കളി കാര്യമായെന്ന് റെനോ! ഡസ്റ്ററിൻ്റെ സ്പൈ ചിത്രങ്ങൾ പുറത്ത്, പുതിയ അവതാരപിറവിയുമായി ഫ്രഞ്ച് ബ്രാൻഡ്

ഇന്ന് വരും നാളെ വരുമെന്ന് പറഞ്ഞ് നാളുകൾ കുറെ ആയി റെനോയുടെ ഡസ്റ്ററിനെ കുറിച്ച് പറയുന്നു. എന്നാൽ ഇനി അധികനാൾ എടുക്കില്ലെന്ന് സിഗ്നൽ ലഭിച്ചു കഴിഞ്ഞു. റെനോ ഡസ്റ്ററിൻ്റെ 5 സീറ്റർ മോഡൽ ടെസ്റ്റ് റൺ നടത്തുന്നതിൻ്റെ സ്പൈ ചിത്രങ്ങൾ ഇപ്പോൾ റഷ്‌ലെയിനിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ബിഗ്സ്റ്റർ,ബോറിയൽ എന്നിങ്ങനെ രണ്ട് പേരുകളിലായി 5 സീറ്ററും 7 സീറ്ററും പലപ്പോഴു ക്യാമറക്കണ്ണിൽ കൂടുങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന സ്പൈ ചിത്രങ്ങൾ 5 സീറ്റർ മോഡലിൻ്റേതാണ് എന്നാണ് റഷ്‌ലെയിൻ റിപ്പോർട്ട് ചെയ്യുന്നത്. ഇൻ്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ച അതേ മോഡലിൻ്റേതിന് സമാനമാണ് ഇപ്പോൾ ടെസ്റ്റ് റൺ നടത്തുന്ന വാഹനവും

വാഹനം നല്ലത് പോലെ കാമഫ്ലോഗിലാണെങ്കിലും ഡിസൈൻ വശങ്ങളെല്ലാം തന്നെ വളരെ വ്യക്തമായി തന്നെ കാണാൻ സാധിക്കുന്നുണ്ട്.വി ആകൃതിയിലുളള ടെയിൽ ലാമ്പുകൾ കാണാൻ കഴിയുന്നുണ്ട്.മികച്ച സ്പോയിലർ വാഹനത്തിൽ നൽകിയിട്ടുണ്ട്. അത് വാഹനത്തിനൊരു സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്. കണ്ട് മടുത്ത പരമ്പരാഗത ടെയിൽ ലാമ്പ് ഡിസൈനിൽ നിന്ന് മാറികൂടുത ഭംഗിയുളള കോണ്ടൂർ ഡിസൈൻ ആണ് നൽകിയിരിക്കുന്നത്.

2025 Renault duster spy images

അതോടൊപ്പം തന്നെ കട്ടിയുള്ള വീൽ ആർച്ച് ക്ലാഡിംഗ്, ഷാർക്ക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ, റിയർ വാഷറും വൈപ്പർ എന്നിവയൊക്കെയാണ് റെനോ ഡസ്റ്ററിലെ മറ്റ് സവിശേഷതകൾ. വിദേശ വിപണിയിൽ വിൽക്കുന്ന മോഡലിനോട് തന്നെ ഏകദേശം സമാനമായ പല ഫീച്ചറുകളും ഇന്ത്യൻ സ്പെക്കിൽ അവതരിപ്പിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ആധുനികമായ ഡിസൈൻ കൈവിടാതെയാണ് പുത്തൻ ഡസ്റ്ററിനെ പണിതെടുത്തിരിക്കുന്നത്. ഡാസിയയുടെ CMF-B LS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മിഡ്-സൈസ് എസ്‌യുവി വികസിപ്പിച്ചിരിക്കുന്നത്. മൊത്തത്തിൽ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീൽബേസുമാണുള്ളത്. അത് കൊണ്ട് തന്നെ സെഗ്മെൻ്റിലെ മികച്ച പോരാളിയായിരിക്കും റെനോ ഡസ്റ്ററെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സ്‌ക്വയേര്‍ഡ് ഓഫ് വീല്‍ ആര്‍ച്ചുകള്‍, സി-പില്ലറിലെ ഡോര്‍ ഹാന്‍ഡിലുകള്‍, വലിയ റിയര്‍ സ്‌കിഡ് പ്ലേറ്റ്, Y ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ കാറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറിന്റെ ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ചില പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്.

2025 Renault duster spy images

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയോടെ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 സ്പീക്കര്‍ ആര്‍കെമിസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുകള്‍ എന്നിവയും ഈ കാറില്‍ ലഭ്യമാകും. സെന്‍ട്രല്‍ കണ്‍സോള്‍ ഏരിയയില്‍ എസി വെന്റുകളും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കണ്‍ട്രോള്‍ ബട്ടണുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 1.6 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനുമാണ് ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 140 bhp പവര്‍ പുറത്തെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 1.2 kWh ബാറ്ററി പായ്ക്കും റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഇതിലുണ്ട്.1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മറ്റൊരു എഞ്ചിന്‍ ഓപ്ഷന്‍.

2025 Renault duster spy images

48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 130 PS പവര്‍ പുറത്തെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എല്‍പിജി എഞ്ചിന്‍ ഓപ്ഷനും യൂറോപ്പില്‍ ലഭ്യമാണ്. സ്‌നോ, ഓട്ടോ, ഓഫ് റോഡ്, ഇക്കോ, മഡ് തുടങ്ങിയ ഡ്രൈവ് മോഡുകളും പുതിയ ഡസ്റ്ററില്‍ വരുന്നുണ്ട്. ഇന്ത്യൻ സ്പെക്കിൽ ഇതൊക്കെ ലഭിക്കുമോ എന്ന് കണ്ടറിയണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, September 21, 2025, 19:05 [IST]
English summary
2025 renault duster 5 seater spy images goes viral all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X