ട്രൈബറിലെ ഈ 7 ഫീച്ചറുകൾ എര്‍ട്ടിഗയില്‍ ഇല്ല! എന്നിട്ടും വില്‍ക്കുന്നത് 6.29 ലക്ഷത്തിന്

ബജറ്റ് വിലയില്‍ ഒരു പുത്തന്‍ 7-സീറ്റര്‍ എംപിവി (MPV) തിരയുന്നവര്‍ക്കായി 2025 റെനോ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റ് (2025 Renault Triber Facelift) വിപണിയില്‍ എത്തിയിരിക്കുകയാണ്. മുന്‍ഗാമിയെ പോലെ തന്നെ കുറഞ്ഞ വിലയിലാണ് ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റും പുറത്തിറങ്ങിയിരിക്കുന്നത്. 6.29 ലക്ഷം രൂപ പ്രാരംഭവിലയുള്ള ഈ വാഹനത്തിന് നേരിട്ടുള്ള എതിരാളി ഇല്ലെങ്കിലും മാരുതി സുസുക്കി എര്‍ട്ടിഗയുടെ ബജറ്റ് ഫ്രണ്ട്‌ലി ബദല്‍ ആയി കണക്കാക്കാം. വിലക്കുറവിനൊപ്പം മാരുതി എര്‍ട്ടിഗയില്‍ (Maruti Ertiga) പോലും ലഭ്യമല്ലാത്ത ഫീച്ചറുകളുമായാണ് എത്തുന്നത്. അവ ചുവടെ വിശദമായി വായിക്കാം.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്: പുതിയ ട്രൈബറില്‍ മികച്ച എല്‍ഇഡി (LED) പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇത് രാത്രിയിലെ കാഴ്ച കൂടുതല്‍ വ്യക്തമാക്കുന്നു. എന്നാല്‍ മാരുതി എര്‍ട്ടിഗയില്‍ ഇപ്പോഴും ഹാലൊജന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളാണ് ഉപയോഗിക്കുന്നത്. അടുത്ത തലമുറ അപ്‌ഡേറ്റില്‍ മാരുതി സുസുക്കിയും എര്‍ട്ടിഗയില്‍ ഇത് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

2025 renault triber facelift interior

ഇന്‍ഫോടെയിന്‍മെന്റ് & ഡ്രൈവര്‍ ഡിസ്‌പ്ലേ: വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും സപ്പോര്‍ട്ട് ചെയ്യുന്ന ഫ്‌ലോട്ടിംഗ് സെറ്റപ്പോട് കൂടിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ട്രൈബറിന്റേത്. അതേസമയം അല്‍പ്പം കൂടി ചെറിയ 7 ഇഞ്ച് സ്‌ക്രീന്‍ മാത്രമാണ് എര്‍ട്ടിഗക്ക് ഉള്ളത്. ട്രൈബറിന് മോഡേണ്‍ ലുക്കുള്ള 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ഉണ്ട്. ഇത് ഉപയോഗപ്രദമായ വിവരങ്ങള്‍ നല്‍കുന്നു. അതേസമയം എര്‍ട്ടിഗയില്‍ ഇപ്പോഴും സാധാരണ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നത്.

വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍: വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ ഇന്നത്തെ കാറുകളില്‍ ആളുകള്‍ ആവശ്യപ്പെട്ടുന്ന ഒരു ഫീച്ചര്‍ ആണ്. ചാര്‍ജിംഗ് കേബിളിന്റെ ബുദ്ധിമുട്ടില്ലാതെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ യാത്രക്കാരെ സഹായിക്കുന്നു. റെനോ ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് വേരിയന്റുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. അതേസമയം മാരുതി സുസുക്കി എര്‍ട്ടിഗയില്‍ ഈ ഫീച്ചര്‍ ലഭ്യമല്ല.

2025 renault triber facelift front parking sensor

ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍: ട്രൈബര്‍, എര്‍ട്ടിഗ എംപിവികളില്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ ആണ് ലഭിക്കുന്നത്. എന്നാല്‍ പുത്തന്‍ അപ്‌ഡേറ്റിന്റെ ഭാഗമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ 7-സീറ്റര്‍ എംപിവിയുടെ ഉയര്‍ന്ന വേരിയന്റായ ഇമോഷനില്‍ ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍ നല്‍കിയിട്ടുണ്ട്. ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഈ ഒരു ഫീച്ചര്‍ കൂടുതല്‍ എളുപ്പമാക്കുന്നു.

റെയിന്‍ സെന്‍സിംഗ് വൈപ്പര്‍: ഓട്ടോമാറ്റിക് റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ (Rain sensing wipers) ട്രൈബര്‍ ഫെയസ്‌ലിഫ്റ്റില്‍ ഉണ്ട്. അതിനാല്‍ വൈപ്പറുകള്‍ മാനുവലായി പ്രവര്‍ത്തിപ്പിക്കേണ്ടതില്ല. എന്നാല്‍ മാരുതി സുസുക്കി എര്‍ട്ടിഗയില്‍ മാനുവല്‍ വൈപ്പറുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഓട്ടോമാറ്റിക് വൈപ്പറുകള്‍ മഴക്കാലത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്.

2025 renault triber facelift seats

നീക്കം ചെയ്യാവുന്ന 3-ാം നിര സീറ്റ്: ട്രൈബറിന്റെ മൂന്നാമത്തെ നിരയിലെ സീറ്റുകള്‍ പൂര്‍ണമായി നീക്കം ചെയ്യാവുന്നതാണ്. ഇത് 5 അല്ലെങ്കില്‍ 6 സീറ്റുകളായി മാറ്റാന്‍ സാധിക്കും. മാത്രമല്ല ഇതുവഴി ബൂട്ട് സ്‌പെയ്‌സ് 625 ലിറ്റര്‍ വരെയാക്കി ഉയര്‍ത്താം. മറുവശത്ത് എര്‍ട്ടിഗയില്‍ 3-ാം നിര സീറ്റുകള്‍ മടക്കാനുള്ള സൗകര്യം മാത്രമേയുള്ളൂ. അവ നീക്കം ചെയ്യാന്‍ സാധിക്കില്ല.

മാരുതി എര്‍ട്ടിഗയ്ക്ക് കൂടുതല്‍ കരുത്തുറ്റ വലിയ എഞ്ചിനുമുണ്ടെങ്കിലും 2025 റെനോ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റ് കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകളുമായി എത്തുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നു. 6 ലക്ഷം മുതല്‍ 8 ലക്ഷം വരെ ബഡ്ജറ്റില്‍ ഒരു 7-സീറ്റര്‍ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രൈബര്‍ മികച്ചൊരു ഓപ്ഷനാണ്. എര്‍ട്ടിഗയുടെ വില തുടങ്ങുന്നത് 8.84 ലക്ഷം രൂപ മുതലാണ്.

More from DriveSpark

Article Published On: Tuesday, July 29, 2025, 18:19 [IST]
English summary
2025 renault triber facelift packs in this 7 features not offered in maruti suzuki ertiga
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X