3 കോടിക്ക് 2025 പോർഷ 911 ടർബോ എസ്! സെലിബ്രിറ്റികളുടെ ഗ്യാരേജ് ഭരിക്കാൻ ആളെത്തിയിട്ടുണ്ട്
സ്പോർട്സ് കാറുകൾ അല്ലെങ്കിൽ ലക്ഷ്വറി കാറുകൾ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന പേരാണ് പോർഷ. ഓട്ടോമോട്ടീവ് ലോകത്തെ ഒരു ബ്രാൻഡ് എന്നതിലുപരി, വാഹനപ്രേമികളുടെ ഹൃദയ സ്പന്ദനം കൂട്ടുന്ന കാർ ബ്രാൻഡ് കൂടിയാണിവർ. എല്ലാ മോഡലുകൾക്കും അതിൻ്റേതായ പ്രത്യേകതകൾ കൊണ്ട് നിറഞ്ഞതാണെങ്കിലും അതിൽ രാജാവായി ഒരാൾ ഉണ്ടെങ്കിൽ അത് പോർഷ 911 തന്നെയാണ്. വർഷങ്ങളായി നിരന്തരം അപ്ഡേറ്റുകൾ നൽകി ഇപ്പോൾ അതിന്റെ പുതിയ തലമുറയായ 2025 പോർഷ 911 ടർബോ എസ് ഇന്ത്യയിൽ എത്തിയിരിക്കുന്നു. 3.80 കോടി രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുന്ന ഈ മോഡലിൻ്റെ ഡെലിവറികൾ 2026ൻ്റെ പകുതിയോടെ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇന്ധനക്ഷമതയുടെ കാര്യത്തിൽ പഴയ പോർഷ 911 നിന്നും പുതിയ മോഡൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പഴയ മോഡലിൽ 3.8 ലിറ്റർ ട്വിൻ-ടർബോ ഫ്ലാറ്റ്-സിക്സ് എഞ്ചിൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതേസമയം പുതുക്കിയ ടർബോ എസിൽ 3.6 ലിറ്റർ ഹൈബ്രിഡ്-അസിസ്റ്റഡ് ഫ്ലാറ്റ്-സിക്സ് എഞ്ചിൻ നൽകിയിട്ടുണ്ട്. ഇത് 711 PS പവറും 800 Nm ടോർക്കും കൈവരിച്ചുക്കൊണ്ട് മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്തേക്കും.

അത് മാത്രമല്ല 2.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയും 8.4 സെക്കൻഡിനുള്ളിൽ 200 കിലോമീറ്റർ വേഗതയും കൈവരിക്കും. അതുപോലെ തന്നെ രൂപകൽപ്പനയിലും വലിയ മാറ്റങ്ങളോടെയാണ് ടർബോ എസ് എത്തിയിരിക്കുന്നത്. കാറിന് ഇപ്പോൾ കൂടുതൽ വീതിയുള്ളതും ആകർഷകമായ ആകൃതിയിലുള്ളതുമായ ബോഡി നൽകിയിരിക്കുന്നു, മുൻഭാഗത്ത് വലിയ എയർ ഇൻടേക്ക് ഓപ്പണിംഗുകളും ആക്ടീവ് ഫ്രണ്ട് സ്പോയിലറും ഉണ്ട്.
പിന്നിൽ പോർഷ കൂടുതൽ ഡൈനാമിക് എക്സ്റ്റൻഡബിൾ വിംഗ്, വെന്റിലേഷൻ ഓപ്പണിംഗുകൾ, ഒരു സ്‌പോർട്ടിയർ ബമ്പർ ഡിസൈൻ എന്നിവ കാറിനെ കൂടുതൽ ആധുനികവും ശക്തവുമായ രൂപം നൽകുന്നു. മാത്രവുമല്ല 18-വേ അഡ്ജസ്റ്റബിൾ സ്പോർട്ട് സീറ്റുകൾ ഇപ്പോൾ മെമ്മറി ഫംഗ്ഷനോടുകൂടിയാണ് ലഭിക്കുന്നത്. ഇത് ദൈനംദിന ഡ്രൈവിംഗിനേയും ഉയർന്ന ട്രാക്ക് ഉപയോഗത്തിനേയും മികച്ചതാക്കി മാറ്റുന്നു.

