6.29 ലക്ഷം മുടക്കിയാല്‍ 2 കുടുംബത്തിന് സുഖമായി പോകാം! ടാക്‌സിക്കാരുടെ കഞ്ഞികുടി മുട്ടിക്കാനായി ഷോറൂമിൽ

2019-ലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ കുറഞ്ഞ വിലയില്‍ ട്രൈബര്‍ 7-സീറ്റര്‍ എംപിവി പുറത്തിറക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യമായ അപ്‌ഡേറ്റുകള്‍ക്ക് വിധേയമായി ട്രൈബറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ജൂലൈ 23-ന് ഇന്ത്യന്‍ വിപണിയിലെത്തി. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 7 സീറ്റര്‍ എംപിവികളില്‍ ഒന്നാണ് റെനോ ട്രൈബര്‍. അപ്‌ഡേറ്റുകള്‍ നടപ്പാക്കിയിട്ടും 6.29 ലക്ഷം രൂപയെന്ന കൊതിപ്പിക്കുന്ന വിലയിലാണ് ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഫ്രഞ്ച് കമ്പനി ഓഫര്‍ ചെയ്യുന്നത്. ഈ മോഡല്‍ ഇതിനോടകം തന്നെ റെനോ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി. ഉടന്‍ തന്നെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ കാര്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നിങ്ങളുടെ അടുത്തുള്ള റെനോ ഡീലര്‍ഷിപ്പിലെത്തി ഇത് പരിശോധിക്കാം. ഒതന്റിക്, എവല്യൂഷന്‍, ടെക്നോ, ഇമോഷന്‍ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഇത് വിപണനം ചെയ്യുന്നത്. ഈ കാറിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ഇമോഷന്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഈ കാര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരമുണ്ട്.

2025 renault triber facelift

ടോപ്പ് വേരിയന്റില്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, ഹാലോജന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയുണ്ട്. പുതിയ ബമ്പറും ഗ്രില്ലും, ലോഗോയും എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. സ്റ്റീല്‍ വീലുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് ഡോര്‍ ഹാന്‍ഡിലുകള്‍, ഡോര്‍ ഡെക്കലുകള്‍, ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎമ്മുകള്‍, കറുത്ത B, C പില്ലറുകള്‍, 50 കിലോഗ്രാം ഭാരം വഹിക്കുന്ന റൂഫ് റെയിലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് ഇമോഷന്‍ വേരിയന്റ് വരുന്നത്.

പിന്നില്‍ ഡീഫോഗര്‍, വാഷര്‍, വൈപ്പര്‍, ഹൈമൗണ്ടഡ് ബ്രേക്ക് ലൈറ്റ്, ഡ്രൈവര്‍ ബാഡ്ജ്, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയുണ്ട്. ടോപ്പ് വേരിയന്റില്‍, സ്‌പെയര്‍ വീല്‍ കാറിന്റെ പിന്‍ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നു. ഈ കാറിന്റെ ഇന്റീരിയറിന് ഡ്യുവല്‍ ടോണ്‍ ഫിനിഷ് നല്‍കിയിട്ടുണ്ട്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിമോട്ട് കീലെസ് എന്‍ട്രി എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഉണ്ട്.

2025 renault triber facelift interior

വയര്‍ലെസ് സെല്‍ഫോണ്‍ ചാര്‍ജര്‍, 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. സുരക്ഷയ്ക്കായി മുന്‍വശത്ത് പാര്‍ക്കിംഗ് സെന്‍സറുകളും പിന്‍വശത്ത് ക്യാമറയും നല്‍കിയിട്ടുണ്ട്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, മഴ സെന്‍സര്‍ എന്നിവയും ഈ വാഹനത്തിലുണ്ട്. എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഇത് സുരക്ഷ ഉറപ്പാക്കുന്നു.

പുതിയ 2025 റെനോ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റില്‍ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 72 PS പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്. ഈ കാര്‍ ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു.

2025 renault triber facelift seats

6.30 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകുന്ന കാറിന്റെ ടോപ്പ് വേരിയന്റിന് 9.40 ലക്ഷം രൂപയാണ് വില. എക്‌സ്-ഷോറൂം വിലയാണിത്. നവീകരിച്ച് വിപണിയില്‍ എത്തിയ ഈ കാര്‍ നന്നായി വിറ്റഴിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കുറഞ്ഞ വിലയില്‍ 7 സീറ്റര്‍ വാഹനം ആഗ്രഹിക്കുന്നവര്‍ക്ക് റെനോ ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റ് തിരഞ്ഞെടുക്കാവുന്നതാണ്. മാരുതി സുസുക്കി എര്‍ട്ടിഗ, മാരുതി സുസുക്കി XL6, കിയ കാരെന്‍സ് തുടങ്ങിയ എംപിവികള്‍ക്ക് കുറഞ്ഞ വിലയുള്ള ബദലാണ് റെനോ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 30, 2025, 18:08 [IST]
English summary
2025 renault triber facelift started reaching dealerships delivery starts soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X