ഇൻ്റീരിയറിൽ കിടിലൻ മാറ്റങ്ങളുമായി ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ്; ബ്രാൻഡ് രണ്ടും കൽപ്പിച്ച് തന്നെയെന്ന് കമൻ്റുകൾ

റെനോ മൊത്തത്തിലൊരു പുതുമയുടെ വഴിയിലേക്ക് തിരിഞ്ഞ മട്ടാണ്. കാരണം ജനങ്ങളുടെ ആവശ്യം മനസിലാക്കി പെരുമാറാൻ കമ്പനി പഠിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഫെയ്‌സ്‌ലിഫ്റ്റ് ട്രൈബർ പുറത്തിറക്കിയത്. ഇപ്പോൾ ഇൻ്റീരിയറിലാണ് ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നതെന്ന് മനസിലാക്കിയ ബ്രാൻഡ് തങ്ങളുടെ വരാനിരിക്കുന്ന റെനോ ക്വിഡിന് ഇൻ്റീരിയറിൽ കിടിലൻ ലുക്കാണ് നൽകിയിരിക്കുന്നത്. പ്രത്യേകിച്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൽ. റെനോയുടെ വരാനിരിക്കുന്ന മുഖം മിനുക്കിയ ക്വിഡ് പല തവണ ക്യാമറക്കണ്ണിൽ കുടുങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ വാഹനത്തിൻ്റെ ഇൻ്റീരിയർ വ്യക്തമായി കാണാൻ സാധിക്കുന്ന രീതിയിൽ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് ഓട്ടോകാർ.

വരാനിരിക്കുന്ന ഡസ്റ്ററിന് സമാനമായ പുതിയ Y-ആകൃതിയിലുള്ള LED ഡേടൈം റണ്ണിംഗ് ലാമ്പുകൾ ക്വിഡിനും ലഭിക്കുന്നുണ്ടെന്നാണ് ചിത്രത്തിൽ നിന്ന് മനസിലാക്കാന സാധിക്കുന്നത്.മൂന്നിലെ പുതിയ ബമ്പറുകൾ, പെന്റഗണൽ ഹാലൊജൻ ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം കമ്പനി പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാമഫ്ലോഗിൽ ആയത് കൊണ്ട് തന്നെ കാറിൽ ഡാസിയ സ്പ്രിംഗ് ഇവിയുടെ ഡിസൈൻ ഘടകൾ കടമെടുക്കാനുളള സാധ്യതകൾ തളളിക്കളയാനാവില്ല.

renault kwid facelift spy images

സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ അതോടൊപ്പം തന്നെ എടുത്തു പറയേണ്ടത് 10 ഇഞ്ച് വലിപ്പം വരാൻ സാധ്യതയുളള ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേ. മുൻപ് സൂിപ്പിച്ചത് പോലെ സ്പൈ ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത് വച്ച് ക്വിഡിന് ഡാസിയ സ്പ്രിംഗ് ഇവിയുടെ എക്സ്റ്റീരിയർ മാത്രമല്ല ഇന്റീരിയർ ഡിസൈനും ലഭിക്കുന്നുണ്ടെന്നാണ് തോന്നുന്നത്.

പവർട്രെയിനിൻ്റെ കാര്യങ്ങളിലേക്ക് നോക്കിയാൽ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ചിത്രത്തിൽ ഒരു എക്‌സ്‌ഹോസ്റ്റ് പൈപ്പിന്റെ സ്പൈ ഷോട്ടുകൾ കാണാൻ സാധിക്കുന്നുണ്ട്, അത് കൊണ്ട് ഇവിയല്ല എന്ന കാര്യം ഉറപ്പിക്കാം. പുതിയ ക്വിഡിൽ മെക്കാനിക്കലായി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. മുമ്പ് 800 സിസി, 1.0 ലിറ്റർ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായിരുന്നെങ്കിലും നിലവിൽ 1.0 ലിറ്റർ NA പെട്രോൾ മാത്രമാണ് റെനോ ക്വിഡിലുള്ളത്.

renault kwid facelift spy images

999 സിസി, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 67 bhp കരുത്തിൽ പരമാവധി 91 Nm torque വരെ നിർമിക്കാനാവും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും കൂടിയാവുമ്പോൾ ശരിക്കും നല്ലൊരു ഡീലാണ് വാഹനമന്നതിൽ ആർക്കും ഒരു തർക്കവുമില്ല.

വിലയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറുകളിൽ ഒന്ന്കൂടിയാണ് റെനോ ക്വിഡ്. ഡ്യുവൽ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും കോർത്തിണക്കിയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്.

റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡല്‍ ആയ ക്വിഡിന്റെ പുതിയ വില 4.29 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. വേരിയന്റിനെ ആശ്രയിച്ച് ക്വിഡിന് 40,095 രൂപ മുതല്‍ 55,095 രൂപ വരെ വിലക്കുറവ് ലഭിക്കുന്നു. RXT, RXL ട്രിമ്മുകള്‍ക്ക് ഇപ്പോള്‍ യഥാക്രമം 4.99 ലക്ഷം രൂപയും 4.66 ലക്ഷം രൂപയുമാണ് വില, അതേസമയം ടോപ്പ്-സ്‌പെക്ക് ക്ലൈമ്പര്‍ AMT DT വേരിയന്റ് 5.90 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. ഇതിന് 54,995 രൂപയാണ് കുറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 2, 2025, 7:00 [IST]
English summary
2025 renault kwid facelift interior exterior changes spy images inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X