ഞ വര്‍ഷം ഡിസയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. മുമ്പ് ഡിസയറിന് സ്വിഫ്റ്റുമായി സാമ്യമുള്ള രൂപകല്‍പ്പനയായിരുന്നുവെങ്കില്‍ ഇപ്പോള്‍ കണ്ടാല്‍ മനസിലാാകാത്ത തരത്തിലാണ് മാറ്റങ്ങള്‍. ബീജ്, ബ്ലാക്ക് നിറങ്ങള്‍ മനോഹരമായി ഇഴചേര്‍ന്ന അകത്തളമാണ് കാറിന് ലഭിക്കുന്നത്. ഡാഷ്ബോര്‍ഡിന് വുഡന്‍ ഫിനിഷ് നല്‍കിയിരിക്കുന്നു.

ഡ്രൈവര്‍ക്ക് അനലോഗ് ഡിസ്പ്ലേയും ലഭിക്കുന്നുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സുരക്ഷയുടെ കാര്യത്തിലും ഡിസയര്‍ ഒട്ടും പിന്നിലല്ല. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ മാരുതി കാര്‍ ആണ് ഡിസയര്‍.

2025 Maruti Suzuki dzire

6 എയര്‍ ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഈ കാറില്‍ ലഭ്യമാണ്. സെഗ്‌മെന്റില്‍ 360 ഡിഗ്രി ക്യാമറ വാഗ്ദാനം ചെയ്യുന്ന ആദ്യ മോഡലുകളിലൊന്നാണ് ഡിസയര്‍. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ഡിസയറിന് കരുത്തേകുന്നത്.

ന്യജെന്‍ മാരുതി സ്വിഫ്റ്റിന് തുടിപ്പേകുന്ന അതേ എഞ്ചിനാണ് ഡിസയറിലും നല്‍കിയിരിക്കുന്നത്. 88.5 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ മോട്ടോര്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. കോംപാക്ട് സെഡാന്‍ ലിറ്ററിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI പറയുന്നത്.

2025 Maruti Suzuki dzire

5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന വേരിയന്റിന് മൈലേജ് അല്‍പ്പം കുറയും. 24.79km/l ആണ് ഡിസയര്‍ മാനുവലിന്റെ മൈലേജ്. മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് ഒരു കിലോമീറ്ററിന് 33.73 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ നിങ്ങളുടെ പോക്കറ്റ് കീറില്ലെന്ന് ഉറപ്പാണ്. 6.25 ലക്ഷം രൂപയിലാണ് വാഹനത്തിൻ്റെ വില ആരംഭിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 26, 2025, 14:37 [IST]
English summary
2025 maruti suzuki dzire best commuter sedan india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X