പവറിലും ഫീച്ചറുകളിലും ഒപ്പത്തിനൊപ്പം; പക്ഷേ ഈ കാര്യത്തിൽ മാഗ്നൈറ്റിനേക്കാൾ മിടുക്കൻ റെനോയുടെ പുത്തൻ എസ്‌യുവി
ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ അത്ഭുതത്തോടെ നോക്കുന്ന ബ്രാൻഡാണ് നിസാൻ. കാരണം എണ്ണം പറഞ്ഞ നിരവധി മോഡുകളുണ്ടായിരുന്ന ബ്രാൻഡിനെ താങ്ങി നിർത്തുന്നത് മാഗ്നൈറ്റ് എന്ന ഒറ്റ മോഡലാണ്. ചെറിയ തീപ്പൊരി മതിയല്ലോ ആളിപ്പിടിക്കാൻ എ്ന് പറയുന്ന് പോലെയാണ് മാഗ്നൈറ്റിൻ്റെ കാര്യം. ഒരു മോഡലിൽ ഒതുങ്ങിപ്പോയെന്ന് കരുതി വിൽപ്പനയിൽ ഒരു കുറവും ബ്രാൻഡ് വരുത്തിയിട്ടില്ല. കട്ടയ്ക്ക് പിടിക്കാൻ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുളളത് കൊണ്ട് തന്നെ നിസാൻ്റെ ആവേശം കെട്ടു പോവില്ല. നിസാൻ മാഗ്നൈറ്റിനോട് മുട്ടാൻ റെനോ തങ്ങളുടെ കൈഗറിൻ്റെ ഫെയ്സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. രണ്ട് മോഡലുകളും തമ്മിലൊരു താരതമ്യം നടത്തി നോക്കിയാലോ.
ഏത് വാഹനമായാലും വിലയുടെ കാര്യത്തിലാണല്ലോ എല്ലാവർക്കും ആകാംക്ഷയുളളത്. അത് കൊണ്ട് വിലയിൽ നിന്ന് തന്നെ ആരംഭിക്കാം. പുതിയ കൈഗർ ഒതെന്റിക്, എവല്യൂഷൻ, ടെക്‌നോ, ഇമോഷൻ എന്നീ വേരിയന്റുകളിലാവും വിപണിയിലെത്തുന്നത്. ഇവയ്ക്ക് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ തന്നെയാണ് മുഖംമിനുക്കിയ പതിപ്പിനേയും വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ടര്‍ബോ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം മുതലാണ്. എന്നാൽ നിസാൻ മാഗ്നൈറ്റ് 6.14 ലക്ഷം രൂപ മുതൽ 11.92 ലക്ഷം രൂപ വരെയാണ് വില. നിസാൻ മാഗ്നൈറ്റിനും ടർബോ പെട്രോൾ മോഡൽ ലഭിക്കുന്നുണ്ട്.
റെനോ കൈഗറിന്റെ മുഖം മിനുക്കിയ പതിപ്പിലെ ബേസ് മോഡലിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, കവറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയെല്ലാം ഓതന്റിക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഫാബ്രിക് അപ്ഹോൾസ്റ്ററി, 60/40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവൽ എസി, PM 2.5 ഫിൽറ്റർ, ഫ്രണ്ട്, റിയർ പവർ വിൻഡോകൾ, റിമോട്ട് ലോക്ക്/അൺലോക്ക് എന്നീ സവിശേഷതകളും റെനോ കൈഗർ ഒതെന്റിക് വേരിയന്റിൽ കൊടുത്തിട്ടുണ്ട്.

ക്രോം, ഗ്ലോസ്-ബ്ലാക്ക് ഘടകങ്ങൾ ഉള്ള വിശാലവും വലുതുമായ ഗ്രില്ലാണ് നിസാൻ മാഗ്നൈറ്റിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. പഴയ പാറ്റേണിൽ നിന്ന് വ്യത്യാസം കമ്പനി വരുത്തിയിരുന്നു. ഫോഗ് ലാമ്പുകളോട് കൂടിയ കൂടുതൽ പൊമിനന്റായ ഫോക്സ് സ്കിഡ് പ്ലേറ്റുകളാണ് മാഗ്നൈറ്റിനെ മനോഹരമാക്കുന്നത്. എന്നാൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലുകളും പുതിയ സിഗ്നേച്ചർ ശൈലി സ്വീകരിച്ചിട്ടുമുണ്ടെന്നാണ് നിസാൻ അവകാശപ്പെടുന്നത്.
അധിക ക്രോം ഗാർണിഷ്, റെഡ് ബ്രേക്ക് കാലിപ്പറുകൾ, LED ഫോഗ് ലാമ്പുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോ-ഡിമ്മിംഗ് റിയർ-വ്യൂ മിറർ, വിംഗ് മിററുകൾക്കുള്ള ഓട്ടോ-ഫോൾഡ് ഫംഗ്ഷൻ, 7.0-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 3D ആർക്കാമിസ് സൗണ്ട് സിസ്റ്റം, മാനുവലിൽ ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡ്, റിയർ ഡീഫോഗർ, കൂൾഡ് ഗ്ലൗബോക്സ്, ആംബിയന്റ് ലൈറ്റിംഗ്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മൾട്ടി-വ്യൂ റിയർ-വ്യൂ ക്യാമറ തുടങ്ങിയവയാണ് കൈഗറിലെ ഫീച്ചറുകൾ.

പുതിയ കൈഗര്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. 72bhp പവറും 96Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒന്നാമത്തേത്.. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്സുകളുമായി ഈ എഞ്ചിന്‍ ബന്ധിപ്പിക്കുന്നു. ഇതിനുപുറമെ 100 bhp പവറും 160 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും എസ്‌യുവിക്ക് തുടിപ്പേകാന്‍ എത്തുന്നു.
എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് നൽകുന്നത്. ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 bhp പവറിൽ 152 Nm torque വരെയാണ് നൽകുന്നത്.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ മാനുവലിൽ 20 കിലോമീറ്ററും സിവിടി ടർബോ വേരിയൻ്റുകൾക്ക് 17.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് നിസാൻ അവകാശപ്പെടുന്നത്. റെനോ കൈഗര്‍ ഫെയ്സ്ലിഫ്റ്റിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ മൈലേജ് ലിറ്ററിന് 19.83 കിലോമീറ്ററാണ്. അതേസമയം ടര്‍ബോ പെട്രോള്‍ എഞ്ചിന് NA എഞ്ചിനേക്കാള്‍ മൈലേജ് കൂടുതലാണ്. ടര്‍ബോ പെട്രോള്‍ എഞ്ചിനുള്ള കൈഗര്‍ ഫെയ്സ്ലിഫ്റ്റിന്റെ മൈലേജ് ലിറ്ററിന് 20.38 കിലോമീറ്ററിറാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








