നെക്സോണിൻ്റെ കച്ചോടം കുറയ്ക്കുമോ റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ്; ഒരു താരതമ്യം അപാരത

തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ് റെനോ. പുതുക്കി അവതരിപ്പിച്ച ട്രൈബർ, അതിനൊപ്പം തന്നെ തന്നെ ഇന്നലെ അവതരിപ്പിച്ച കൈഗർ ഫെയ്സ്‌ലിഫ്റ്റ് അങ്ങനെ ജനഹൃദയങ്ങളിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ് ബ്രാൻഡ്. റെനോ കൈഗറിന്റെ പുതിയ മുഖവുമായി എത്തിയിരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം ഉത്സവകാല വിൽപ്പനയാണ്. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെൻിലെ കൈഗറിൻ്റെ പ്രധാന എതിരാളിയാണ് ടാറ്റ നെക്സോൺ. ഈ രണ്ട് മോഡലുകളും തമ്മിലൊരു താരതമ്യം ചെയ്തു നോക്കിയാലോ. ഈ ഓണക്കാലത്ത് ഏത് വാഹനം വാങ്ങണമെന്നുളള നിങ്ങളുടെ സംശയം ഈ ലേഖനം വായിക്കുന്നതോട് കൂടി തീരുമെന്ന കാര്യം ഉറപ്പാണ്.

ആദ്യം റെനോ കൈഗറിൽ നിന്ന് തന്നെ തുടങ്ങാം. വിലയിലേക്ക് നോക്കിയാൽ കൈഗറിന്റെ അപ്‌ഡേറ്റഡ് പതിപ്പിന് റെനോ 6.29 ലക്ഷം രൂപയാണ് പ്രാരംഭ വില നിശ്ചയിച്ചിരിക്കുന്നത്. ഒതന്റിക്, എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിങ്ങനെ നാല് ട്രിമ്മുകളിലായാണ് കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാന്‍ സാധിക്കു. ഇതില്‍ NA പെട്രോള്‍ എഞ്ചിന്‍ വരുന്ന ഒതന്റിക്, എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിവയ്ക്ക് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്.

Renault kiger facelift vs tata nexon comparison

ടാറ്റ നെക്സോണിലേക്ക് നോക്കിയാൽ വെറും 7.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയുമായി വിപണിയിൽ എത്തുന്ന മോഡലിന് പുതിയ കളർ ഓപ്ഷനുകൾ, പുതിയ വകഭേദങ്ങൾ, മോഡൺ ഫീച്ചറുകൾ എന്നിവയെല്ലാം കമ്പനി കൂട്ടിചേർത്തിട്ടുണ്ട്.എസ്‌യുവിയുടെ പുതുതായി അവതരിപ്പിച്ച കളർ ഓപ്ഷന് ഗ്രാസ്‌ലാൻഡ് ബീജ് എന്നാണ് പേര് നൽകിയിരിക്കുന്നത്. കൂടാതെ പുതിയ പ്യുവർ പ്ലസ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് PS വേരിയന്റുകളും എസ്‌യുവിയിലേക്ക് വന്നിട്ടുണ്ട്.

വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, പുതിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, സബ്‌വൂഫറുള്ള 9 ജെബിഎൽ സ്പീക്കറുകൾ, ഇ-ഷിഫ്റ്ററും പാഡിൽ ഷിഫ്റ്ററുകളുള്ള 7-സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയെല്ലാം തന്നെ 2025 മോഡൽ പുതിയ നെക്സോണിലേക്ക് ബ്രാൻഡ് ചേർത്തിട്ടുണ്ട്.

Renault kiger facelift vs tata nexon comparison

ഫെയ്‌സ്‌ലിഫ്റ്റഡ് കൈഗര്‍ രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ നിലനിര്‍ത്തുന്നു. ആദ്യത്തെ 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 72bhp പവറും 96Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോകസുകളുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു. ഉയര്‍ന്ന-സ്‌പെക്ക് വേരിയന്റുകളില്‍ 100bhp പവറും 160Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ലഭിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഇത് വാങ്ങാം.

3 വര്‍ഷത്തെ വാറന്റിയോടെ ഡീലര്‍ ഫിറ്റഡ് സിഎന്‍ജി കിറ്റും 2025 കൈഗറിൽ ലഭ്യമാണ്. ടര്‍ബോ-പെട്രോള്‍ വേരിയന്റ് സെഗ്മെന്റിലെ ഏറ്റവും മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് അനുപാതവും ക്ലാസ്-ലീഡിംഗ് 0-100 കി.മീ/മണിക്കൂര്‍ പ്രകടനവും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് റെനോ അവകാശപ്പെടുന്നു, അതേസമയം മൈലേജ് കണക്കുകള്‍കളില്‍ രണ്ടാം സ്ഥാനത്താണ്.

Renault kiger facelift vs tata nexon comparison

1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് റെവോടോർക്ക് ഡീസൽ എന്നിങ്ങനെ വ്യത്യസ്‌തമാർന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ നെക്സോൺ വിപണനത്തിന് എത്തുന്നത്. നെക്സോണിലെ ആദ്യത്തെ 1,200 സിസി പെട്രോൾ എഞ്ചിന് 5,500 ആർപിഎമ്മിൽ 86.7 bhp കരുത്തും 1,750-4,000 ആർപിഎമ്മിൽ 170 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.

1.5 ലിറ്റർ ഡീസൽ എഞ്ചിനിലേക്ക് വന്നാൽ 3,750 ആർപിഎമ്മിൽ 83.3 bhp കരുത്തും 1,500 മുതൽ 2,750 ആർപിഎം വരെ 260 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന രിതീതിയിലാണ് മോഡൽ ട്യൂൺ ചെയ്‌തിരിക്കുന്നത്. വേരിയൻ്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) ഗിയർബോക്‌സ് ഓപ്ഷനുകളാണ് ടാറ്റ മോട്ടോർസ് സമ്മാനിച്ചിരിക്കുന്നത്.

Renault kiger facelift vs tata nexon comparison

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 25, 2025, 12:00 [IST]
English summary
2025 renault kiger facelift vs tata nexon comparison all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X