ഓഫ്റോഡിൽ ഇറങ്ങാൻ ഇനി സെഡാനും വരുമോ; ബെൻസും ബിഎംഡബ്ല്യുവും മുട്ടുമടക്കുമോ സുപ്പർബിന് മുന്നിൽ
സ്കോഡ എന്ന ബ്രാൻഡ് രാജ്യത്തുണ്ടാക്കിയ ഓളം ചെറുതല്ല. ഏതൊരു പ്രായക്കാരുടേയും പ്രിയപ്പെട്ട ബ്രാൻഡായി മാറാൻ സ്കോഡയ്ക്ക് അധികം സമയം വേണ്ടിവന്നില്ല. സ്കോഡയുടെ ഏറ്റവും പ്രിയപ്പെട്ടതും പണക്കാർ കൂടുതൽ ആവശ്യപ്പെട്ടതുമായ മോഡലായിരുന്നു സുപ്പർബ്. ബെൻസിനോട് വെല്ലുന്ന ലുക്കും ഫീച്ചറുകളും വാഹനത്തിലുണ്ട്. ഇപ്പോഴിതാ 2025 മോഡൽ സൂപ്പർബ് എത്താൻ പോകുകയാണ്. ലോഞ്ചിന് മുൻപ് തന്നെ ക്യാമറക്കണ്ണിൽ കുടുങ്ങിയ ഒരു സൂപ്പർബിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'മോഡേൺ സോളിഡ്' ഡിസൈൻ ഭാഷ്യം അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന സൂപ്പർബ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട കാറായി മാറാനുള്ള സാധ്യതകളെല്ലാം തെളിയുന്നുണ്ട്.
സ്‌കോഡയുടെ സിഗ്നേച്ചർ ഗ്രിൽ, 2D ലോഗോ, രണ്ട് വശങ്ങളിലായി ബൈ-എൽഇഡി മൊഡ്യൂളുകളുള്ള പുതിയ എൽഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകൾ, 18 ഇഞ്ച് അലോയ് വീൽ, സ്ലീക്ക് എൽഇഡി ടെയിൽ-ലാമ്പ്, ലിപ് സ്‌പോയിലർ എന്നിവയെല്ലാമാണ് സ്കോഡ സൂപ്പർബിനെ കിടിലമാക്കുക. അകത്തളത്തിലേക്ക് കയറിയാലും ആരേയും നിരാശപ്പെടുത്തില്ലാത്ത ഇന്റീരിയറുമായിട്ടാണ് സ്കോർ സൂപ്പർബ് വരുന്നത്.

സോഫ്റ്റ് ടച്ച് അപ്‌ഹോൾസ്റ്ററിയും ഔഡിയുടെ വെർച്വൽ കോക്ക്പിറ്റ് തീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള 13 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മൾട്ടി-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ ഗംഭീര ഫീച്ചറുകളാൽ സെഡാൻ സമ്പന്നമായിരിക്കും. വൈറലായ വീഡിയോയിൽ 4x4 ബാഡ്ജിങ്ങും കാണാം.
വെൻ്റിലേഷനും മെമ്മറി ഫംഗ്ഷനും ഉള്ള പവർ-അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകളും യാത്രാ സുഖത്തിനായി കൊടുത്തിരിക്കുന്നതാണ്. മൊത്തത്തിൽ 4,912 mm നീളവും 1,849 mm വീതിയും 1,481 mm ഉയരവും 2,841 mm വീൽബേസും 150 mm ഗ്രൗണ്ട് ക്ലിയറൻസുമുള്ള പുതിയ സ്കോഡ സൂപ്പർബിന് 645 ലിറ്റർ ബൂട്ട് സ്പേസാണുള്ളത്. നിലവിലെ മോഡലിലുള്ള അതേ 2.0 ലിറ്റർ 4-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന് തുടിപ്പേകാൻ എത്തുക.
8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്ഐ പെട്രോൾ എഞ്ചിന് 201 bhp കരുത്തിൽ പരമാവധി 330 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് വിവരം. ലെവൽ-2 ADAS, പാർക്ക് അസിസ്റ്റ്, 10 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ പ്രോഗ്രാം, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകൾ, അത്യാഹിത സാഹചര്യങ്ങളിൽ കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന എമർജൻസി അസിസ്റ്റ് പ്രോഗ്രാം എന്നീ സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ടാവും.
ടൊയോട്ട ഇന്നോവ ഹൈക്രോസിനേക്കാൾ സൗകര്യങ്ങളുള്ള പുതിയ സ്കോഡ കൊഡിയാക്കിന്റെ വില ഏപ്രിൽ 17-ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ. ലോറൻ ആൻഡ് ക്ലെമന്റ് (L&K), സ്‌പോർട്ട്‌ലൈൻ എന്നീ രണ്ട് വകഭേദങ്ങളിൽ പുതിയ സ്‌കോഡ കൊഡിയാക് ലഭിക്കും. പുതിയ എക്സ്റ്റീരിയർ സ്റ്റൈലിംഗും, കൂടുതൽ ഫീച്ചറുകളുള്ള പുതിയ ഇന്റീരിയറും, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും കൂടെയാവുമ്പോൾ ആള് ഉഷാറാവും.

ഡിസൈനിന്റെ കാര്യത്തിൽ മുൻ തലമുറ എസ്‌യുവിയുടെ പരിണാമം പോലെയാണ് പുതിയ കൊഡിയാക് തോന്നിപ്പിക്കുന്നത്. സിഗ്നേച്ചർ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, ഇലുമിനേറ്റഡ് പാർട്‌സുകളുള്ള ബട്ടർഫ്ലൈ ഗ്രിൽ എന്നിവയെല്ലാം വണ്ടിക്ക് പ്രീമിയം ഫീൽ സമ്മാനിക്കുന്നവയാണ്. പിൻഭാഗത്ത് C-ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








