റേഞ്ച് റോവര്‍ ഇനി കൊക്കിലൊതുങ്ങുന്ന വിലയില്‍! പുത്തന്‍ മോഡലിന്റെ വില കേട്ടോ?

ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളാണ് ലാന്‍ഡ് റോവര്‍. ബ്രാന്‍ഡ് പുറത്തിറക്കുന്ന ലോകോത്തര എസ്‌യുവിയാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ശ്രേണിയില്‍ വരുന്ന എസ്‌യുവികള്‍ക്ക് ഇന്ത്യയില്‍ സമീപകാലത്തായി ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. തല്‍ഫലമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനി ഇന്ത്യയില്‍ നിന്ന് ഉയര്‍ന്ന വില്‍പ്പന നേട്ടം കൊയ്തു. പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ ലക്ഷ്വറി കൂടുതല്‍ ആക്‌സസിബിള്‍ ആക്കുന്ന തരത്തില്‍ 2025 റേഞ്ച് റോവര്‍ ഇവോക്ക് ഓട്ടോബയോഗ്രഫി വിപണിയില്‍ ഇറക്കിയിരിക്കുകയാണ് ജെഎല്‍ആര്‍.

പുതിയ മോഡല്‍ റേഞ്ച് റോവര്‍ ബാഡ്ജിന്റെ ബ്രിട്ടീഷ് ആധുനികതയെ പ്രായോഗിക നവീകരണങ്ങളുമായി സംയോജിപ്പിക്കുന്നു. 69.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ലാന്‍ഡ് റോവര്‍ പുതിയ ആഡംബര എസ്‌യുവിയായ ഇവോക്ക് ഓട്ടോബയോഗ്രഫി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഈ കാര്‍ ശക്തമായ പെര്‍ഫോമന്‍സ് കാഴ്ചവെക്കുമെന്ന് മാത്രമല്ല അതിശയിപ്പിക്കുന്ന ഡിസൈനും ആഡംബര സവിശേഷതകളും കൊണ്ട് ഇന്ത്യക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കുമെന്നാണ് ബ്രിട്ടീഷ് കമ്പനി പ്രതീക്ഷിക്കുന്നത്.

range rover evoque autobiography debut india

റേഞ്ച് റോവര്‍ ഇവോക്ക് ഓട്ടോബയോഗ്രഫി രണ്ട് ശക്തമായ എഞ്ചിന്‍ ഓപ്ഷനുകളോടെ ലഭ്യമാണ്. ഇതിന് P250 പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ ലഭിക്കുന്നു. ഈ എഞ്ചിന്‍ 247 bhp പവറും 365 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തെ D200 ഡീസല്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ 201 bhp പവറും 430 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ മികച്ച പ്രകടനം ഉറപ്പാക്കുക മാത്രമല്ല മൈലേജ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ആഡംബരത്തിന്റെ പുതിയ മുഖമായി ഇവോക്ക് ഓട്ടോബയോഗ്രഫിയെ മാറ്റുന്ന തരത്തിലുള്ള ചില സവിശേഷതകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഇവോക്കിന്റെ സിലൗറ്റ് മാറ്റമില്ലാതെ തുടരുന്നുവെങ്കിലും ഓട്ടോബയോഗ്രഫിയെ അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മമായ മെച്ചപ്പെടുത്തലുകള്‍ അതിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. പുതിയ ഇവോക്ക് ഓട്ടോബയോഗ്രഫിയില്‍ ധീരമായ ഡിസൈന്‍ സമീപനമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.

ഇതിന് പനോരമിക് റൂഫ്, കോണ്‍ട്രാസ്റ്റ് റൂഫ് കളര്‍ ഓപ്ഷന്‍, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയുണ്ട്. മുന്‍വശത്ത് അതിശയിപ്പിക്കുന്ന ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉള്ള പിക്‌സല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും സ്‌റ്റൈല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം വിസിബിലിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹാന്‍ഡ്സ്-ഫ്രീ പവര്‍ഡ് ടെയില്‍ഗേറ്റ്, ഹീറ്റഡ് ഡോര്‍ മിററുകള്‍ പോലുള്ള പ്രായോഗിക നവീകരണങ്ങള്‍ ദൈനംദിന ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുന്നു. മഴക്കാലത്ത് പ്രത്യേകിച്ചും ഈ സൗകര്യങ്ങള്‍ ഏറെ ഉപയോഗപ്രദമാകും.