മോഡലിന്റെ പ്രത്യേകത എടുത്തുകാണിക്കുന്നതിനായി സീറ്റുകളിലും ഹെഡ്‌റെസ്റ്റുകളിലും "ടർബോ എസ്" എംബോസിംഗ് നൽകിയിട്ടുണ്ട്. പ്രീമിയം ലെതർ, റേസ്-ടെക്സ് മൈക്രോഫൈബർ, നിയോഡൈം ഡീറ്റെയിലിംഗുള്ള ഓപ്ഷണൽ കാർബൺ-ഫൈബർ ആക്‌സന്റുകൾ എന്നിവ പോലുള്ള ഉയർന്ന നിലവാരമുള്ള വസ്തുക്കൾ ക്യാബിനിലുടനീളം ഉപയോഗിച്ചിട്ടുണ്ട്. ഇത് കാറിന് ആധുനികവും സ്റ്റൈലിഷുമായ ഭാവം നൽകുന്നതിന് സഹായിക്കുന്നു.
ഡാഷ്‌ബോർഡ് 7-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേയും 10.9-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ഉൾക്കൊള്ളുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ HD ഗ്രാഫിക്സോടും സുതാര്യമായ ലേയൗട്ടോടും കൂടി പ്രധാന വിവരങ്ങൾ എളുപ്പത്തിൽ കാണാനാകും. ക്ലാസിക് 911 ഫൈവ്-ഗേജ് ഡിസൈൻ ഇത് നിലനിർത്തുന്നുണ്ടെങ്കിലും ഡിജിറ്റൽ പ്രവർത്തനക്ഷമത ഉപയോഗിച്ച് സിസ്റ്റം ആധുനികവൽക്കരിച്ചിട്ടുണ്ട്. ടച്ച്-സെൻസിറ്റീവ് നിയന്ത്രണങ്ങളുള്ള സെന്റർ കൺസോൾ വൃത്തിയുള്ളതും മിനിമലിസ്റ്റിക്കുമാണ്.

കൂടാതെ നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് കണക്റ്റിവിറ്റി എന്നിവയോടുകൂടിയ പോർഷ കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റ് (PCM) ഉൾപ്പെടുന്നു. ഓപ്ഷണൽ ബോസ് അല്ലെങ്കിൽ ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റങ്ങൾ പ്രീമിയം ഓഡിയോ അനുഭവം നൽകാനും സഹായിക്കും. മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലിൽ ഇഷ്ടാനുസൃതമാക്കാവുന്ന നിയന്ത്രണങ്ങൾ ഉൾപ്പെടുന്നു. കൂടാതെ സ്റ്റിയറിംഗ് വീലിൽ കസ്റ്റമൈസബിൾ കൺട്രോളുകളും, PDK ഡ്യുവൽ-ക്ലച്ച് പാഡിൽ ഷിഫ്റ്ററുകളും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഗിയർ മാറ്റങ്ങളെ വളരെ സ്മൂത്തും വേഗത്തിലും ചെയ്യാൻ സഹായിക്കുന്നു.
പുതിയ ടർബോ എസ് അത്യാധുനിക സേഫ്റ്റി സാങ്കേതികവിദ്യകളോടൊപ്പം എയർബാഗുകൾ, സീറ്റ്ബെൽറ്റ് പ്രീറ്റെൻഷനറുകൾ എന്നിവയും കൂട്ടി ഡ്രൈവർക്കും യാത്രക്കാർക്കും പരമാവധി സുരക്ഷ ഉറപ്പാക്കുന്നുണ്ട്. അതിനാൽ ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ ആകർഷകമായ ഡിസൈൻ, ആഡംബര ഇന്റീരിയർ, ഉയർന്ന സേഫ്റ്റി എന്നിവക്കൊണ്ട് സൂപ്പർക്കാർ പ്രേമികൾക്ക് ഒരു അത്യുഗ്രൻ അനുഭവം സമ്മാനിക്കാൻ 2025 പോർഷ 911 ടർബോ എസിന് സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