ഇവോക്ക് ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ സുഖസൗകര്യങ്ങളുടെയും സാങ്കേതികവിദ്യയുടെയും തികഞ്ഞ സംയോജനം കാണാം. ക്യാബിനില്‍ പ്രകൃതിദത്തമായ പ്രകാശം നിറയ്ക്കുന്നതിനായി സ്ലൈഡിംഗ് പനോരമിക് റൂഫ് നല്‍കിയിരിക്കുന്നു. ഇന്റീരിയര്‍ കൂടുതല്‍ പ്രീമിയമാക്കിക്കൊണ്ട് വിന്‍ഡ്‌സര്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും സ്വീഡ്‌ക്ലോത്ത് ഹെഡ്‌ലൈനിംഗും നല്‍കിയിരിക്കുന്നു. ഇതിന് ഹീറ്റ്, വെന്റിലേഷന്‍ ഫംഗ്ഷനുകള്‍ ഉള്ള ഫ്രണ്ട് സീറ്റുകള്‍ ലഭിക്കുന്നു. മുന്നിലെ സീറ്റുകള്‍ ഇലക്ട്രിക് ക്രമീകരിക്കാം.

എസ്‌യുവിയുടെ ഇന്റീരിയര്‍ ഷാഡോ ഗ്രേ ആഷ് വെനീര്‍ കളര്‍ ഓപ്ഷനിലാണ് വരുന്നത്. ഇതിന് 11.4 ഇഞ്ച് ടച്ച്സ്‌ക്രീനും പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ പിന്തുണയും ലഭിക്കുന്നു. മെറിഡിയന്‍ സറൗണ്ട് സൗണ്ട് സിസ്റ്റത്തിനൊപ്പം പ്രീമിയം മ്യൂസിക് അനുഭവവും ഇത് സമ്മാനിക്കും. 10 നിറങ്ങളില്‍ ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റിംഗും എസ്‌യുവിയുടെ ഒരു സവിശേഷതയാണ്.

സുരക്ഷയുടെ കാര്യത്തിലും ഇവോക്ക് ഓട്ടോബയോഗ്രഫി ഒട്ടും പിന്നിലല്ല. ഇതിന് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ഡ്രൈവര്‍ കണ്ടീഷന്‍ മോണിറ്റര്‍ സിസ്റ്റവുമുണ്ട്. ഈ സവിശേഷതകളെല്ലാം ചേര്‍ന്ന് നിങ്ങള്‍ക്ക് സ്‌റ്റൈലായി മാത്രമല്ല പൂര്‍ണ്ണ സുരക്ഷയോടെയും യാത്ര ചെയ്യാന്‍ ഉറപ്പാക്കുന്നു. പെര്‍ഫോമന്‍സ്, സ്‌റ്റൈല്‍, കംഫര്‍ട്ട് എന്നിവ ഒത്തുചേരുന്ന ഒരു ആഡംബര എസ്‌യുവിയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ റേഞ്ച് റോവര്‍ ഇവോക്ക് ഓട്ടോബയോഗ്രഫി മികച്ച ഓപ്ഷനായിരിക്കും.

ഇന്ത്യയിലെ തിരക്കേറിയ മെട്രോ നഗരങ്ങളില്‍ കോംപാക്റ്റ് ആഡംബര വാഹനങ്ങള്‍ക്ക് ജനപ്രീതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ഇവോക്ക് ഓട്ടോബയോഗ്രഫി അവതരിപ്പിക്കാനുള്ള ലാന്‍ഡ് റോവറിന്റെ തീരുമാനം രാജ്യത്തെ ഉപഭോക്തൃ പ്രവണത പ്രതിഫലിപ്പിക്കുന്നു. ഒരു ഫുള്‍-സൈസ് എസ്‌യുവിയുടെ ഭാരം കൂടാതെ പ്രീമിയം ബ്രാന്‍ഡ് എക്‌സ്പീരിയന്‍സ് ആഗ്രഹിക്കുന്ന യംഗ് പ്രൊഫഷണലുകളെയും വ്യവസായികളെയും പുതിയ റേഞ്ച് റോവര്‍ ഇവോക്ക് ഓട്ടോബയോഗ്രഫിയിലൂടെ ആകര്‍ഷിക്കാനാകുമെന്ന് ലാന്‍ഡ് റോവര്‍ കരുതുന്നു.

More from DriveSpark

Article Published On: Tuesday, April 29, 2025, 11:35 [IST]
English summary
2025 range rover evoque autobiography launched in india price design specs feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X